ഐ‌എസ് പ്രഹരമേല്‍പ്പിച്ചിടത്ത് നിന്ന്‍ തന്നെ ഈശോയേ സ്വീകരിക്കുന്ന ഇറാഖിലെ കുഞ്ഞ് മാലാഖമാര്‍.

ഏതാനും വര്‍ഷങ്ങള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ കനത്തപ്രഹരം ഏല്‍പ്പിച്ച ഇറാഖിലെ ക്വാരഘോഷിലെ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് ദേവാലയത്തില്‍ നിന്നുള്ള സുന്ദരദൃശ്യമാണ് ഇത്.

പ്രതിബന്ധങ്ങള്‍ ഏറെയായിട്ടും ഐ‌എസ് കാലത്തെ പീഡനങ്ങള്‍ സന്തോഷപൂര്‍വ്വം സ്വീകരിച്ച് യേശുക്രിസ്തുവിലുള്ള വിശ്വാസത്തിനു വേണ്ടി ജീവന്‍ പണയംവെച്ചു നിലക്കൊണ്ട, തങ്ങളുടെ മാതാപിതാക്കളുടെ വിശ്വാസ തീക്ഷ്ണത അനുഭവിച്ചറിഞ്ഞ ഇറാഖിലെ കുഞ്ഞ് മാലാഖമാരുടെ ആദ്യ കുര്‍ബാന സ്വീകരണം.

ഇക്കഴിഞ്ഞ ദിവസം – മെയ് 2നു നടന്ന ചടങ്ങില്‍ 121 കുഞ്ഞുങ്ങളാണ് ആദ്യമായി ഈശോയേ സ്വീകരിച്ചത്. മഹാമാരിയും മറ്റ് പ്രതിബന്ധങ്ങളും ഏറെയായിട്ടും ദിവ്യകാരുണ്യ ഈശോയേ നാവില്‍ നുകരാന്‍ കഴിഞ്ഞതിന്റെ അത്യാഹ്ലാദമാണ് ഓരോ ചിത്രങ്ങളിലും കാണാന്‍ സാധിക്കുന്നത്. ഇനി 400 പേർ കൂടി പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന് ഒരുങ്ങുന്നുണ്ടെന്ന് ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ കത്തീഡ്രലിൽ ഇടവക വികാരി ഫാ. മജീദ് അട്ടല്ല പറയുന്നു.

ഇറാഖിലെ ഭാവി സഭയുടെ ജീവനാഡിയായി മാറേണ്ട ഈ കുരുന്നുമക്കള്‍ക്കു വേണ്ടി നമ്മുക്ക് പ്രാര്‍ത്ഥിക്കാം.

നിങ്ങൾ വിട്ടുപോയത്