
ഓസ്ട്രേലിയായിലെ മെൽബൺ ആസ്ഥാനമാക്കിയുള്ള സെന്റ് തോമസ് സീറോമലബാർ രൂപതയുടെ രണ്ടാമത്തെ മെത്രാനായി ഫാദർ ജോൺ പനന്തോട്ടത്തിൽ സി.എം.ഐ.യെ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.


കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സീറോമലബാർസഭയുടെ മെത്രാൻസിനഡ് അംഗങ്ങളുടെ സാനിധ്യത്തിൽ നടത്തിയ പൊതുസമ്മേളനത്തിലാണ് മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

തുടർന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരിപിതാവും മെൽബൺ രൂപതയുടെ സ്ഥാനമൊഴിയുന്ന മെത്രാൻ മാർ ബോസ്കോ പൂത്തൂരും ചേർന്നു നിയുക്ത മെത്രാനെ സ്ഥാനചിഹ്നങ്ങൾ അണിയിച്ചു.

നിയുക്ത മെത്രാന് പ്രാർത്ഥനാശംസകൾ


