"എനിക്ക് അമ്മയാകണം " "വലിയ കുടുംബം സന്തുഷ്ട കുടുംബം" Message Pro Life Pro Life Apostolate അമ്മ അമ്മയും കുഞ്ഞും ഉദരത്തിലെ കുഞ്ഞുങ്ങൾ ഉദരഫലം ഒരു സമ്മാനം കത്തോലിക്ക സഭ കത്തോലിക്കാസഭയുടെ ധാര്‍മ്മിക നിലപാട് കുടുംബം ,കുഞ്ഞുങ്ങൾ കുടുംബം പവിത്രവും വിശുദ്ധവുമാണ് കുടുംബം മനോഹരം കുടുംബത്തിനുംഅൽമായർക്കും ജീവനും വേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷൻ കെസിബിസി പ്രൊ ലൈഫ് സമിതി കെസിബിസി ഫാമിലി കമ്മീഷന്‍ കേരളസഭ ക്രൈസ്തവ ലോകം ഗര്‍ഭഛിദ്രം ഗര്‍ഭസ്ഥ ശിശു ജീവനെ പറ്റിയുള്ള സഭയുടെ പഠനം ജീവൻ സംരക്ഷിക്കപ്പെടണം ജീവന്‍റെ സന്ദേശം ജീവസമൃദ്ധി ജീവിതശൈലി ദാമ്പത്യജീവിതത്തിലെ വിശ്വസ്തത നമ്മുടെ ജീവിതം പ്രൊ ലൈഫ്അപ്പോസ്തലേറ്റ് പ്രൊലൈഫ് സംസ്കാരം പ്രോലൈഫ് പ്രവര്‍ത്തകര്‍ പ്രോലൈഫ് മനോഭാവം മാതാപിതാക്കൾ മെത്രാൻ

കുട്ടികള്‍ ദൈവത്തിന്റെ ദാനമാണെന്നും വലിയ കുടുംബങ്ങള്‍ സന്തുഷ്ട കുടുംബമാണെന്നും ദമ്പതികളെ ബോധ്യപ്പെടുത്തുവാനും എല്ലാവരും ശ്രദ്ധിക്കണം|മാർ പോളി കണ്ണുക്കാടൻ

രൂപതയില്‍ പ്രോ-ലൈഫ് ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ചിട്ട് ഒരു വര്‍ഷം

വളരട്ടെ സമൂഹത്തില്‍ ജീവന്റെ സംസ്‌ക്കാരം

ഇരിഞ്ഞാലക്കുട രൂപതയില്‍ പ്രോ-ലൈഫ് ചാരിറ്റബിള്‍ ട്രസ്റ്റ് ആരംഭിച്ചിട്ട് ഒരു വര്‍ഷം തികയുകയാണ്. 2021 ഫെബ്രുവരി 14ന് ഉദ്ഘാടനം നിര്‍വഹിക്കുകയും മാര്‍ച്ച് 25ന് പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു.

ജീവസംസ്‌കാരം വളര്‍ത്തിയെടുക്കുവാനും ജീവനെ പരിരക്ഷിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും ജീവനെ സംരക്ഷിക്കുവാനും ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഞാന്‍ അഭിനന്ദനങ്ങള്‍ നേരുന്നു.

മരണ സംസ്‌ക്കാരത്തിന്റെ ദൂഷ്യവശങ്ങള്‍ സമൂഹത്തിന് ബോധ്യപ്പെടുത്തുവാന്‍ നമുക്ക് അണിനിരക്കാം. ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നവരേയും നേതൃത്വം നല്‍കുന്നവരെയും ഞാന്‍ അഭിനന്ദിക്കുന്നു.

16 വലിയ കുടുംബങ്ങളെ മാസം തോറും അവരുടെ നിര്‍ധനാവസ്ഥയില്‍ സഹായിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. വലിയ കുടുംബങ്ങളിലെ നാലാമതുമുതലുള്ള കുട്ടികളില്‍ 2021ല്‍ 52 കുട്ടികളുടെ മാമ്മോദീസ വിവിധ ഇടവകകളിലായി ഞാന്‍ നടത്തിയിട്ടുണ്ട്.

2022ല്‍ ഇപ്പോള്‍ തന്നെ 15 മാമ്മോദീസ നല്‍കുവാന്‍ കഴിഞ്ഞു. വലിയ കുടുംബങ്ങള്‍ക്കുള്ള രൂപതയുടെ പ്രോത്സാഹനമായി ഒരു സ്വര്‍ണ നാണയവും സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും നല്‍കി പോരുന്നു.

നമ്മുടെ സഭയില്‍ കുടുംബങ്ങളുടെ വലിപ്പം ചുരുങ്ങുവെന്നത് അസ്വസ്ഥതപ്പെടുത്തുന്ന ഒരു യാഥാര്‍ഥ്യമാണ്. കൂടുതല്‍ ദമ്പതികള്‍ ദൈവത്തിന്റെ ദാനമായ കുട്ടികളെ സ്വീകരിക്കുന്നതിനും അവരെ വളര്‍ത്തുന്നതിനും താല്‍പര്യമില്ലാത്തവരായി കാണപ്പെടുന്നു.

കുട്ടികളുടെ സംഖ്യ കുറയ്ക്കുന്ന ഈ പ്രവണതയുടെ ഫലമായി അനേകം കുടുംബങ്ങള്‍ അന്യം നില്‍ക്കുന്നു.

ക്രൈസ്തവ ജനന നിരക്ക് കുറയുന്നതിനാല്‍ പ്രായമെത്തിയവരും കുട്ടികളും യുവാക്കളും തമ്മിലുള്ള സംതുലിതാവസ്ഥ തകരുന്നു. ക്രൈസ്തവ ജനസംഖ്യ തീര്‍ത്തും കുറയുന്നു.

സമൂഹത്തിന്റെ മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്നവരുടെ എണ്ണം വളരെ ഇല്ലാതാകുന്നു. പീഠത്തിന്മേല്‍ സ്ഥാപിക്കപ്പെടുന്ന വിളക്കായി പ്രശോഭിക്കുവാന്‍, സമൂഹത്തിന് രുചി പകരുന്ന ഉപ്പായി വര്‍ത്തിക്കുവാന്‍, പിണ്ഡത്തെ മുഴുവനും പുളിപ്പിക്കുന്ന പുളിമാവായി നിലകൊള്ളുവാന്‍ വിളിക്കപ്പെട്ടിരിക്കുന്ന ക്രൈസ്തവ സമൂഹം ഇന്ന് സ്വന്തം മാളങ്ങളില്‍ ഒതുങ്ങി കൂടുന്ന അവസ്ഥാവിശേഷം സംജാതമാകുന്നു. ഇതിന് പരിഹാരം കാണണമെങ്കില്‍ നമ്മുടെ കുടുംബങ്ങളില്‍ മക്കളുണ്ടാകണം.

കൂടുതല്‍ മക്കളുണ്ടാകണം. ഉത്തരവാദിത്വപൂര്‍ണ്ണമായ മാതൃത്വവും പിതൃത്വം നിര്‍വഹിക്കുന്നവരാകണം ദമ്പതികള്‍. ചുരുങ്ങിയത് നാലു മക്കളെങ്കിലും നമ്മുടെ കുടുംബങ്ങളില്‍ ഉണ്ടാകണം.

മക്കള്‍ക്ക് ഈശോയെയും ഈശോയുടെ മൂല്യങ്ങളും വളരെ കൊച്ചുപ്രായത്തില്‍ തന്നെ പങ്കുവച്ചു നല്‍കണം. ഇത് നല്‍കേണ്ടത് സന്മാതൃക നല്‍കി കൊണ്ടാകണം. മക്കളുടെ ഭാവി തിരഞ്ഞെടുക്കുന്നത് അവരുടെ അഭിരുചിക്കനുസൃതമാകണം.

മാതാപിതാക്കള്‍ നിര്‍ബന്ധിച്ച് മക്കളെ അവരുടെ ഭാവിജീവിതം തിരഞ്ഞെടുക്കുവാന്‍ പ്രേരിപ്പിക്കരുത്. അത് അവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് മാറി നില്‍ക്കുവാന്‍ പ്രേരിപ്പിക്കും.

സമൂഹത്തില്‍ കാതലായ സംഭാവനകള്‍ ചെയ്യുവാനും സമൂഹത്തെ കെട്ടിപ്പടുക്കുവാനും കഴിയണമെങ്കില്‍ ഓരോ കുഞ്ഞിന്റെയും അഭിരുചിക്കനുസൃതം ജീവിത വിളി തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യവും പ്രോത്സാഹനവും നല്‍കണം.

നമ്മുടെ മക്കളെ സാമൂഹികപ്രതിബദ്ധതയുള്ളവരായി വളര്‍ത്തുവാന്‍ മാതാപിതാക്കള്‍ പരിശ്രമിക്കണം. വലിയ കുടുംബങ്ങളിലാണ് ഈ പങ്ക് വയ്ക്കല്‍ അനുഭവം ലഭിക്കുക.

നമ്മുടെ സമൂഹത്തില്‍ കുട്ടികള്‍ ദൈവത്തിന്റെ ദാനമാണെന്നും വലിയ കുടുംബങ്ങള്‍ സന്തുഷ്ട കുടുംബമാണെന്നും ദമ്പതികളെ ബോധ്യപ്പെടുത്തുവാനും എല്ലാവരും ശ്രദ്ധിക്കണം.

തങ്ങളുടെ പ്രത്യുത്പാദനശേഷിയെയും മാതൃത്വ-പിതൃത്വ കടമകളെയും കുറിച്ചുള്ള ദൈവിക പദ്ധതിയെക്കുറിച്ച് ദമ്പതികള്‍ അവബോധമുള്ളവരാകണം.

സന്തോഷത്തെക്കുറിച്ചുള്ള വ്യക്തിഗത കാഴ്ചപാടുകളില്‍ നിന്നും സമൂഹാത്മകമായ ദര്‍ശനത്തിലേയ്ക്ക് കടന്നുവരുവാന്‍ കഴിഞ്ഞാലെ കൂടുമ്പോള്‍ ഇമ്പമുള്ള കുടുംബത്തിന്റെ സന്തോഷം ആസ്വദിക്കാനാവൂ. ഗര്‍ഭധാരണ നിമിഷം മുതല്‍ സ്വഭാവികമരണം വരെയുള്ള ജീവന്റെ അലംഘ്യമായ മൂല്യം ക്രൈസ്തവദര്‍ശനത്തിന്റെ അടിസ്ഥാനതത്വമാണെന്ന് വിസ്മരിക്കരുത്.

ജനസംഖ്യ വര്‍ദ്ധിക്കുന്നതിന്റെ തോതനുസരിച്ച് കൂടുതല്‍ മനുഷ്യശക്തി ലഭ്യമാകുകയും അത് നാടിന്റെ വികസനത്തിന് സഹായകരമാകുകയും ചെയ്യും.

പ്രിയമുള്ളവരെ, മാര്‍ച്ച് 25-ാം തിയതി പരിശുദ്ധ അമ്മയുടെ മംഗളവാര്‍ത്ത തിരുനാള്‍ ആചരിക്കുകയാണ്. അന്നാണ് പ്രോ-ലൈഫ് ദിനമായി ആചരിക്കുന്നത്.

ജീവന്റെ സംസ്‌ക്കാരം നമ്മുടെ സമൂഹത്തില്‍ വാര്‍ത്തെടുക്കുവാന്‍ ജീവ സംരക്ഷണത്തിന്റെ വക്താക്കളായി മാറുവാന്‍ നമുക്ക് പരിശ്രമിക്കാം.

ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം നമ്മെ സഹായിക്കട്ടെ.

മാര്‍ പോളി കണ്ണൂക്കാടന്‍

ഇരിഞ്ഞാലക്കുട രൂപതയില്‍ പ്രോ-ലൈഫ് ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തുന്ന മഹനീയ ശുശ്രുഷകളെ അനുമോദിക്കുന്നു .

മാര്‍ പോളി കണ്ണൂക്കാടന്‍ പിതാവിൻെറ അനുഗ്രഹ സന്ദേശം നമുക്ക് പരിചയമുള്ള വ്യക്തികളെയും കുടുംബങ്ങളെയും അറിയിക്കാം .

ജീവനെ സ്നേഹിക്കാം ആദരിക്കാം സംരക്ഷിക്കാം .

ആശംസകൾ

ഫോൺ 9446329343

നിങ്ങൾ വിട്ടുപോയത്