QUEENSHIP OF MOTHER MARY. ![]()
![]()
![]()
Mother Mary Pray For Us.
And he came to her and said, “Hail, full of grace, the Lord is with you!” Luke 1:28.

Prayer:
“O Blessed Virgin Mary, our Queen, pray for us, that we may live with gentleness, humility, and faithfulness, so that together with you we may share in the glory of Heaven.”

പരിശുദ്ധ രാജ്ഞി, കരുണയുടെ മാതാവേ സ്വസ്തി…
‘അവൾ സ്രഷ്ടാവിന്റെ അമ്മയായി തീർന്നപ്പോൾ യഥാർത്ഥത്തിൽ ഓരോ സൃഷ്ടിയുടേയും രാജ്ഞിയായി. അവളുടെ രാജകീയധർമ്മം ആദ്യമായി പ്രഘോഷിച്ചതോ മുഖ്യദൂതനായ ഗബ്രിയേലിന്റെ സ്വർഗീയശബ്ദവും’…

എന്നാൽ, അവളുടെ ദൈവികമാതൃത്വം വഴി മാത്രമല്ല അവൾക്ക് റാണിപദം ലഭിച്ചത് എന്ന് കന്യകമറിയത്തിന്റെ രാജ്ഞിത്വത്തെക്കുറിച്ച് പീയൂസ് പന്ത്രണ്ടാമൻ പാപ്പ എഴുതിയ സ്വർഗ്ഗറാണി എന്ന ചാക്രികലേഖനത്തിൽ പാപ്പ സൂചിപ്പിക്കുന്നു. നമ്മുടെ നിത്യരക്ഷയുടെ കർമ്മത്തിൽ അസാധാരണമായ ഒരു സ്ഥാനവും ധർമ്മവും അവൾക്കുണ്ടായിരിക്കണമെന്ന് ദൈവം നിശ്ചയിച്ചതുകൊണ്ട് കൂടിയാണ് അത്. രക്ഷാകരകർമ്മത്തിൽ പരിശുദ്ധ കന്യക ക്രിസ്തുവിനോട് അവഗാഢമാം വിധം ബന്ധപ്പെട്ടിരിക്കുന്നു. തീർച്ചയായും ദൈവമനുഷ്യനായ യേശുക്രിസ്തു മാത്രമാണ് രാജാവ്. എന്നിരുന്നാലും, ദൈവികക്രിസ്തുവിന്റെ അമ്മ എന്ന നിലയിൽ, അവിടുന്ന് നിർവഹിച്ച രക്ഷാകരകർമ്മത്തിൽ സഹകാരിണിയെന്ന നിലയിൽ, അവിടുത്തെ ശത്രുക്കൾക്കെതിരെ അവിടുന്ന് നടത്തിയ സമരത്തിലും ശത്രുക്കളുടെ മേൽ അവിടുന്ന് നേടിയ അന്തിമവിജയത്തിലും സഹകാരിണി എന്ന നിലയിൽ, എല്ലാം അവൾ രാജ്ഞിപദത്തിന് അർഹയായി.
എല്ലാ മാലാഖമാർക്കും വിശുദ്ധർക്കും നൽകിയതിനേക്കാൾ വളരെ കൂടുതൽ സ്വർഗീയദാനങ്ങളും കൃപകളും ദൈവം അവളുടെ മേൽ ചൊരിഞ്ഞു. പാപത്തിന്റെ ഏറ്റവും ചെറിയ അളവിൽ നിന്ന് പോലും എന്നെന്നും അവൾ സ്വതന്ത്രയാണ്. അവൾ അതീവസുന്ദരിയും പരിപൂർണ്ണയുമാണ്. നിർമ്മലതയുടെയും വിശുദ്ധിയുടെയും പൂർണ്ണതയുള്ളവളാണ്. സ്വർഗീയസൈന്യവൃന്ദങ്ങൾ അവളുടെ മുൻപിൽ കുമ്പിടുന്നു!
ലോകത്തിന്റെ കാഴ്ചപ്പാടിൽ രാജ്ഞിയുടെ അധികാരം എന്ന് പറയുമ്പോൾ ഔദ്ധത്യം, ഗാംഭീര്യം, ഇതൊക്കെയാണ് മുന്നിൽവരിക. സ്വഭാവികമായും നമ്മളിൽ അടിമത്തത്തിന്റെ ഭാവവും നിറയും. എന്നാൽ സുവിശേഷത്തിന്റെ കാഴ്ചപ്പാടിൽ അധികാരം സൂചിപ്പിക്കുന്നത് സേവനത്തെയാണ്. ദാസീദാസന്മാരെ, ശിഷ്യരെ, സ്നേഹയോഗ്യരായി…സ്വന്തമായി.. മക്കളായി പരിഗണിക്കുന്ന യജമാനന്മാരും യജമാനത്തിയും. നമ്മുടെ അയോഗ്യതക്കിടയിലും അത് നമുക്ക് ധൈര്യം പകരുന്നു. ദൈവജനത്തെ നയിക്കാനായി ചെറുതും വലുതുമായ അധികാരം വഹിക്കുന്നവർക്കെല്ലാം രാജ്ഞിയായ മറിയം ഏറ്റവും നല്ല മാതൃകയാണ്. രാജ്ഞിയുടെ അധികാരം ഉണ്ടെങ്കിൽ പോലും അവൾ ദൈവഹിതത്തോട് കീഴ്പ്പെട്ട്, ദാസിയായാണ് വർത്തിക്കുന്നത്, അവളുടെ ലക്ഷ്യം ദൈവമഹത്വവും ദൈവമക്കളുടെ ആത്മരക്ഷയുമാണ്.
മറിയം സ്വർഗ്ഗത്തിന്റെ രാജ്ഞിയാണ്. അവിടെ അവൾ തന്റെ അഭീഷ്ടമനുസരിച്ച് കല്പിക്കുന്നു. അവൾ ഇച്ഛിക്കുന്നവരെ അവിടേക്ക് പ്രവേശിപ്പിക്കുന്നു. അവൾ പാവം പാപികളായ നമ്മുടെ നന്മ ആഗ്രഹിക്കുന്ന സൗമ്യയും കാരുണ്യപൂർണയുമായ രാജ്ഞിയാണ്. കുറ്റക്കാരെ ശിക്ഷിക്കുന്ന നീതിയുടെ രാജ്ഞിയല്ല, മറിച്ച് പാപികൾക്കുവേണ്ടിയുള്ള അലിവിലും ക്ഷമയിലും മാത്രം ശ്രദ്ധിക്കുന്ന കരുണയുടെ രാജ്ഞിയാണ്. പക്ഷേ പിശാചിന്റെ അടുത്ത് സൈന്യനിര പോലെ ഭയങ്കരിയുമാണ്.
തിരുസഭ എന്തുകൊണ്ടാണ് മറിയത്തെ കരുണയുടെ രാജ്ഞി എന്ന് വിളിക്കുന്നത്? വിശുദ്ധ ബെർനാർഡ് പറയുന്നു, “പരിശുദ്ധ മറിയം സംരക്ഷിക്കുകയാണെങ്കിൽ, ഏറ്റവും നികൃഷ്ടമായ പാപി പോലും നഷ്ടപ്പെടാതിരിക്കേണ്ടതിന്, അവൾ ആഗ്രഹിക്കുന്നവർക്ക് ; അവൾ ആഗ്രഹിക്കുമ്പോൾ; അവൾ ആഗ്രഹിക്കുന്ന വിധം ദൈവികകരുണയുടെ ആഴങ്ങൾ അവൾ തുറക്കുന്നുവെന്ന് നാം വിശ്വസിക്കുന്നതുകൊണ്ടാണ് അത്”.”
പരിശുദ്ധകന്യക തന്നെ ഇക്കാര്യം വിശുദ്ധ ബ്രിജിറ്റിന് വെളിപ്പെടുത്തിയിട്ടുണ്ട്, “ഞാൻ സ്വർഗ്ഗരാജ്ഞിയും കരുണയുടെ മാതാവുമാണ്. ഞാൻ നീതിമാന്മാരുടെ ആനന്ദമാണ്. പാപികൾക്ക് ദൈവത്തിലേക്കുള്ള പ്രവേശനകവാടമാണ്. എന്റെ കരുണ നഷ്ടപ്പെടുത്താൻ മാത്രം തീർത്തും അഭിശപ്തനായ ഒരു പാപിയും ഈ ഭൂമിയിലില്ല”.
നമ്മൾ വിശുദ്ധരുടെ മാധ്യസ്ഥം പ്രാർത്ഥിക്കുമ്പോൾ, സകല വിശുദ്ധരുടെയും രാജ്ഞിയായ പരിശുദ്ധ അമ്മ, അത് ലഭിക്കുന്നതിനായി വിശുദ്ധർക്ക് വേണ്ടി മാധ്യസ്ഥം വഹിക്കുന്നില്ലെങ്കിൽ നമ്മുടെ യാചന വെറുതെയായിപ്പോകുമെന്നാണ് വിശുദ്ധ ബെർണാർഡ് പറയുന്നത്. മറിയം ഒരാത്മാവിന് വേണ്ടി പ്രാർത്ഥിക്കാൻ ചലിക്കുമ്പോൾ സ്വർഗ്ഗം മുഴുവനും അവളോടൊത്തു പ്രാർത്ഥിക്കുന്നു. വിശുദ്ധരുടെയും മാലാഖമാരുടെയും രാജ്ഞിയായ അവൾ അവരുടെ പ്രാർത്ഥന അവളുടേതുമായി ബന്ധിപ്പിക്കുന്നു.
സ്വർഗ്ഗാരോപണതിരുന്നാളിന്റെ ആഘോഷം പൂർത്തിയാകുന്നത് എഴുദിവസം കഴിഞ്ഞുള്ള മറിയത്തിന്റെ രാജ്ഞിത്വത്തിന്റെ അനുസ്മരണത്തോടെയാണ്. ബനഡിക്റ്റ് പതിനാലാമൻ പാപ്പ ഗ്ലോറിയാസേ ദോമിനേ എന്ന അപ്പസ്തോലിക ലേഖനത്തിൽ ‘സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും രാജ്ഞി’ എന്ന് മറിയത്തെ വിളിച്ചു.
1954 ഒക്ടോബർ 11ന് പന്ത്രണ്ടാം പീയൂസ് പാപ്പ മറിയത്തിന്റെ രാജ്ഞിപദത്തെക്കുറിച്ച് ചാക്രികലേഖനം പുറപ്പെടുവിച്ചു. ലൊറേറ്റൊ ലുത്തിനിയ, മറിയത്തെ രാജ്ഞിയെന്ന് വിളിച്ചു പ്രാർത്ഥിക്കാൻ അനുദിനം നമ്മെ ക്ഷണിക്കുന്നു. ജപമാലയിലെ മഹിമയുടെ അഞ്ചാം രഹസ്യത്തിൽ സ്വർഗ്ഗഭൂലോകങ്ങളുടെ രാജ്ഞിയായ മറിയത്തിന്റെ അധികാരത്തെ അനേകനൂറ്റാണ്ടുകളായി നമ്മൾ ധ്യാനിക്കുന്നു.
സ്വർഗ്ഗഭൂലോകങ്ങളുടെ രാജ്ഞിയുടെ മുൻപിൽ മനോശരണത്തോടെ മുട്ടുകുത്താം. അവൾ സർവ്വപുണ്യങ്ങളുടെയും കേദാരമാണ്, പരിശുദ്ധ ത്രിത്വത്തിന്റെ ആലയമാണ്, ദൈവനുഗ്രഹങ്ങൾ പകുത്തുകൊടുക്കുന്നവളാണ്.

ദൈവജനനിയായ അമലോൽഭവമറിയത്തെ ത്രിലോകരാജ്ഞിയായി വാഴ്ത്തിസ്തുതിക്കുന്നു.
ജിൽസ ജോയ് ![]()
സ്വർല്ലോക രാജ്ഞിയായ മറിയത്തിന്റെ തിരുനാൾ

1954 ൽ പന്ത്രണ്ടാം പീയൂസ് മാർപാപ്പ ആദ് ച്ചേളി റെജീന (Ad Coeli Reginam) എന്ന ചാക്രിക ലേഖനം വഴി മറിയത്തെ സ്വർലോക റാണിയായി പ്രഖ്യാപിക്കുകയും, ആഗസ്റ്റ് 22 സ്വർലോകരാജ്ഞിയുടെ പേരിൽ ഒരു തിരുനാൾ സ്ഥാപിക്കുയും ചെയ്തു. മറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാൾ കഴിഞ്ഞ് എട്ടാം ദിവസമാണ് സഭ ഈ തിരുനാൾ ആഘോഷിക്കുന്നത്. പരിശുദ്ധ മറിയത്തിന്റെ സ്വർല്ലോക രാജ്ഞി പദവും വിശുദ്ധ ഗ്രന്ഥത്തിൽ അധിഷ്ഠിതമാണ്.
മംഗള വാർത്തയുടെ അവസരത്തിൽ ഗബ്രിയൽ മാലാഖ മറിയത്തിന്റെ പുത്രൻ ദാവീദിന്റെ സിംഹാസനത്തിൽ എന്നേക്കും ഭരണം നടത്തും എന്ന ദൈവിക ദൂത് അറിയിക്കുന്നു.
താന്റെ ഇളയമ്മയായ എലിസബത്തിനെ സന്ദർശിക്കമ്പോൾ, എലിസബത്ത് മറിയത്തെ ദൈവമാതാവ് എന്നു വിളിക്കുന്നു. “എന്റെ കർത്താവിൻെറ അമ്മ എന്റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്? “(ലൂക്കാ: 1:43).
മറിയത്തിന്റെ രാജ്ഞി പദവിയെക്കുറിച്ചുള്ള സൂചനകൾ പഴയ നിയമത്തിൽ നമുക്ക് കാണാൻ കഴിയും.
അമ്മ രാജ്ഞിക്ക്(Queen Mother) ഇസ്രായേൽ സമൂഹത്തിലുണ്ടായിരുന്ന സ്ഥാനം അടിസ്ഥാനമാക്കി ഇതു മനസ്സിലാക്കാൻ എളുപ്പമാണന്നു പ്രസിദ്ധ അമേരിക്കൻ ദൈവശാസ്ത്രജ്ഞനായ ഡോ: സ്കോട്ട് ഹാൻ പറയുന്നു.അമ്മ റാണിയെ ” Queen Mother” നെ ഹെബ്രായ ഭാഷയിൽ ഗെബിറ (gebirah) എന്നാണ് വിളിക്കുക. യഹൂദ പാരമ്പര്യപ്രകാരം gebirah ക്ക് ഇസ്രായേൽ രാജവംശത്തിൽ വളരെ ശക്തവും അതുല്യവുമായ സ്ഥാനമാണ് ഉണ്ടായിരുന്നത്.
അമ്മ റാണി രാജസദസ്സിലേക്ക് വരുമ്പോൾ ബഹുമാനസൂചകമായി രാജാവുൾപ്പെടയുള്ളവർ എഴുന്നേറ്റു നിൽക്കണമായിരുന്നു. അമ്മയുടെ എതാഗ്രഹങ്ങളും മകൻ സാധിച്ചു കൊടുത്തിരുന്നു.
ഉദാഹരണത്തിന്, സോളമൻ രാജാവ് തന്റെ അമ്മയായ ബെഷ്തബായെ, അമ്മ രാജ്ഞിയായി അവരോധിച്ചു. ഇസ്രായേൽ ചരിത്രത്തിൽ 16 അമ്മ റാണിമാരാണ് ഉണ്ടായിരുന്നത്. സാധാരണ ഗതിയിൽ പക്വമതികളായ ഇവർ രാജഭരണത്തിൽ ശക്തമായ സ്വാധീനം ചെലുത്തിയിരുന്നു.
ഹെബ്രായ സംസ്കാരത്തിൽ ഒരു രാജാവിനെ സ്ഥാനഭ്രഷ്ടനാക്കിയാലും മരിച്ചാലും , അമ്മയുടെ രാജ്ഞി പദവി നഷ്ടമാവില്ല. രാജാക്കന്മാരുടെ ജ്ഞാന ഉപദേശക “wisdom counselor,” പദവിയുള്ള അമ്മ സൈനിക, രാഷ്ട്രീയ, സാമ്പത്തിക കാര്യങ്ങളിൽ രാജാവിനു ഉപദേശം നൽകിപ്പോന്നു. ചില സമയങ്ങളിൽ രാജ്യതാൽപര്യത്തിനു വിപരീതമായി മകൻ പ്രവർത്തിച്ചാൽ എതിർക്കാനും അമ്മ രാജ്ഞിമാർ ധൈര്യം പ്രകടിപ്പിച്ചിരുന്നു.
ഒരു സ്ത്രീ എഴുതിയതായി വിശ്വസിക്കുന്ന വി.ഗ്രന്ഥത്തിലെ ഏക അധ്യായം സുഭാഷിതം 31 ആണ് . ഈ അധ്യായത്തിൽ മാസ്സാരാജാവായ ലമുവേലിന് രാജ സിംഹാസനം ഏറ്റെടുക്കാനും, ഉത്തമമായ ഭാര്യയെ തിരഞ്ഞെടുക്കുവാനും അമ്മ രാജ്ഞി നൽകുന്ന നിർദേശങ്ങളാണ് വിവരിച്ചിരിക്കുന്നത്.
രാജാക്കന്മാരുടെ ഒന്നാം പുസ്തകം പതിനഞ്ചാം അധ്യായത്തിൽ ഇസ്രായേൽ രാജാവ് ആഹാബിന്റെ ഭാര്യയായ, ഇസബെൽ എന്ന തിന്മയുടെ മുർത്തീഭാവമായ രാജ്ഞിയെ കണ്ടുമുട്ടുന്നു. പഴയ നിയമ പണ്ഡിതനായ ഫാ.റോളണ്ട് ഡേവോയുടെ (Fr. Roland DeVoe) നിരീക്ഷണത്തിൽ അഹാബിന്റെയും ജസബെലിൻെറയും സമയത്ത് വളരെ അസ്വസ്ഥതകളും തകർച്ചകളും ഇസ്രായേലിൽ സംഭവിക്കാൻ കാരണം അവിടെ അമ്മ രാജ്ഞിയുടെ അഭാവമായിരുന്നു.
മറിയം ക്രിസ്തുവിന്റെ അമ്മയാകാൻ ദൈവം തിരഞ്ഞെടുത്ത വ്യക്തിയാണ്. ക്രിസ്തു എല്ലാ സൃഷ്ടികളുടെയും രാജാവാ യതിനാൽ അവിടുത്തെ അമ്മയായ മറിയം അമ്മ രാജ്ഞി (Queen Mother) യുമാണ്.
യേശു മറിയത്തിന്റെ ഉദരത്തിൽ ജന്മമെടുത്തതിനാൽ അവിടുത്തെ അമ്മയായ മറിയത്തെ ഈ ലോകത്തിനു വിട്ടുകൊടുക്കാതെ സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോവുകയും സ്വർഗ്ഗീയ രാജ്ഞി പദവി നൽകി അനുഗ്രഹിക്കുകയും ചെയ്തു.
കാനായിലെ കല്യാണ വിരുന്നിൽ അവൻ പറയുന്നുപോലെ നിങ്ങൾ ചെയ്യുവിൻ എന്ന മറിയത്തിന്റെ ആഹ്വാനം മറിയത്തിന്റെ അമ്മ റാണി പദവിയുടെ ഉത്തമ ദൃഷ്ടാന്തമാണ്.
നാലാം നൂറ്റാണ്ടിലെ പൗരസ്ത്യ സഭാപിതാവായിരുന്ന വി. അപ്രേം മറിയത്തെ രാജ്ഞി എന്നു വിളിക്കുന്നുണ്ട്, പിന്നിടു വന്ന സഭാപിതാക്കന്മാരും മറിയത്തെ രാജ്ഞിയായി അംഗീകരിക്കുന്നു. 11 മുതൽ 13 വരെയുള്ള നൂറ്റാണ്ടുകളിൽ രുപപ്പെട്ട മരിയൻ ഗീതങ്ങളിൽ, പരിശുദ്ധരാജ്ഞി, സ്വർഗ്ഗരാജ്ഞി എന്നിങ്ങനെ മറിയത്തെ അഭിസംബോധന ചെയ്യുന്നുണ്ട്. ജപമാല പ്രാർത്ഥനയും മറിയത്തിന്റെ ലുത്തിനിയും മറിയം സ്വർഗ്ഗരാജ്ഞി എന്ന വിശ്വാസത്തെ പരസ്യമായി പ്രഖ്യാപിക്കുന്നു.
ഫാ ജയ്സൺ കുന്നേൽ mcbs
Prayer:
O Mary, when our eyes close in our last sleep, and open to behold thy Son, the Just Judge, and the Angel opens the Book, and the Enemy accuses us; in that terrible hour, come to our aid. Be with us. When death came to Joseph, you and your Son were with him: Thy Son to judge, thou to console. O Happy Joseph! When death comes for us, be near us. O Mary, when we are held captive in the place of atonement; plead for us, and visit us, that we may find consolation in thy presence. Stretch forth thy hand to help us; deliver us from our bondage. We are thy children: Thou art our Mother. As little children we come to thee; we know no fear. O Mary, He changed water into wine for thee, even as He said: My hour has not yet come. Now He will not refuse thee, when you plead for us thy children. O Mary, come quickly to our aid. Do not let us stray from the Fold. The wolf is waiting to destroy us. There shall be neither night nor day to thy praises. Adoration to the Father Who created thee! Adoration to they Son, Who took flesh from thee! Adoration to the Holy Spirit, Thy Divine Spouse! Three in One, One in Three. Equal in all things. To Him be glory for ever. For ever. For ever. Amen.
