എനിക്കു തോന്നുന്നു ദൈവം ഒരു ആഭരണമാണെന്ന്.

ഞായറാഴ്ചകളിലും കടമുളള ദിവസങ്ങളിലും കൃത്യമായി അണിയുകയും,ബാക്കിയുളള ആറുദിവസം അതിനേക്കാൾ കൃത്യമായി അഴിച്ചുവെക്കുകയും ചെയ്യേണ്ട ഒരാഭരണം.മറ്റു ചിലർക്കാകട്ടെ ദൈവം സൗകര്യങ്ങളുടെ തമ്പുരാനാണ്,ഗോഡ് ഓഫ് കൺവീനിയൻസ്.എന്റെ ഇഷ്ടങ്ങൾക്കും ഇച്ഛയ്ക്കും സ്വാർത്ഥതയ്ക്കും ഉചിതമായ രീതിയിൽ ഞാൻ രൂപപ്പെടുത്തിയ ഒരു ദൈവം .

കുട്ടികളോടു പറഞ്ഞുകൊടുക്കുന്ന കഥ പഴയ മറഡോണയുടേതാണ്.

കളിക്കളത്തിലെ ഏറ്റവും വലിയ ഭക്തരിലൊരാൾ.ഒരു പെനാൽറ്റി അടിക്കുന്നതിനുമുമ്പു തന്നെ മുട്ടിന്മേൽ നിന്നു പ്രാൻത്ഥിക്കുന്നു.

ഗോൾ വലയം അനങ്ങുമ്പോൾ നിലത്തുകിടന്ന് പ്രാർത്ഥിക്കുന്നു.കുരിശെടുത്ത് ഉയർത്തി പ്രദക്ഷിണം ചെയ്യുന്നു….ലോകകപ്പിലെ നിർണ്ണായകമായ ഒരവസരത്തിൽ കൈകൊണ്ട് തട്ടി ഒരു പന്ത് ഗോളാക്കുന്നു അയാൾ

.

റഫറി അത് ഗോളായിത്തന്നെ വിധിക്കുകയും ചെയ്തു.

പിന്നീട് പത്രക്കാർ ഈ കളളക്കളിയെ കുറിച്ച് മറഡോണയോടു ചോദിച്ചപ്പോൾ അയാൾ പറഞ്ഞു.

നിങ്ങൾ കണ്ട കൈ എന്റേതല്ല,ദൈവത്തിന്റേതാണ്! അപ്പോൾ കാര്യങ്ങൾ അങ്ങിനെയൊക്കെയാണ്.

ചെറുപ്പത്തിൽ പറഞ്ഞിട്ടില്ലേ കളളക്കളിക്ക് ദൈവം കൂട്ടില്ലെന്ന്.

ഇപ്പോൾ അദ്ദേഹം തന്നെ കളളക്കളി സ്പോൺസർ ചെയ്തിരിക്കുന്നു.

നമ്മുടെ സ്വാർത്ഥതയെ സംരക്ഷിക്കാൻ കാറ്റത്തു വളയുന്ന ഞാങ്കണ പോലെയൊരു ദൈവം വേണം,നമ്മുക്ക്.നമ്മുടെ പ്രാർത്ഥനകൾ തെല്ലൊന്നു മാറിക്കാണാമോ- ഫലിതമായി മാറാവുന്ന സ്വാർത്ഥത തന്നെ.

പരീക്ഷ കഴിഞ്ഞ് അമേരിക്കയുടെ തലസ്ഥാനം ലണ്ടൻ ആക്കിമാറ്റണമേ എന്ന് മുട്ടിപ്പായി പ്രാർത്ഥിക്കുന്ന കുട്ടിയെപ്പോലെയാണ് നമ്മുടെ ഭക്തി!

മറ്റു ചിലർക്ക് ദൈവം ഒരു ശീലത്തിന്റെ ഭാഗം മാത്രം.

കവർച്ച മുതൽ പങ്കിട്ടു ഭക്ഷിക്കുന്നതിനു മുമ്പുപോലും കുരിശു വരയ്ക്കുന്നവരെ കുറിച്ച് എന്തുപറയാൻ!

നമ്മുടെ മതചര്യയിൽ ഒറ്റവാക്കിൽ ആഭരണമായാലും,സൗകര്യമായാലും,ആചാരമായാലും ദൈവം വെറുതെ തൊലിയുടെ മാത്രം പാവം അവകാശി.

ബോബിയച്ചൻ

നിങ്ങൾ വിട്ടുപോയത്