അപ്പോഴെ പറഞ്ഞതാ നക്ഷത്രങ്ങളുടെ പിന്നാലെ യാത്ര ചെയ്ത് വഴി തെറ്റരുത് എന്ന്. ആഗോള സഭാ തരംഗം കേരളത്തില്‍ തൃപ്പൂണിത്തുറയില്‍ മാത്രമല്ല ഓരോ ഇടവകയിലും അലതല്ലും ഇത് കത്തോലിക്കാ സഭയാണ്. വത്തിക്കാനില്‍ ആവാമെങ്കില്‍ കേരളത്തിലുമാകാം .
ഇത് ചെറിയ തുടക്കം മാത്രം ഇനിയെന്തെല്ലാം കാണാനിരിക്കുന്നു. ആരാണ് എതിര്‍ക്കുന്നത് എതിര്‍ക്കുന്നവര്‍ സഭയ്ക്ക് പുറത്ത്….!!!
അവര്‍ ദൈവത്തെ അറിഞ്ഞിരുന്നെങ്കിലും അവിടുത്തെ ദൈവമായി മഹത്വപ്പെടുത്തുകയോ അവിടുത്തേക്കു നന്ദി പ്രകാശിപ്പിക്കുകയോ ചെയ്തില്ല, മറിച്ച്, അവരുടെയുക്തിവിചാരങ്ങള്‍ നിഷ്ഫലമായിത്തീരുകയും വിവേക രഹിതമായ ഹൃദയം അന്ധകാരത്തിലാണ്ടുപോവുകയും ചെയ്തു.ജ്ഞാനികളെന്ന് അവകാശപ്പെട്ടുകൊണ്ട് അവര്‍ ഭോഷന്മാരായിത്തീര്ന്നു.അവര്‍ അനശ്വരനായ ദൈവത്തിന്റെ മഹത്വം നശ്വരനായ മനുഷ്യന്റെ യോ പക്ഷികളുടെയോ മൃഗങ്ങളുടെയോ ഇഴജന്തുക്കളുടെയോ സാദൃശ്യമുള്ള വിഗ്രഹങ്ങള്‍ക്കു കൈമാറി.അതുകൊണ്ട് ദൈവം, അവരെ തങ്ങളുടെ ഭോഗാസക്തികളോടുകൂടെ, ശരീരങ്ങള്‍ പരസ്പരം അവമാനിതമാക്കുന്നതിന്, അശുദ്ധിക്ക് വിട്ടുകൊടുത്തു.എന്തെന്നാല്‍, അവര്‍ ദൈവത്തിന്റെ സത്യം ഉപേക്ഷിച്ച് വ്യാജം സ്വീകരിച്ചു. അവര്‍ സ്രഷ്ടാവിലുമുപരി സൃഷ്ടിയെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു. അവിടുന്ന് എന്നേക്കും വാഴ്ത്തപ്പെട്ടവനാണ്, ആമേന്‍.
അക്കാരണത്താല്‍ ദൈവം അവരെ നിന്ദ്യമായ വികാരങ്ങള്‍ക്കു വിട്ടുകൊടുത്തു. അവരുടെ സ്ത്രീകള്‍ സ്വാഭാവികബന്ധങ്ങള്‍ക്കു പക രം പ്രകൃതിവിരുദ്ധബന്ധങ്ങളിലേര്‍പ്പെട്ടു.അതുപോലെ പുരുഷന്മാര് സ്ത്രീകളുമായുള്ള സ്വാഭാവികബന്ധം ഉപേക്ഷിക്കുകയും പരസ്പരാസക്തിയാല്‍ ജ്വലിച്ച് അന്യോന്യം ലജ്ജാകരകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. തങ്ങളുടെ തെറ്റിന് അര്‍ഹമായ ശിക്ഷ അവര്‍ക്കു ലഭിച്ചു.
ദൈവത്തെ അംഗീകരിക്കുന്നതു പോരായ്മയായി അവര്‍ കരുതിയതുനിമിത്തം, അധ മവികാരത്തിനും അനുചിതപ്രവൃത്തികള്‍ക്കും ദൈവം അവരെ വിട്ടുകൊടുത്തു.അവര്‍ എല്ലാത്തരത്തിലുമുള്ള അനീതിയും ദുഷ്ടതയും അത്യാഗ്രഹവും തിന്മയും നിറഞ്ഞവരാണ്. അസൂയ, കൊലപാതകം, ഏഷണി, കലഹം, വഞ്ചന, പരദ്രോഹം എന്നിവയില്‍ അവര്‍ മുഴുകുന്നു. അവര്‍ പരദൂഷകരും ദൈവനിന്ദകരും ധിക്കാരികളും ഗര്‍വിഷ്ഠരും പൊങ്ങച്ചക്കാരും തിന്മ കള്‍ ആസൂത്രണം ചെയ്യുന്നവരും മാതാപിതാക്കളെ അനുസരിക്കാത്തവരുംബുദ്ധിഹീനരും അവിശ്വസ്തരും ഹൃദയശൂന്യരും കരുണയില്ലാത്തവരും ആയിത്തീര്‍ന്നു.ഇത്തരം കൃത്യങ്ങള്‍ ചെയ്യുന്നവര്‍ മരണാര്‍ഹ രാണ് എന്ന ദൈവകല്പന അറിഞ്ഞിരുന്നിട്ടും അവര്‍ അവ ചെയ്യുന്നു; മാത്രമല്ല, അങ്ങനെ ചെയ്യുന്നവരെ അംഗീകരിക്കുകയും ചെയ്യുന്നു.റോമാ 1 : 21-32
ഭയമോ നിര്‍ബന്ധങ്ങളോ അല്ല ദൈവ സ്നേഹമാണ് വിശുദ്ധിയില്‍ ജീവിക്കുവാന്‍ പ്രാപ്തരാക്കുന്നത്. വാസ്തവത്തില്‍ ദൈവ സ്നേഹത്തെ പ്രതി ചെയ്യുന്ന എല്ലാ പ്രവര്‍ത്തികളിലും വിശുദ്ധിയുടെ സൗന്ദര്യം പ്രകടമാണ്. ഒരു ഗ്ലാസ് ശുദ്ധ ജലം പാനം ചെയ്യുന്നത് പോലും ആസ്വാദ്യതയുള്ളതാണ് എന്നാല്‍ അത് ആസ്വദിക്കാന്‍ കഴിയണമെങ്കില്‍ മനസ് ആഴമായ ശാന്തത അനുഭവിക്കണം. ദൈവത്തിന്റെ ആത്മാവ് വ്യാപരിക്കുന്ന ഹൃദയങ്ങള്‍ വ്യഗ്രതയിലായി തീരുകയില്ല. ഇടിയും മിന്നലും പേമാരികളും ഭൂമികുലുക്കങ്ങളും ഒക്കെ ഉണ്ടായേക്കാം എന്നാല്‍ ദൈവ മനുഷ്യന്റെ ഹൃദയം ദൈവം വസിക്കുന്ന ആലയമാണ് അത് എല്ലാ പ്രതിസന്ധികള്‍ക്ക് നടുവിലും ശാന്തഗംഭീരമായി നിലകൊള്ളും.
Shinto Pj