വിശുദ്ധ ഇഗ്നേഷ്യസ് ലയോളയുടെ മനസാന്തരത്തിന്റെ 500 ാo വാർഷികാത്തൊടാനുബന്ധിച്ചു 2021 മെയ്‌ 20- ാo ആം തിയതി മുതൽ 2022 ജൂലൈ 31 വരെ ലോകമെമ്പാടുമുള്ള ഈശോസഭക്കാർ ഈഗ്നെഷ്യൻ വർഷമായി ആച രിക്കുകയുകാണ്.

കേരത്തിൽ ഇതിന്റെ ഔപചാരിക ഉദ്ഘാടനം സീറോ മലങ്കര സഭയുടെ പരമാധ്യക്ഷൻ കാർഡിനൽ മാർ ബസേലിയോസ് ക്ലീമിസ് ബാവ ഓൺലൈനിൽ നിർവഹിച്ചു

1521 സ്പെയിനിലെ പാoപലോണയിൽ വച്ച് നടന്ന യുദ്ധത്തിൽ മുറിവേറ്റ രോഗക്കിടക്കയിലായിരുന്ന ഇഗ്നേഷ്യസ് ലയോളക്കുണ്ടായ ആന്തരിക പരിവർത്തനം ഒരു പുതിയ യുഗപ്പിറവിക്ക് നാന്ദികുറിച്ചു. മുറിവേൽക്കുന്നത് പരാജയം ആണെന്ന് കരുതിയിരുന്ന കാലത്ത് തന്റെ മാനസാന്തരത്തി ലൂടെ പരാജിതനും വേറിട്ട ചരിത്രം രചിക്കാം എന്ന് ഇഗ്നേഷ്യസ് പഠിപ്പിച്ചു. യേശുവിന്റെ സുവിശേഷത്തിൽ അടിയുറച്ച് ആധ്യാത്മിക നവീകരണത്തിന് നൂതന മാർഗങ്ങൾ അദ്ദേഹം ലോകത്തിന് പകർന്നു നൽകി.

നവീകരണം നിരന്തര പ്രക്രിയയാണെന്നും ഫാ. സ്റ്റാൻ സാമിയെ പോലുള്ള ഈശോ സഭകാരിലൂടെ ഇന്നും ഈ പ്രക്രിയ തുടരുകയാണെന്നും കാർഡിനൽ പറഞ്ഞു. ജസ്യൂട്ട്സ് സഭയ്ക്കും ലോകത്തിനും നൽകുന്ന നാനാവിധ സംഭാവനകളെ പ്രശംസിച്ചതോടൊപ്പം ജാതിമതഭേദമെന്യേ ദൈവരാജ്യത്തിന്റെ ഇടങ്ങൾ വിസ്തൃതം ആക്കുന്നതിനും സുവിശേഷത്തിലെ മറഞ്ഞുപോയ കാഴ്ചകൾ ലോകത്തെ അറിയിക്കുന്നതിനുള്ള വലിയ ഉത്തരവാദിത്വം ഈശോ സഭക്കാർ കൊണ്ടെന്ന് ക്ലീമ്മീസ് ബാവ ഓർമിപ്പിച്ചു.

ഇഗ്നേഷ്യൻ വാർഷികാചരണം കൃപയുടെയും മാനസാന്തരത്തിന്റെയും അനുരഞ്ജനത്തിന്റെയും നന്ദിപ്രകാശനത്തിന്റെയും അവസരം ആകണമെന്ന് കോഴിക്കോട് രൂപത അധ്യക്ഷൻ റവ ഡോ. വർഗീസ് ചക്കാലക്കൽ തന്റെ സന്ദേശത്തിൽ പറഞ്ഞു.

വിശുദ്ധ ഈഗ്നെഷിയസ് സഭയ്ക്കും ലോകത്തിനും നൽകിയ ഏറ്റവും വലിയ സംഭാവന ദൈവത്തിന്റെ ഉപരി മഹത്വം അന്വേഷിക്കുന്ന ആധ്യാത്മികസാധനയാ ണെന്ന് അദ്ദേഹം പ്രസ്താവിച്ചു.ഇന്ന് ഈശോ സഭക്കാർ നിർവഹിക്കേണ്ട പ്രധാന ദൗത്യം ഇഗ്നേഷ്യൻ ആദ്ധ്യാത്മികതയെ ജനഹൃദയങ്ങളിൽ എത്തിക്കുക എന്നതാണ്.

കോഴിക്കോട്, കണ്ണൂർ തലശ്ശേരി രൂപതകളുടെ ആരംഭംമുതൽ ജസ്യൂട്ട്സ് നൽകിയ നിർലോഭമായ സേവനങ്ങളെ അദ്ദേഹം നന്ദിയോടെ സ്മരിച്ചു.

സാമൂഹിക മാധ്യമങ്ങളുടെ ഇക്കാലത്ത് ഏറ്റവും ഗൗരവമേറിയ വെല്ലുവിളി യുവജനങ്ങളുടെ വിശ്വാസ രാഹിത്യം ആണെന്ന് മാനന്തവാടി രൂപത മെത്രാൻ റവ ഡോ. ജോസ് പൊരുന്നേടത്തു അഭിപ്രായപ്പെട്ടു. ഇതര മതസ്ഥരുടെ പ്രത്യയശാസ്ത്രങ്ങളാൽ ആകൃഷ്ടരായി വിശ്വാസം ഉപേക്ഷിക്കുന്ന യുവതലമുറയെ വഴിതെറ്റാതെ സംരക്ഷിക്കുന്നതിന് ധിക്ഷണാപരവും ആത്മീയവുമായ നേതൃത്വം നൽകുന്നതിന് ഈശോ സഭക്കാർ നേതൃത്വം നൽകണമെന്ന് അദ്ദേഹം ഉദ്ബോ ധിപ്പിച്ചു.

വേറിട്ട പ്രവാചകശബ്ദമായി കർമമേഖലകളിൽ വ്യാപി കണ്ടവരാണ് ജെസ്യൂട്ട്സ് എന്ന് സൗത്ത് ഏഷ്യൻ ജസ്യൂട്ട്സ്‌ അസിസ്റ്റൻസിയുടെ പ്രസിഡന്റ്‌ ഫാ. സ്റ്റാനിസ്ലാ വോസ് ഡിസൂസ ഓർമിപ്പിച്ചു. വിശുദ്ധ ഇഗ്നേഷ്യസ് ലയോളയുടെ മാനസാന്തരത്തിന്റ്റെ അനുസ്മരണം കാഴ്ചപ്പാടിലും സമീപനത്തിലും കാലോചിതമായ മാറ്റങ്ങൾ വരുത്തുന്നതിനും പാവപ്പെട്ടവരോട് പക്ഷം ചേരുന്നതിനും സഹായകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വിശുദ്ധ ഈഗ്നെഷസിന്റെ മാനസാന്തര അനുഭവത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് കോവിഡ് മഹാമാരി ഉൾപ്പെടെയുള്ള മുറിവിന്റെ അനുഭവങ്ങളെ ഉപവി പ്രവർത്തനങ്ങൾക്കുള്ള അവസരമായി ഉപയോഗപ്പെടുത്തണമെന്ന് കേരള ജസ്യൂട്ട്സ് പ്രൊവിൻഷ്യൽ ഫാ. ഡോ. ഇ.പി. മാത്യു അഭിപ്രായപ്പെട്ടു.

പ്രസ്തുത സമ്മേളനത്തിൽ കൊച്ചി മേയർ എം അനിൽകുമാർ,സി. എൽ. സി. സംസ്ഥാന പ്രമോട്ടർ ഫാ.ജിയോ തെക്കിനിയത്ത്, ഉർസലൈൻ സന്യസ്ത സഭാ പ്രൊവിൻഷ്യൽ സിസ്റ്റർ വീണ പനങ്കാട്ട് ,സാൽവിൻ അഗസ്റ്റിൻ എസ് ജെ, റോയ് അലക്സ്‌ എസ് ജെ, സേവ്യർ തറമേൽഎസ് ജെ തുടങ്ങിയവർ പ്രസംഗിച്ചു

നിങ്ങൾ വിട്ടുപോയത്