“Salvation is far from the wicked, for they do not seek your decrees
‭‭(Psalm‬ ‭119‬:‭155‬) ✝️

രക്‌ഷ ദൈവത്തിന്റെ ദാനമാണ്. എന്നാൽ ദൈവത്തിന്റെ രക്ഷ ദുഷ്ടൻമാരിൽ നിന്ന് അകന്നിരിക്കുന്നു കാരണം ദൈവത്തിന്റെ വചനം ദുഷ്ടൻമാർ അനുസരിക്കുന്നില്ല. ദൈവത്തിന്റെ രക്ഷ നാം അനുഭവിക്കണം എങ്കിൽ ദൈവഹിതത്തിന് അനുസ്യതമായും ദൈവവചനത്തിന് അനുസ്യതമായി നാം ജീവിക്കണം. ക്രിസ്തീയ ജീവിതത്തിൽ നാം പാപത്തിൽ വീഴാം എന്നാൽ വീണ പാപത്തിൽ തുടരരുത്. പാപം മനുഷ്യനെ ദൈവത്തിൽ നിന്ന് അകറ്റുന്നതിനും,  അവന്റെ ആത്മാവിനെ എത്രമാത്രം അധഃപതനത്തിലേക്ക് കൊണ്ടുപോകുമെന്നതിനും ധാരാളം ഉദാഹരണങ്ങൾ വിശുദ്ധഗ്രന്ഥം നൽകുന്നുണ്ട്. അതേസമയം,  ദൈവത്തിന്റെ കാരുണ്യവും, രക്ഷയും മനുഷ്യ പാപത്തെക്കാൾ ആഴമേറിയതാണെന്നും ദൈവവചനം നമുക്ക് പറഞ്ഞുതരുന്നുണ്ട്.

മനുഷ്യ ചരിത്രത്തിൽ ദൈവത്തിന്റെ പ്രത്യേക പ്രവൃത്തിയാൽ പൂർത്തിയാക്കപ്പെട്ട ഒന്നാണ് രക്ഷ. ഭൗതികവും ആത്മിയവുമായ നൻമയെ കുറിക്കുവാൻ രക്ഷ എന്ന പദം പഴയനിയമത്തിൽ പ്രയോഗിച്ചിട്ടുണ്ട്. ‘എളിയവരെ കർത്താവ് രക്ഷിക്കുന്നു.’ (സങ്കീർത്തനം 34:6) പുതിയനിയമത്തിൽ ‘രക്ഷ’ കൊണ്ടുദ്ദേശിക്കുന്നത് “പാപത്തിന്റെ ശക്തിയിൽ നിന്നും അധികാരത്തിൽ നിന്നും യേശുക്രിസ്തുവിന്റെ ക്രുശുമരണം മുഖാന്തരമുള്ള മോചനമാണ്. പഴയനിയമ രക്ഷ ഇസ്രായേലിന് മാത്രമുണ്ടായിരുന്നത് ആയിരുന്നു. പഴയനിയമത്തിൽ കഷ്ടങ്ങളിൽ അവർ ദൈവത്തോട് വിളിച്ചപേക്ഷിക്കുമ്പോൾ, രക്ഷകന്മാരായ പ്രവാചകൻമാരെ അയച്ച് ദൈവം അവരെ മോചിപ്പിക്കുവായിരുന്നു.

പുതിയനിയമത്തിൽ രക്ഷകനും രക്ഷയും രക്ഷയുടെ കർത്താവും ക്രിസ്തു തന്നെയാണ്. ക്രിസ്തു മുഖാന്തരമുള്ള രക്ഷ നിസ്തുലവും സാർവ്വത്രികവും ആണ്. രക്ഷ കൃപയാലുള്ള ദാനമാണ്. പാപത്തെ വെറുക്കുന്ന ദൈവം പാപികളായ മനുഷ്യരെ സ്നേഹിച്ചു. “ യേശു വന്നത്‌ നീതിമാന്മാരെ വിളിക്കാനല്ല, പാപികളെ പശ്ചാത്താപത്തിലേക്കു ക്ഷണിക്കാനാണ്‌. ദൈവമക്കൾ എന്ന നിലയിൽ മറ്റുള്ളവരെ രക്ഷയിലേയ്ക്കു നയിക്കുന്ന സുവിശേഷം അറിയിക്കുവാൻ നാം കടപ്പെട്ടിരിക്കുന്നു. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.

നിങ്ങൾ വിട്ടുപോയത്