“ഉണ്ടു നിറഞ്ഞവനു തേന്‍പോലും മടുപ്പുണ്ടാക്കുന്നു;വിശക്കുന്നവനു കയ്‌പും മധുരമായി തോന്നുന്നു.”
സുഭാഷിതങ്ങള്‍ 27 : 7

മുകളിലെ വചനം വായിച്ചപ്പോൾ ആണ് എഴുതാൻ പ്രചോദനം തോന്നിയത്.
“ഉണ്ടു നിറഞ്ഞ” ആരെങ്കിലും ഉണ്ടെങ്കിലോ…..
എല്ലാവർക്കും ദൈവാനുഗ്രഹം നിറഞ്ഞ ഒരു ദിവസം നേരുന്നു.
പ്രതീക്ഷ ആണ്..
എന്റെ അടുത്ത് കേസിന്റെ ആവശ്യവുമായി വന്ന രണ്ട് വിധവകളെ പറ്റി ആണ് പറഞ്ഞു വരുന്നത്.
ഒരാളുടെ ഭർത്താവ് ആ സ്ത്രീയുടെ Pregnancy സമയത്ത് ഉപേക്ഷിച്ചു പോയതാണ്. ഇന്ന് മകൾക്ക് 15 വയസ്സ് ആയി. അപ്പനെ അവൾ കണ്ടിട്ടേ ഇല്ല. ഒട്ടും ഉപയോഗ യോഗ്യമല്ലാതെ ഉപേക്ഷിച്ച ഒരു സർക്കാർ കെട്ടിടത്തിന്റെ മൂലയിൽ ആ അമ്മയും മകളും കഴിയുന്നു.
ഡിവോഴ്സ് സമയത്ത് അനുവദിച്ച തുക പോയിട്ട് അഞ്ചിന്റെ പൈസ അയാൾ അവർക്ക് കൊടുക്കില്ല.. ഒരുപാട് തവണ പലതരത്തിൽ നോക്കി.. അയാൾ ജയിലിൽ പോയി കിടക്കും.. കാലാവധി കഴിയുമ്പോ ഡീസന്റ് ആയി ഇറങ്ങി പോകും.

രണ്ടാമത്തെ ആളുടെ ഭർത്താവ് മരിച്ചു പോയതാണ്. അന്ന് ഒരു മൂന്നു വയസുകാരൻ മകൻ ഉണ്ടായിരുന്നു.. ഇന്ന് അവന് 25 വയസ്സ്.. അവനൊരു പ്രത്യേകത ഉണ്ട്. ഓട്ടിസം(Autism)ആണ്. അവന് വേണ്ടി ആ സ്ത്രീ അന്ന് തുടങ്ങിയ ഓട്ടം ആണ്. കുറെ നാൾ പെട്ടിക്കട ഇട്ടു, പലഹാരം ഉണ്ടാക്കി വീടുകളിൽ കൊണ്ട് നടന്നു വിറ്റു.. അതിനിടയിൽ സഹായിക്കാൻ കൂടെ കൂടിയ മറ്റൊരു സ്ത്രീ പറ്റിച്ചു.. അങ്ങനെ കേസിനായി എന്റെ അടുക്കൽ വന്നതാണ്. കേസ് നടക്കുന്നു.
വീടില്ല.. വാടകക്ക് താമസിച്ചിടത്ത് നിന്ന് തുടർച്ചയായി വാടക കുടിശിക വന്നപ്പോ ഇറങ്ങേണ്ടി വന്നു.. ഇപ്പോൾ തത്കാലം ഒരിടത്ത് ചുരുണ്ടു കൂടി കഴിയുന്നു..
ആദ്യം പറഞ്ഞ വചനത്തിലേക്ക് തിരികെ പോവുകയാണ്.. ഉണ്ടു മടുത്തിട്ട് തേൻ പോലും മടുപ്പായ വിധത്തിൽ ആരെങ്കിലും ഉണ്ടെങ്കിൽ..
ഒരു രൂപാ നാണയത്തിന് ഒന്നും വലിയ കാര്യമായി ഒന്നും ചെയ്യാനില്ല എന്ന് വിചാരിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ… ബന്ധപ്പെടാവുന്നതാണ്..
വിശക്കുന്നവന് കയ്പ്പും മധുരമാണ്..
ഇനി ഇതിനെ മറ്റൊരു വിധത്തിലും പറയാം.. ഉണ്ടതിനു ശേഷം മിച്ചം ഉള്ളതോ നമ്മുടെ ഊണിന്റെ ഒരു വിഹിതമോ ഇല്ലാത്തവനുമായി പങ്കു വയ്ക്കാൻ നല്ല മനസ്സ് ഉള്ള ആരെങ്കിലും ഉണ്ടെങ്കിൽ…
ദൈവാത്മാവ് പ്രചോദിപ്പിക്കുന്നു എങ്കിൽ കൈ കോർക്കാം..
ഇത് വരെ എന്നെ സഹായിച്ച സുമനസുകളും എന്റെ സന്യാസ സമൂഹവും ചേർന്ന്…
രണ്ട് പേർക്കും അഞ്ചു സെന്റ് സ്ഥലംവീതം വാങ്ങി ready ആക്കിയിട്ടുണ്ട്.. ഇവരുടെ ആവശ്യത്തിന് എന്ന് പറഞ്ഞപ്പോ ലാഭം നോക്കാതെ മാന്യമായ വിലയ്ക്ക് ആ സ്ഥലം നൽകാൻ മനസ് കാണിച്ച കുടുംബത്തെയും ഇവിടെ ഓർക്കാതിരിക്കാൻ പറ്റില്ല…
അവരൊന്നും ഉണ്ട് മതിയായവർ അല്ല.. തങ്ങളുടേതിൽ നിന്ന് ഒരു വിഹിതം നൽകിയവർ ആണ്..

ദൈവം അനുഗ്രഹിക്കട്ടെ.
ഇനി,
വീടുകൾ വച്ചു കൊടുക്കുന്ന ആരെങ്കിലും ഇത് വായിക്കാൻ ഇടയായാൽ അതും നന്മയാകട്ടെ…
അങ്ങനെ ആരെയെങ്കിലും അറിയാവുന്നവർ വായിച്ചാൽ അവരെ connect ചെയ്യാനും മറക്കല്ലേ…
ഒരിക്കൽ കൂടി ശുഭദിനം…
ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ..
കന്യാസ്ത്രീയ്ക്ക് രാവിലെ വേറെ ഒരു തൊഴിലും ഇല്ലേ എന്ന് ചോദിക്കുന്നവരോട്..
“ഞാൻ അഗതികളുടെ സഹോദരി ആണ്.. എവിടെ അഗതി ഉണ്ടോ അവിടെ എനിക്ക് ഉണ്ടാകാതിരിക്കാൻ പറ്റില്ല..
കാരണം…
Mt 25:40 “എന്റെ ഏറ്റവും എളിയ ഈ സഹോദരങ്ങൾക്കു ചെയ്തു കൊടുത്തപ്പോൾ എനിക്ക് തന്നെ ആണ് ചെയ്ത് തന്നത് “

ഈശോയ്ക്ക് ഒരു വീട് പണിയാൻ താല്പര്യം ഉണ്ടോ…???
രണ്ട് വീട് പണിയാൻ ഇതാ സുവർണ്ണാവസരം...
സിസ്റ്റർ ജോസിയ പി. എസ് ഡി
Adv.SrJosia SD
+91 97472 15471
