I will deliver you out of the hand of the wicked, and redeem you from the grasp of the ruthless.”(Jeremiah 15:21)
അനാദികാലം മുതൽ കർത്താവിനോട് ചേർന്ന് നിൽക്കുന്നവരെ കർത്താവ് രക്ഷിക്കുന്നു. ഇന്നും ദുഷ്ടന്റെ കൈയിൽ നിന്നും, അക്രമികളുടെ പിടിയിൽ നിന്നും കർത്താവ് നൽകുന്ന രക്ഷ അനുദിനം നമ്മൾ അനുഭവിക്കുന്നു. പഴയ നിയമ കാലഘട്ടത്തിൽ ദുഷ്ട ശക്തികളിൽ നിന്നു രക്ഷിക്കുന്ന ധാരാളം ഉദാഹരണങ്ങൾ കാണുവാൻ കഴിയും. ഇസ്രായേൽ ജനതയെ ഈജിപ്ത്തിന്റെ അടിമത്തിൽ നിന്ന് മോചിപിക്കുകയും, അവരെ ആക്രമിച്ച ദുഷ്ട ശക്തികളെ നശിപ്പിക്കുകയും ചെയ്യുന്ന ദൈവത്തെ തിരുവചനത്തിൽ കാണുവാൻ കഴിയും.
പുതിയ നിയമകാലഘട്ടത്തിൽ ദുഷ്ട ശക്തികളിൽ നിന്ന് രക്ഷിക്കുക മാത്രമല്ല, കർത്താവ് പാപങ്ങളിൽ നിന്നും നമ്മെ രക്ഷിക്കുന്നു. മനുഷ്യന് ഏറ്റവും വലിയ രക്ഷ വേണ്ടത് പാപത്തിൽ നിന്നാണ്. ലോകത്തിൽ മനുഷ്യരെ ആർക്കും പാപത്തിൽനിന്നും മോചിപ്പിക്കാൻ സാധിച്ചിട്ടില്ല എന്നാൽ 1യോഹന്നാന് 1 : 9 ൽ പറയുന്നു, നാം പാപങ്ങള്‍ ഏറ്റുപറയുന്നെങ്കില്‍, യേശു വിശ്വസ്തനും നീതിമാനുമാകയാല്, പാപങ്ങള്‍ ക്ഷമിക്കുകയും എല്ലാ അനീതികളിലും നിന്നു നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും. യേശുക്രിസ്തുവിനെ സ്വന്ത രക്ഷകനായി സ്വീകരിക്കുക എന്നാൽ നിങ്ങളുടെ പൂർണ്ണ വിശ്വാസവും ആശ്രയവും കർത്താവിൽ സമർപ്പിക്കുക എന്നാണർത്ഥം. അതുപോലെ അനുദിനം വഴി നടത്തുവാൻ പരിശുദ്ധാൽ മാവ് എന്ന സഹായകനെ നമ്മൾക്ക് നൽകുകയും ചെയ്തു
യേശുക്രിസ്തു നിങ്ങളുടെ സ്വന്ത രക്ഷകനാണോ? പലരും വിചാരിക്കുന്നത് ക്രിസ്ത്യാനി എന്ന് പറയുന്നത് പള്ളിയിൽ പതിവായി പോവുക, നല്ല കർമ്മങ്ങൾ ചെയ്യുക, ചില പാപങ്ങൾ ചെയ്യാതിരിക്കുക എന്നതൊക്കെയാണെന്നാണ്. ക്രിസ്ത്യാനിത്വം അതല്ല. യേശുക്രിസ്തുവുമായി ഒരു സജീവ ബന്ധത്തിൽ ഏർപ്പെടുക എന്നാണ് അതിന്റെ അർത്ഥം. പലരും പറയാറുണ്ട് കർത്താവിന്റെ രക്ഷ എനിക്ക് അനുഭവിക്കുവാൻ പറ്റുന്നില്ല എന്ന്? സ്വന്തം പിതാവ് തന്റെ മക്കളെ എങ്ങനെ കരുതുന്നുവോ, അത് പോലെ നമ്മളെ കരുതുന്നു. മക്കളുടെ ആവശ്യങ്ങൾ സ്വന്തം പിതാവിനല്ലാതെ മറ്റാർക്കാണ് അറിയാവുന്നത്? എന്നാൽ നമ്മൾക്ക് കർത്താവുമായിട്ടുള്ള ബന്ധം അനുദിനം പരിശോധിക്കുകയും, ദൈവകൃപയിൽ ശരണപ്പെടുകയും ചെയ്യുക. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ