
മലങ്കര സുറിയാനി കത്തോലിക്കാ സഭ മാവേലിക്കര ഭദ്രാസന നിയുക്ത മെത്രാപ്പൊലിത്തയായി മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ അഭിവന്ദ്യ മാത്യൂസ് മാർ പോളികാർപ്പ്സ് എപ്പിസ്കോപ്പായെ നിയമിച്ചു.

ഈ നിയമന പ്രഖ്യാപനം 2025 മെയ് 30 -ന് വത്തിക്കാനിലും ഇന്ത്യൻ സമയം വൈകിട്ട് 3.30-ന് പട്ടം സെൻറ് മേരീസ് മേജർ ആർക്കിഎപ്പാർക്കിയൽ കത്തീഡ്രലിലും നടന്നു. പ്രാർത്ഥനയ്ക്കു ശേഷം നടന്ന ചടങ്ങിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ കൂരിയ മെത്രാൻ അഭിവന്ദ്യ ആന്റണി മാർ സിൽവാനോസ് എപ്പിസ്കോപ്പ നിയമന പ്രഖ്യാപനം വായിച്ചു. അഭിവന്ദ്യ ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപോലിത്ത മാവേലിക്കര ഭദ്രാസനാധ്യക്ഷ സ്ഥാനം വിരമിച്ചതിനെ തുടർന്നാണ് പുതിയ നിയമനം.

