കൃപാസന ധ്യാനകേന്ദ്രത്തെക്കുറിച്ചു ഈ സമയത്ത് ഒരുപാട് ആളുകൾ എഴുതി കണ്ടു.. കൃപാസനത്തെകുറിച്ചുള്ള എന്റെ അഭിപ്രായം അന്നും ഇന്നും താഴെ കാണുന്നത് തന്നെ, കൃപാസനത്തിന്റെ ‘യഥാർത്ഥ നന്മയെ’ ആഗ്രഹിക്കുന്ന ആളുകൾക്കും ഇതേ അഭിപ്രായം തന്നെ ആയിരിക്കും എന്ന് കരുതുന്നു
.. പത്ര വിതരണം ‘നിർബന്ധമുള്ള’ ഒരു ചടങ്ങായി മാറ്റാതെ ഇരിക്കുവാണെങ്കിൽ അതിന്റെ പേരിൽ കൃപാസന ധ്യാനകേന്ദ്രം ഉൾപ്പെടെ സമൂഹത്തിൽ അവഹേളിക്കപ്പെടുന്നത് ഒഴിവാക്കാൻ സാധിക്കും.
. അവിടെ വരുന്നവർക്കും അവിടുന്ന് പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളിലൂടെ മറ്റുള്ളവർക്കും (പ്രേത്യേകിച്ചു ആക്രൈസ്തവർക്ക്) ‘രക്ഷനായ ഈശോയെ’ കാണിച്ചു കൊടുക്കാൻ ആയിരിക്കണം പ്രാധാന്യം കൊടുക്കേണ്ടത്.
. മാതാവിനോടുള്ള മധ്യസ്ഥത മാറി ഈശോയെക്കാളും പ്രാധാന്യം മാതാവിന് കൊടുക്കുന്ന പ്രവണത നിരുത്സാഹപ്പെടുത്തേണ്ടത് തന്നെ ആണ്.. അത് വിശ്വാസികളെ യഥാർത്ഥ ദൈവാരാധനയിൽ നിന്നും വഴി തെറ്റിക്കും..
കോലഞ്ചേരി സിറ്റിയിൽ കൂടി ഒരു പാവം ചേച്ചി ലോട്ടറി വിൽപ്പനക്കാരിയെ പോലെ ‘കൃപാസന പത്രം’ കൊടുത്തു തീർക്കാൻ കഷ്ടപ്പെടുന്നത് ഇന്നും കണ്ടു..
ഒരു ചെറുപ്പക്കാരന്റെ നേരെ പത്രം നീട്ടിയപ്പോ അവൻ അത് വാങ്ങാഞ്ഞപ്പോ ചേച്ചിയുടെ മുഖത്തെ ദയനീയ ഭാവം കണ്ട് എനിക്ക് തന്നെ വിഷമം തോന്നി..
എന്റെ ജോസഫ് അച്ചാ.. കൃപാസന പത്രം നിർത്തണം എന്നൊന്നും ഞാൻ പറയുന്നില്ല.. പക്ഷെ രണ്ട് കാര്യം മാത്രം പറഞ്ഞുകൊള്ളട്ടെ..
പത്രം ഇങ്ങനെ കൊടുത്തു തീർക്കാൻ ആളുകളെ, അവരുടെ ബലഹീനതയെ, അവരുടെ വിശ്വാസത്തെ ഇങ്ങനെ ചൂഷണം ചെയ്യരുത്.
. ആ പത്രത്തിൽ ഈശോയെക്കാളും പ്രാധാന്യം മാതാവിന് കൊടുത്തുകൊണ്ട് സാക്ഷ്യങ്ങളും മറ്റും എഴുതുന്നതും ശെരിയല്ല അത് തിരുത്തിയില്ലെങ്കിൽ ആപത്താണ്..
ഭിന്നിപ്പിക്കാനോ മറ്റാരെയും ദുഷിക്കാനോ ലക്ഷ്യം വെച്ചല്ലാതെ കൃപാസന ധ്യാന കേന്ദ്രത്തിന്റെ നന്മയെ മാത്രം ലക്ഷ്യം വെച്ചുള്ള അഭിപ്രായങ്ങൾക്ക് വില കല്പിച്ചു മാനിച്ചാൽ അത് അവരുടെ തന്നെ നന്മയ്ക്കു ഉപകരിക്കും.. അല്ലാതെ എനിക്കോ മറ്റുള്ളവർക്കോ അതുകൊണ്ട് ഗുണമോ ദോഷമോ സംഭവിക്കാൻ പോകുന്നില്ല..
”ഈശോയുടെ” നാമത്തിൽ അവിടെ നടക്കുന്ന എല്ലാ അത്ഭുതങ്ങളെയും രോഗശാന്തികളെയും, വിശ്വാസികൾക്ക് ലഭിക്കുന്ന ആത്മീകവും ഭൗതീകമായിട്ടുള്ള അനുഗ്രഹങ്ങളെയും ഞാൻ പൂർണമായിട്ടും വിശ്വസിക്കുന്നു കാരണം എന്റെ ഈശോ ഇന്നും ജീവിക്കുന്ന ദൈവമാണ്..
ജോജി കോലഞ്ചേരി