കരുതിക്കൂട്ടി സമ്മതപ്രകാരം ഗർഭഛിദ്രം ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രമേ MTP ലൈസൻസ് നിർബന്ധമുള്ളുവെന്നത് വ്യക്തമാണ്. |ഡോ.ഫിന്റോ ഫ്രാൻസിസ്

എന്താണ് MTP ആക്റ്റ് ?

ഗർഭഛിദ്രം എപ്പോൾ, എവിടെയൊക്കെവച്ചു, ആർക്കൊക്കെ നിയമപരമായി ചെയ്തു കൊടുക്കാൻ സാധിക്കും എന്ന് വിശദീകരിക്കുന്നതാണ് MTP നിയമം (Medical termination of pregnancy act). ഇത് വിവിധ രാജ്യങ്ങളിൽ വിവിധ രീതിയിൽ ആണ്. 1971 ൽ ആണ് ഭാരതത്തിൽ MTP നിയമം വന്നത്. ചില ഭേദഗതികളോടെ 2021 മാർച്ചിൽ ഈ നിയമം പരിഷ്കരിക്കപ്പെടുകയുണ്ടായി.

എന്താണ് MTP ലൈസൻസ്?

നിയമത്തിന്റെ ക്ളോസ് 3 ൽ ഏതൊക്കെ സാഹചര്യത്തിൽ, ആരൊക്കെ ചേർന്നു ഗർഭഛിദ്രം ചെയ്യാം എന്നും, ക്ളോസ് 4 ൽ ഏതൊക്കെ സ്ഥലങ്ങളിൽ ഗർഭഛിദ്രം ചെയ്യാം എന്നും വിശദീകരിക്കുന്നു. അമ്മയുടെ ജീവന് ഭീഷണി ഉണ്ടായേക്കാവുന്ന സാഹചര്യം വിവരിക്കുന്നത് ക്ളോസ് 3.(2) ൽ ആണ്. ഇത് അടിയന്തിര ഘട്ടത്തെ കുറിച്ചല്ല പറയുന്നത്. മറിച്ചു ഭാവിയിൽ അമ്മയുടെ ജീവന് ഈ ഗർഭം ഭീഷണി ആയേക്കാം എന്നു വന്നേക്കാം എന്നുള്ള സാധ്യതയെ പരിഗണിച്ചു മുൻകൂട്ടി ഗർഭഛിദ്രം നടത്തുന്ന കാര്യമാണ്. ഇതിനു MTP ലൈസൻസ് മാനദണ്ഡമനുസരിച്ചു നിർബന്ധമാണ്.

MTP ലൈസൻസ് ആർക്കൊക്കെ വേണം?

എന്നാൽ അടിയന്തിര ഘട്ടത്തിൽ ഒരു സ്ത്രീയുടെ ജീവൻ രക്ഷിക്കാൻ MTP ചെയ്യാൻ ഒരു സ്ഥാപനത്തിനോ ഡോക്ടർക്കോ ക്ളോസ് 3ഉം ക്ളോസ് 4ഉം ബാധകമല്ല എന്നു നിയമത്തിന്റെ ക്ളോസ് 5ഇൽ വ്യക്തമായി പറയുന്നു.

MTP ലൈസൻസ് കത്തോലിക്കാ സ്ഥാപനങ്ങൾക്ക് വേണോ?

ക്ളോസ് 3 ഇൽ പറയുന്ന ഒരു സാഹചര്യത്തിലും കത്തോലിക്കാ സഭ ഗര്ഭഛിദ്രത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.മാത്രമല്ല എപ്പോഴും അമ്മയുടെ ജീവന് മുൻഗണന കൊടുക്കുന്നതോടൊപ്പം കുഞ്ഞിന്റെ ജീവനും നിലനിർത്താനുള്ള സകലസാധ്യതകളും നോക്കണം എന്നു ഉദ്ബോധിപ്പിക്കുന്നു.

എന്നാൽ നിയമത്തിലെ ക്ളോസ് 5 അനുസരിച്ചു ഒരു അടിയന്തിര സാഹര്യത്തിൽ ഗർഭിണിയുടെ ജീവൻ രക്ഷിക്കണമെന്ന് തന്നെയാണ് സഭ പഠിപ്പിക്കുന്നത്. അത് മനഃപൂർവമായ ഗർഭഛിദ്രം ആകരുത് എന്നും, കുഞ്ഞിന്റെ ജീവന് ലഭ്യമായ സൗകര്യങ്ങൾ അനുസരിച്ചു പരിരരക്ഷ കൊടുക്കണമെന്നും പഠിപ്പിക്കുന്നു. ഈ ശ്രമത്തിൽ കുഞ്ഞു സ്വാഭാവികമായി മരണപ്പടുന്നത് ഗർഭഛിദ്രം അല്ല എന്നത് വ്യക്തമാക്കുന്നു.

ക്ളോസ് 5 സഭ ഉപാധികളോടെ അനുവദിക്കുന്നതിനാലും അതിനു ലൈസൻസ് ആവശ്യം ഇല്ലാത്തതിനാലും കത്തോലിക്കാ സഭയുടെ ഒരു സ്ഥാപനത്തിനും MTP ലൈസൻസ് ആവശ്യമില്ല.

ഭ്രൂണഹത്യ എന്നിവ ഒരു കാരണത്താലും അനുവദിനീയവുമല്ല. (CCC 2272 പ്രകാരം ഭ്രൂണഹത്യ മഹറോൻ ശിക്ഷ ലഭിക്കാവുന്ന കുറ്റമായി പറയുന്നു)

ഡോ.ഫിന്റോ ഫ്രാൻസിസ്
ഗൈനകോളജിസ്റ്
മറിയംത്രേസ്യ ഹോസ്പിറ്റൽ കുഴിക്കാട്ടുശ്ശേരി

നിങ്ങൾ വിട്ടുപോയത്