തി​രു​വ​ന​ന്ത​പു​രം: മു​ന്‍​മ​ന്ത്രി​യും മു​തി​ര്‍​ന്ന രാ​ഷ്ട്രീ​യ​നേ​താ​വു​മാ​യ കെ.​ആ​ര്‍. ഗൗ​രി​യ​മ്മ​യു​ടെ ആ​രോ​ഗ്യ​നി​ല അ​തീ​വ​ഗു​രു​ത​രം. ഗൗ​രി​യ​മ്മ​യെ വീ​ണ്ടും തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി.

കഴിഞ്ഞ മാസം പനിയും ശ്വാസതടസവും മൂലമാണ് ഗൗരിയമ്മയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അവരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതിനാല്‍ മുറിയിലേക്ക് മാറ്റിയിരുന്നു. വീണ്ടും സ്ഥിതി ​ഗുരുതരമായതിനെ തുടര്‍ന്നാണ് ഐസിയുവില്‍ പ്രവേശിപ്പിച്ചത്.

102 വ​യ​സു​ള്ള ഗൗ​രി​യ​മ്മ ഏ​പ്രി​ല്‍ ആ​ദ്യം ആ​ല​പ്പു​ഴ​യി​ല്‍​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ ബ​ന്ധു​വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റ്റി​യി​രു​ന്നു.

നിങ്ങൾ വിട്ടുപോയത്