സ്നേഹമുള്ളവരെ,
സമീപകാലത്തു നടന്നിട്ടുള്ള സാമൂഹിക ഗവേഷണങ്ങളുടെ വെളിച്ചത്തില്‍ കേരളത്തിലെ ക്രൈസ്തവസമൂഹത്തിന്റെ സാമൂഹിക-സാമ്പത്തിക സ്ഥിതിയെപ്പറ്റി മേരിമാത മേജര്‍ സെമിനാരിയിലെ പറോക് അജപാലന ഗവേഷണ കേന്ദ്രം ചില പഠനങ്ങള്‍ നടത്തുകയുണ്ടായി.

ഈ അന്വേഷണപഠനങ്ങള്‍ ഒരു വെബിനാറിലൂടെ ചര്‍ച്ചചെയ്യപ്പെടാന്‍ വേദിയൊരുക്കുകയാണ്. 2021 ജനുവരി 28 വ്യാഴാഴ്ച വൈകീട്ട് 6 മണിമുതല്‍ 8 മണിവരെയാണ് ഓണ്‍ലൈന്‍ വഴി നടത്തുന്ന ഈ ചര്‍ച്ചയുടെ സമയക്രമം. സീറോ മലബാര്‍ സഭാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യുന്ന ഈ വെബിനാറില്‍ സഭാ-സാമൂഹിക-ഭരണമേഖലകളിലെ പ്രഗല്‍ഭര്‍ പങ്കെടുക്കുകയും പ്രതികരണങ്ങള്‍ നല്കുകയും ചെയ്യുന്നു. ഈ വിഷയത്തെക്കുറിച്ച് പഠിക്കാനും അവബോധം വളര്‍ത്താനും ഈ അവസരം ഉപയോഗപ്പെടും. വെബിനാറില്‍ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷന്‍ ലിങ്കും മറ്റു വിശദാംശങ്ങളും ഇതിനോടൊപ്പം അയക്കുന്നു.രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കുമല്ലൊ. സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

Link:https://forms.gle/77fHjrKiULuYnUC66

സ്‌നേഹത്തോടെ,
മാര്‍ ടോണി നീലങ്കാവില്‍
ചെയര്‍മാന്‍, പറോക് ഗവേഷണകേന്ദ്രം, തൃശ്ശൂര്‍

റവ. ഡോ. സൈജോ തൈക്കാട്ടില്‍
ഡയറക്ടര്‍, പറോക് ഗവേഷണകേന്ദ്രം, തൃശ്ശൂര്‍

നിങ്ങൾ വിട്ടുപോയത്