For it has been granted to you that for the sake of Christ you should not only believe in him but also suffer for his sake,(Philippians 1:29)

ക്രിസ്തീയ ജീവിതത്തിലെ ക്ലേശകരമായ അവസ്ഥയാണ് സഹനം. ദൈവം നല്ലവനെങ്കിൽ മനുഷ്യനെ സഹനത്തിനായി വിട്ടുകൊടുക്കുന്നത് എന്തേ എന്നു നമ്മൾ ചോദിച്ചേക്കാം?

ഒരാളുടെ ജീവിതത്തിൽ നല്കപ്പെടുന്ന സഹനങ്ങൾ ആ വ്യക്തിയെ ദൈവത്തെ തേടുവാനും, കണ്ടെത്തുവാനും സഹായിച്ചേക്കാം. സങ്കീര്‍ത്തനങ്ങള്‍ 119 : 71 ൽ പറയുന്നു, ദുരിതങ്ങള്‍ എനിക്കുപകാരമായി; തന്‍മൂലംഞാന്‍ അങ്ങയുടെ ചട്ടങ്ങള്‍ അഭ്യസിച്ചുവല്ലോ. ഒരാൽമാവിനെ നശിപ്പിക്കാനല്ല, രക്ഷിക്കുവാനാണ് സഹനം.

സഹനം ജീവിതത്തെ വിശുദ്ധീകരിക്കുന്നു, ഈ ലോകത്തിൽ ആയിരിക്കുന്നിടത്തോളം കാലം ദിനംപ്രതി വിശുദ്ധീകരിക്കപ്പെടണം. മായാസുഖങ്ങളിൽപ്പെട്ട് ജീവിതം നശിക്കാതിരിക്കാൻ ജീവിതത്തിൽ സഹനം ആവശ്യമാണ്. ക്രൂശു നൽകുമ്പോൾ പിൻമാറുന്നവനിൽ നിന്ന് ക്രൂശിതനും പിൻമാറും. പലപ്പോഴും ജീവിതത്തിൽ സഹിക്കുന്നവർക്ക് വീണ്ടും സഹനം, സഹനം സ്വീകരിക്കുന്നവന് കർത്താവ് കുറെക്കൂടി നൽകും, കാരണം സഹനം ജീവിതത്തെ വിശുദ്ധീകരിക്കുകയും, ക്രിസ്തു സ്വഭാവത്തിലേയ്ക്ക് നമ്മെ വഴി നടത്തുന്നു. ഒരോ സഹനത്തിലും, ദൈവത്തിന്റെ അനുഗ്രഹങ്ങളും, അഭിഷേകങ്ങളും ഉണ്ട്.

സഹനത്തിന്റെ പരിസമാപ്തി ക്രിസ്തു നമ്മിൽ ജീവിപ്പിക്കാൻ ഇടവരുത്തുകയും, സ്വർഗീയനിത്യതയിലേയ്ക്ക് വഴി നടത്തുകയും ചെയ്യുന്നു. യേശുക്രിസ്തുവിന്റെ നല്ല പടയാളിയാക്കി മാറ്റുന്ന വരദാനമാണ് സഹനം. സഹനം ആൽമ ധൈര്യവും, പ്രത്യാശയും ഉളവാക്കി, ക്രിസ്തീയ പക്വതയിൽ വഴി നടത്തുന്നു. ഗോതമ്പുമണി നിലത്തുവീണു അഴുകുന്നതിലൂടെ, ഫലം പുറപ്പെടുവിക്കുന്നു, അതു പോലെ സഹനത്തിലൂടെ ദൈവമക്കളും ഫലം പുറപ്പെടുവിക്കുന്നു. ജീവിതത്തിൽ ഉണ്ടാകുന്ന സഹനങ്ങളെ പ്രത്യാശയോടെ നേരിടാനുള്ള ദൈവകൃപയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🧡ആമ്മേൻ 💕

Malayalam Bible Verses

നിങ്ങൾ വിട്ടുപോയത്