കളകളുടെ ഉപമ:(കളയും വിളയും)

ഈ ഉപമയിൽ ശ്രദ്ധിക്കപ്പെടേണ്ടത്‌ യജമാനന്റെ/ കൃഷിക്കാരന്റെ നിലപാടാണ്‌.

കളയോടുള്ള കരുണ ആയിരുന്നില്ല യജമാനന്റെ നിലപാട്. കളയോടൊപ്പം അറുക്കപ്പെടാനും തീയിൽ എറിയപ്പെടുവാനുമിടയുള്ള വിളയുടെ സുരക്ഷിതത്വമായിരുന്നു യജമാനന്റെ താത്പര്യം.

അത് മനസ്സിലാക്കാത്തവർക്ക്‌ യജമാനൻ കളയോട് സഹിഷ്ണുത കാണിച്ചു എന്ന് തോന്നും.കാരണം അവർ സ്നേഹിക്കുന്നത് വിളകളെയല്ല കളകളെയാണ്.

യജമാനന്റെ മനസറിയാത്ത സേവകർ കളകൾക്ക് പുണ്യം പറഞ്ഞ് വളവും വെള്ളവും കൊടുത്തു കൊണ്ടിരിക്കും .

ദുഷ്ടൻ ആണ് കള വിതയ്ക്കുന്നത്… അത് ന്യായീകരിക്കുന്നത് ദുഷ്ടന് കുട പിടിക്കലാണ്… ചിലർക്ക് ഇത് കളകൾക്ക് വേണ്ടിയുള്ള സുവിശേഷം ആണ് .

വിളകൾക്ക് വേണ്ടിയുള്ളതല്ല എന്നതു തന്നെയാണ് വിളകൾക്കൊപ്പം കളകളും വിതയ്ക്കപ്പെട്ടിട്ടുണ്ട് എന്നതിന് തെളിവ്…

ആ കളകളുടെ കളവുകൾ മനസിലേക്കും തലച്ചോറിലേക്കും കളകൾ വിതച്ചു കൊണ്ടേയിരിക്കുന്നു. അതെ ഇത് കളകളുടെ സുവിശേഷത്തിന്റെ കാലമാണ്. കരുതിയിരിക്കുക..

.(ഫാ. തോമസ് കാഞ്ഞിരക്കാട്ട്.)

Ave Maria Vachanabhishekam

നിങ്ങൾ വിട്ടുപോയത്