He holds fast to me in love, I will deliver him; I will protect him, because he knows my name.(Psalm 91:14)

ക്രിസ്തീയ ജീവിതം ദൈവവുമായുള്ള പ്രണയ ബന്ധമാണ്. ഇന്ന് ലോകത്തിൽ പരസ്പരം പ്രണയ ബന്ധം ഉണ്ടാകുമ്പോൾ, ജീവിതത്തിൽ പ്രിയമായതെന്തും ഉപേക്ഷിക്കുവാൻ മനുഷ്യർ തയാറാക്കുന്നു. എന്നാൽ കർത്താവുമായി എന്ത് ബന്ധം ആണ് നമ്മൾക്ക് ഉള്ളത്.

നമ്മുടെ ആവശ്യങ്ങളിൽ മാത്രം കർത്താവേ എന്നു വിളിക്കുന്ന ബന്ധം ആണോ ഉള്ളത്. ഇന്ന് ജീവിതത്തിൽ പലരും പറയാറുണ്ട്, ദൈവം എന്റെ പ്രാർത്ഥന കേൾക്കുന്നില്ല എന്ന്… നാം സ്നേഹത്തോടെ ദൈവത്തിൽ ഒട്ടി നിൽക്കുന്നുണ്ടോ…? നാം സ്നേഹത്തിൽ ഒട്ടി നിൽക്കുമ്പോൾ അവിടുന്നു നമ്മെ എല്ലാം പ്രശ്നങ്ങളിൽ നിന്ന് രക്ഷിക്കുകയും, നമ്മുടെ പ്രാർത്ഥന കേൾക്കുകയും ചെയ്യും.

അതിരുകളില്ലാത്തതാണ് ദൈവത്തിന്റെ സ്നേഹമെന്ന് യേശുക്രിസ്തുവിലൂടെ അവിടുന്ന് നമുക്ക് വെളിപ്പെടുത്തി തന്നു. “സ്നേഹിതനുവേണ്ടി ജീവൻ അർപ്പിക്കുന്നതിലും വലിയ സ്നേഹമില്ല” എന്ന് പറയുക മാത്രമല്ല, യേശു അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തു. യേശുക്രിസ്തുവിലൂടെ ദൈവം ഇന്നും നമോരോരുത്തരെയും തിരഞ്ഞെടുക്കുന്നുണ്ട്. തന്റെ രക്തം കൊണ്ട് നമ്മുടെ പാപത്തിന് പരിഹാരം ചെയ്യുക വഴി, ദാസരാകാനല്ല സ്നേഹിതരാകാനാണ് ഈശോ നമ്മെ വിളിക്കുന്നത്. ദൈവവുമായുള്ള സ്നേഹബന്ധത്തിൽനിന്നും നമ്മെ അകറ്റിനിർത്തുന്ന പാപങ്ങളെ വെറുത്തുപേക്ഷിക്കാനുള്ള കൃപ നമുക്ക് ലഭിക്കുന്നത് ദൈവസ്നേഹത്തിലൂടെയാണ്.

നാം പലപ്പോഴും പറയാറുണ്ട്, വചനം വായിക്കുമ്പോൾ മനസിലാകുന്നില്ല എന്ന്. വചനം വായിക്കുന്നതിന് മുൻപ് ഗ്രന്ഥകർത്താവായ യേശുവുമായി സ്നേഹ ബന്ധത്തിൽ ആകണം. സ്നേഹ ബന്ധം നമ്മുടെ ചിന്താഗതികളെ മാറ്റുന്നു. അപ്പോൾ തിരുവചനം നമ്മെ വഴി നടത്തും.

നാം ഓരോരുത്തർക്കും പൂർണ്ണ മനസോടെയും, പൂർണ്ണ ഹൃദയത്തോടെയും, പൂർണ്ണ ശക്തിയോടെയും കർത്താവുമായിടുള്ള സ്നേഹ ബന്ധത്തിൽ ഒട്ടി ചേർന്ന് നിൽക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🧡ആമ്മേൻ 💕

നിങ്ങൾ വിട്ടുപോയത്