പാലാ രൂപതാ മെത്രാനും സീറോ മലബാർ സഭയുടെ കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷൻ ചെയർമാനുമായ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പിതാവ് ശ്രീ. മാത്യു കെ.എം (97) നിര്യാതനായി.സംസ്കാരം :11/ 05 2023 വ്യാഴം രാവിലെ 10.30 ന് ക്രിസ്തുരാജ് ചർച്ച് കയ്യൂർ.
പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പിതാവ് നിര്യാതനായി

കയ്യൂർ: പാലാ രൂപതാ മെത്രാനും സീറോ മലബാർ സഭയുടെ കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷൻ ചെയർമാനുമായ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പിതാവ് മാത്യു കെ.എം (97) നിര്യാതനായി.
സംസ്കാര ചടങ്ങുകൾ രാവിലെ 11 മണിക്ക് കുഞ്ഞുമോൻ മാത്യുവിന്റെ ഭവനത്തിൽ നിന്ന് ആരംഭിക്കുന്നതും തുടർന്ന് കയ്യൂർ ക്രിസ്തുരാജ് ദേവാലയ സെമിത്തേരിയിൽ നടക്കുന്നതുമാണ്.
ഭാര്യ ത്രേസ്യ മാത്യു. മക്കൾ ചിന്നമ്മ മാത്യു, കെ എം മണി, ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് (പാല രൂപത മെത്രാൻ), മേരി ജോർജ്, കെ എം മാത്യു,കുഞ്ഞിമോൻ മാത്യു, ബെറ്റ്സി മാത്യു
മരുമക്കൾ- സാലി മാണി കാണ്ടാഭവനത്തിൽ, ട്രീസ മാത്യു ചാലിൽ മാനന്തവാടി, ജോർജ് വള്ളോംപുരയിടത്തിൽ, ലിജു കുഞ്ഞുമോൻ പുളിക്കൽ, ബേബി എബ്രഹാം കാഞ്ഞിരക്കാട്ടിൽ
കൊച്ചുമക്കൾ- ജോബിൻ, പ്രമീത, ജിനു, ഡോണ, പ്രിൻസ്, ലിന്റെ, ഫ്ലവർലിൻ, അലൻ, മെർലിൻ, ജോർജ്കുട്ടി, റ്റോണി, റോബിൻ, വീണ, എബിൻ, പ്രിൻസ്. പേരകുട്ടികൾ- റിതിക, താര, ഹന്ന, റബേക്ക, സെയിൻ, കെയിൻ, അമയ, ഐസക്ക്, ഇസബെൽ, സഹോദരങ്ങൾ- പരേതനായ ജോസഫ് കല്ലറങ്ങോട്ട് മൂലമറ്റം, അന്നമ്മ പാപ്പച്ചൻ പരുത്തുവീട്ടിൽ പുളിങ്ങോം.

അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പിതാവ് കെ.എം മാത്യുവിന്റെ നിര്യാണത്തിൽ സീറോ മലബാർസഭ അൽമായ ഫോറത്തിന്റെ ആദരാജ്ഞലികൾ
പാലാ രൂപതാ മെത്രാനും സീറോ മലബാർ സഭയുടെ കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷൻ ചെയർമാനുമായ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പിതാവ് കെ.എം മാത്യുവിന്റെ (97) നിര്യാണത്തിൽ സീറോ മലബാർ അൽമായ ഫോറത്തിന്റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.അനുഗ്രഹീതമായ ഈ ധന്യ ജീവിതത്തിന് ദൈവത്തോട് നന്ദിയർപ്പിക്കുന്നു.അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖിക്കുന്ന വന്ദ്യ കല്ലറങ്ങാട്ട് പിതാവിനും, കുടുംബാംഗങ്ങൾക്കും ഹൃദയംഗമമായ അനുശോചനവും, ശാന്തിയും,സാന്ത്വനവും നൽകുന്ന പ്രാർത്ഥനകൾ… അദ്ദേഹത്തിന്റെ ആത്മാവ് നമ്മുടെ കർത്താവിന്റെ സന്നിധിയിൽ വിശ്രമിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
ടോണി ചിറ്റിലപ്പിള്ളി
അൽമായ ഫോറം സെക്രട്ടറി
സീറോ മലബാർ സഭ


