മറ്റു മതസ്ഥർക്കും വഖഫ് ചെയ്യാം!
വഖഫ് ബോർഡുകളുടെ കാരുണ്യ പ്രവർത്തനങ്ങൾക്കണ്ടു കണ്ണു തെളിഞ്ഞ ഏതൊരാൾക്കും അവരുടെ വസ്തുവകകൾ വഖഫിനു കൈമാറാവുന്നതാണ്!
ഒറ്റ നോട്ടത്തിൽ നിരുപദ്രവമെന്നു തോന്നും!
എന്നാൽ, ഇസ്ലാം അല്ലാത്തവരുടെ വസ്തുവകകൾക്കുമേലും ശരിയത്തുവിധികളും വഖഫ് ബോർഡ് നിയമങ്ങളും ബാധകമാക്കാൻ ഉണ്ടാക്കിയ ഒരു പഴുതായിരുന്നു ഈ വകുപ്പിന്റെ യഥാർത്ഥ ലക്ഷ്യം എന്നെത്രപേർക്കറിയാം!?
ഇസ്ലാം അല്ലാത്തവർക്കും വഖഫ് ചെയ്യാം എന്നു വച്ചാൽ, ഇസ്ലാം അല്ലാത്തവരുടെ വഖഫ് വസ്തുക്കളും വഖഫ് നിയമത്തിനു കീഴിൽ വരാവുന്നതാണ് എന്നർത്ഥം!
ഇസ്ലാം അല്ലാത്തവരുടെ വസ്തുവകകൾ ആർക്കാണ് വഖഫ് ചെയ്യാവുന്നത് എന്നത് ഒരു പ്രധാന കാര്യമാണല്ലോ?
അതിനും വകുപ്പുണ്ട്!
ഒന്നോ ഒന്നിലേറെയോ മുസ്‌ലിമിനു മുസ്ലീം അല്ലാത്തവരുടെ ഭൂമിയും വസ്തുവകകളും വഖഫ് ചെയ്യാനുള്ള വകുപ്പാണ് “വഖഫ് ബൈ യൂസർ!!!” ഇസ്ലാമിക നിയമപ്രകാരം ചാരിറ്റി, വിദ്യാഭ്യാസം, മതാചാരം തുടങ്ങിയ കാര്യങ്ങൾക്കായി സ്ഥിരമായി ഉപയോഗിക്കപ്പെട്ട ഭൂമിയോ കെട്ടിടമോ, അതിന്റെ ഭാഗങ്ങളോ അത് ഉപയോഗിക്കുന്ന മുസ്ലീമിന്/ മുസ്‌ളീങ്ങൾക്ക് വഖഫ് ആയി പ്രഖ്യാപിക്കാം!
അതാണ് വഖഫ് ബൈ യൂസർ!
ഏതെല്ലാം വഴിയിലൂടെ കടന്നുകയറാം എന്നു കായംകുളം കൊച്ചുണ്ണിക്കു ക്‌ളാസ്സെടുക്കണോ!
വഖഫ് ബോർഡിനെ “നിയമ സാധുതയുള്ള കൊള്ള സംഘ”മാക്കുന്നത് ഇത്തരം വകുപ്പുകളാണ്!
നേരിട്ടു പിടിക്കാൻ, വസ്തു “വഖഫ്” ആണോ അല്ലയോ എന്നു
വഖഫ് ബോർഡിനു തീരുമാനിക്കാം എന്ന നാല്പാതാം വകുപ്പും ഉണ്ടല്ലോ!
ഒന്നും മാറ്റാൻ പാടില്ല എന്നു വീണ്ടും കൈപൊക്കാൻ പോകുന്നവർക്ക് ഇതു വല്ലതും പ്രശ്നമാണോ?
ഇസ്ലാമിന്റെ നിയമങ്ങൾ ഇന്ത്യൻ ഭരണ സംവിധാനങ്ങളിലൂടെ അമുസ്‌ലിംങ്ങളുടെമേലും നടപ്പാക്കാൻ വഖഫ് ബോർഡിനു നൽകിയിരിക്കുന്ന അധികാരത്തെ എതിർക്കാതിരിക്കാൻ കഴിയുന്നതെങ്ങനെ?
ഇസ്ലാമിക നിയമത്തിനും വഖഫെന്ന സമ്പ്രദായത്തിനും മുസ്‌ളീങ്ങൾക്കുമേൽ മാത്രമാണ് അധികാരമുള്ളത്! അതിനപ്പുറത്തേക്കു കടന്ന് അധികാരം പ്രയോഗിക്കാൻ അതിനു വ്യാപ്തി നൽകുന്ന നിയമങ്ങൾ മാറ്റി എഴുതിയേ മതിയാകൂ!
ഫാ. വർഗീസ് വള്ളിക്കാട്ട്