സീറോമലബാർ സഭാകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലെ ചാപ്പലിൽ നടന്ന വിഭൂതി തിരുകർമ്മങ്ങളിൽനിന്ന്
കാക്കനാട്: സീറോമലബാർ സഭാകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലെ ചാപ്പലിൽ നടന്ന വിഭൂതി കർമ്മങ്ങൾക്ക് മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നേതൃത്വം നല്കി. കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കലും കൂരിയായിലെ മറ്റു വൈദികരും സഹകാർമ്മികരായിരുന്നു. സഭാ കാര്യാലയത്തിൽ സേവനം ചെയ്യുന്ന സമർപ്പിതരും അല്മായരും പ്രഭാതത്തിൽ നടന്ന വിഭൂതി കർമ്മങ്ങളിൽ പങ്കെടുത്തു.
ഫാ. അലക്സ് ഓണംപള്ളി
മീഡിയ കമ്മീഷൻ സെക്രട്ടറി
28 ഫെബ്രുവരി 2022