കൊച്ചി: ആഴമായ ചിന്തകളിലൂടെയും പണ്ഡിതോചിതമായ എഴുത്തിലൂടെയും സന്യാസ ജീവിതത്തിലൂടെയും കേരള സഭയ്ക്കും സമൂഹത്തിനും വിലപ്പെട്ട സംഭാവനകൾ നൽകിയ അതുല്യ പ്രതിഭയാണ് ഫാ. എ.അടപ്പൂർ എന്ന് കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, വൈസ് പ്രസിഡന്റ് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ, സെക്രട്ടറി ജനറൽ ബിഷപ് ജോസഫ് മാർ തോമസ് എന്നിവർ സംയുക്ത അനുശോചനസന്ദേശത്തിൽ പറഞ്ഞു.
നിരന്തരമായ വായനയും സന്യാസ ജീവിതത്തിലെ തീക്ഷ്ണമായ സമർപ്പണവും അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെ സന്പന്നമാക്കി.

മതങ്ങളുടെയും സംസ്കാരങ്ങളുടെയും സമന്വയവും സംവാദവും പ്രോത്സാഹിപ്പിക്കാൻ അദ്ദേഹം നിരന്തരം പരിശ്രമിച്ചു. സഭയുടെയും സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും മേഖലകളിൽ അച്ചന്റെ ഇടപെടലുകൾ എക്കാലവും സ്മരിക്കപ്പെടുമെന്നും സന്ദേശത്തിൽ പറഞ്ഞു


