തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. എംഎൽഎമാരുടെ സത്യപ്രതിജ്ഞയാണ് ഇന്ന് സഭയിൽ നടക്കുന്നത്. ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ. വള്ളിക്കുന്ന് മണ്ഡലത്തിൽ നിന്ന് സഭയിലെത്തിയ അബ്ദുൾ ഹമീദ് മാസ്റ്ററാണ് ആദ്യം പ്രതിജ്ഞയെടുത്തത്. പ്രോടെം സ്പീക്കർ പി ടി എ റഹീമിനു മുന്പാകെയാണ് സത്യപ്രതിജ്ഞ നടക്കുന്നത്.

കഴിഞ്ഞ നിയമസഭയിൽ അം​ഗങ്ങളായിരുന്ന 75 പേർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 12-ാം തവണ തുടർച്ചയായി സഭയിലെത്തുന്ന ഉമ്മൻചാണ്ടിയാണ് സീനിയർ. 53 പേർ പുതുമുഖങ്ങളാണ്. കോവിഡ് ബാധിതരായ യു പ്രതിഭ, കെ ബാബു, എം വിൻസെൻറ് എന്നിവർ സത്യപ്രതിജ്ഞക്കെത്തില്ല. ഇവരുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കും.

നിങ്ങൾ വിട്ടുപോയത്