The wicked shall return to Sheol, all the nations that forget God. (Psalm 9:17) ❤️

ദൈവത്തെ മറക്കുന്നവർ നാശത്തിലേയ്ക്കാണ് പോകുന്നത്. ലോകത്തിന്റെ മോഹങ്ങളുടെ താൽക്കാലിക സുഖത്തിന് വേണ്ടി പലരും ദൈവത്തെ മറന്ന് ലോക സുഖങ്ങളുടെ പിന്നാലെ പായുന്നു. ദൈവത്തെ മറക്കുന്നവന് ആദ്യം എല്ലാം സന്തോഷകരമായി തോന്നും. കാലക്രമേണ അവന്റെ യാത്ര നിത്യനാശത്തിലേയ്ക്കായിരിക്കും. ഈ ലോകത്തിൽ ഇഷ്ടമുള്ളത് ചെയ്യുവാൻ കർത്താവ് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്.

ദൈവത്തെ മറക്കുവാൻ പല പ്രലോഭനങ്ങളും, സാത്താൻ നമ്മുടെ ജീവിതത്തിൽ നൽകും , എന്നാൽ ആ പ്രലോഭനങ്ങളെ പരിശുദ്ധാൽമ ശക്തിയാലും, വചന അടിസ്ഥാനത്തിലും വിജയിക്കുക.

ഈജിപ്ത്തിന്റെ അടിമത്തത്തിൽ നിന്ന് കർത്താവ് രക്ഷിച്ച ഇസ്രായേൽ ജനത ദൈവത്തെ മറന്നതായി നമുക്ക് കാണാം. ഇസ്രായേൽ ജനം ദാഹിച്ചപ്പോൾ ദൈവത്തിനെതിരെ അവർ ശബ്ദമുയർത്തുകയും ദൈവത്തെ അവർ പരീക്ഷിക്കുകയും ചെയ്തു. അതുപോലെ കാളക്കുട്ടിയെ സ്വർണം കൊണ്ടുണ്ടാക്കി ആരാധിക്കുകയും ദൈവത്തെ മറക്കുകയും ചെയ്തു. ദൈവത്തെ മറന്നവർക്കെല്ലാം നാശത്തിലേയ്ക്ക് നിപതിക്കേണ്ടി വന്നു.

ദൈവവചനം അനുസരിക്കാതെയും, ദൈവഹിതം നോക്കാതെയും ജീവിക്കുന്നവർ ദൈവത്തെ മറന്നാണു ജീവിക്കുന്നത്. ഈ ലോകത്തിൽ തന്നെ ദൈവത്തെ മറക്കുകയും, ദൈവം ഇല്ലെന്ന് പറയുകയും ചെയ്ത വ്യക്തികളുടെ അവസാനം എങ്ങനെയാണെന്ന് ചരിത്രരേഖകൾ നോക്കിയാൽ മനസിലാക്കാവുന്നതാണ്. പുതിയ നിയമത്തിൽ ദൈവത്തെ മറന്ന്, ധനത്തിന്റെ പിന്നാലെ പോയ വ്യക്തിയാണ്, യൂദാസ്. ധനത്തിന്റെ പുറകെ പോയ യൂദാസ് മരണവും, ദൈവത്തെ അനുഗമിച്ച മറ്റ് ശിഷ്യൻമാർ അനുഗ്രഹവും പ്രാപിച്ചതായി തിരുവചനത്തിൽ നിന്ന് കാണാൻ സാധിക്കുന്നതാണ്. നാം ഓരോരുത്തർക്കും പാതാളത്തിൽ പതിക്കാതെ ദൈവത്തെ പിൻ പറ്റുന്നവരാകാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🧡ആമ്മേൻ 💕

നിങ്ങൾ വിട്ടുപോയത്