Save me, for I am yours (Psalm 119:94) ✝️
പാപത്തിന്റെയും മരണത്തിന്റെയും വേദനയുടെയും അഗാധത്തിൽ നിന്നും രക്ഷിക്കാൻ കഴിവുള്ളവനാണ് നമ്മുടെ ദൈവം. യേശു എന്ന പേരിന്‍റെ അർഥം “രക്ഷകൻ” എന്നാണ്. മനുഷ്യർ പലരും അവരവരുടെ പ്രശ്നങ്ങളിൽ നിന്നും അവരെ രക്ഷിക്കാൻ ആരെങ്കിലും ഉണ്ടെങ്കിൽ നല്ലതാണ് എന്ന് ആഗ്രഹിക്കുന്നവർ ആണ്. പലരും പല പ്രശ്നങ്ങളിൽ അകപ്പെട്ടവർ ആണ്, കടഭാരം, സാമ്പത്തിക ഞെരുക്കം, രോഗങ്ങൾ അങ്ങനെ ശത്രുവിനെ എല്ലാവിധ പോരാട്ടങ്ങളിൽ നിന്നും നമ്മെ രക്ഷിക്കുന്നു. യേശു നമ്മുടെ ജീവിത പ്രശ്ങ്ങളിൽ നിന്നു മാത്രം അല്ല, പാപങ്ങളിൽ നിന്നും രക്ഷിക്കുന്നു. തിരുവചനം നോക്കിയാൽ ദാനിയേലിനും, ദാവീദിനും, ജോസഫിനും, ശിഷ്യമാർക്കും അങ്ങനെ വിവിധ പ്രവാചകന്മാർക്കും കർത്താവ് ശത്രുക്കളിൽ നിന്ന്’ രക്ഷ നൽകി
തിന്മയുടെ ദിനത്തിലും നന്മയുടെ ദിനത്തിലും കർത്താവ് ആയിരിക്കണം നമ്മുടെ ആശ്രയം. ക്രിസ്തീയ ജീവിതത്തിൽ അനുഗ്രഹത്തിന്റെ വാതിലുകൾ തുറക്കുന്നതിനുള്ള വഴിയാണ് ദൈവത്തിലുള്ള പ്രത്യാശാനിർഭരമായ വിശ്വാസത്തിൽ ആഴപ്പെടുക എന്നത്. ക്രിസ്തീയ പ്രത്യാശയുടെ അടിസ്ഥാനം കർത്താവ് അരുളി ചെയ്ത ദൈവവചനം നിറവേറുമെന്നുള്ള ഉറപ്പും ബോധ്യവുമാണ്.സ്വന്തം കഴിവുകളെക്കാളും, കരബലത്തേക്കാളും, ബുദ്ധിശക്തിയേക്കാളും, ഉറച്ച ബോധ്യങ്ങളോടെയും, ആത്മാർത്ഥമായ ഹൃദയത്തോടെയും, ദൈവത്തിന്റെ അതിരുകളില്ലാത്ത സ്നേഹവാത്സല്യത്തിൽ അഭയം തേടുക എന്നുള്ളതാണ്.
ഇന്ന് ലോകം അധികാരത്തിന്റെയും സമ്പത്തിന്റെയും അടിമത്തത്തിലാണ്. പല സാധാരണക്കാർക്കും ജീവിതത്തിൽ അർഹിക്കുന്ന നീതി ലഭിക്കുന്നില്ല. രക്ഷിക്കണമേ എന്ന് നിലവിളിച്ചിട്ടു പോലും ആരും നിലവിളി കേൾക്കുന്നില്ല. എന്നാൽ നമ്മുടെ നിലവിളി ദൈവം കേൾക്കുന്നുണ്ട്. അവൻ നമ്മുടെ അരികിലുണ്ട്. യോഗ്യതകളും അർഹതയും നോക്കാതെ കർത്താവ് നമ്മളെ എല്ലാവിധ ശത്രുവിന്റെ പോരാട്ടങ്ങളിൽ നിന്നും നമ്മളെ രക്ഷിക്കുന്നു. ജീവിതത്തിന്റെ ഏത് അവസ്ഥയിലും കർത്താവിൽ പൂർണ്ണ ഹൃദയത്തോടെ കർത്താവിൽ നമ്മൾക്ക് അഭയം പ്രാപിക്കാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.