കൊച്ചി: കത്തോലിക്ക സഭയിലെ വൈദികരുടെയും അല്‍മായ ശുശ്രൂഷകരുടെയും ആത്മീയ നേതൃത്വത്തില്‍ ഒരു വര്‍ഷം കൊണ്ട് ബൈബിള്‍ വായിച്ചു തീര്‍ക്കാന്‍ സഹായിക്കുന്ന എഫ്ഫാത്ത ബൈബിള്‍ റീഡിംഗ് ഗ്രൂപ്പിന്റെ പുതിയ സെഷന്‍ ഒക്ടോബർ ഒന്നിന് ആരംഭിക്കും. ഫാ. ടോണി കട്ടക്കയം C.Ss.R., ഫാ. ആന്റോ ഡയോനീസിയസ് SJ, ബ്രദർ ജോസഫ് മാത്യു മുതലായവരുടെ ആത്മീയ നേതൃത്വവും നിര്‍ദ്ദേശങ്ങളും എഫ്ഫാത്ത ബൈബിൾ റീഡിങ് ഗ്രൂപ്പിനുണ്ട്. ഈ വർഷം ഇതിനോടകം മാത്രം ലോകമെമ്പാടുമായി മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിലായി 35000-ൽ അധികം ആളുകൾ ഈ കൂട്ടായ്മയോട് ചേർന്ന് ദൈവവചനം വായിച്ച് ദൈവാനുഗ്രഹങ്ങൾ പ്രാപിച്ചു കഴിഞ്ഞു. ആയിരത്തിയഞ്ഞൂറോളം വരുന്ന വലിയൊരു കൂട്ടം ആളുകളുടെ മധ്യസ്ഥ പ്രാർത്ഥന എഫ്ഫാത്ത ബൈബിൾ റീഡിങ് ഗ്രൂപ്പിൽ ചേർന്ന് വചനം വായിക്കുന്നവർക്കായും അവരുടെ വിവിധങ്ങളായ നിയോഗങ്ങളുടെ ഫലപ്രാപ്തിക്കായി നടക്കുന്നുണ്ട്.

ഇന്ന് ലോകമെങ്ങും, പതിനായിരത്തിൽപ്പരം ആളുകൾ ഓരോ വർഷവും വചനമാകുന്ന ദൈവത്തെ (സമ്പൂർണ്ണ ബൈബിൾ) കൈയ്യിലെടുക്കുകയും സ്നേഹിക്കുകയും വായിക്കുകയും അതുവഴിയായി അളവില്ലാത്ത അനുഗ്രഹങ്ങൾ പ്രാപിക്കുകയും ചെയ്യുന്ന അത്ഭുത അനുഭവങ്ങളാണ് എഫ്ഫാത്ത ബൈബിൾ ഗ്രൂപ്പിന് പങ്ക് വയ്ക്കാനുള്ളത്. തുടക്കത്തിൽ വെറും അഞ്ച് പേരുമായി തുടങ്ങിയതാണ് ഈ ബൈബിൾ വായനാ ഗ്രൂപ്പ്. ദൈവം പതിയെപ്പതിയെ ഈ കൂട്ടായ്മയെ ഉയർത്തുകയും പതിനായിരക്കണക്കിന് ആളുകളെ ഈ ഗ്രൂപ്പിലേക്ക് ചേർക്കുകയും ചെയ്തുകൊണ്ടിരുന്നു. ചേര്‍ന്നവരെയും ദൈവവചനം വായിക്കുന്നവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കുന്ന അനുഭവങ്ങളാണ് ഓരോ ദിവസവും ബൈബിൾ റീഡിങ് ഗ്രൂപ്പിന് ഈ ലോകത്തോട് പറയാനുള്ളത്.

അനുഗ്രഹങ്ങൾ ലഭിച്ച അനേകം വ്യക്തികളുടെ അനുഭവ സാക്ഷ്യങ്ങളാണ് ഓരോ ദിവസവും ഈ ഗ്രൂപ്പിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. കടബാധ്യതകൾ മാറുന്നതും, അത്ഭുത രോഗ സൗഖ്യങ്ങളും, പരീക്ഷാ വിജയങ്ങളും , തഴക്ക ദോഷങ്ങളിൽ നിന്ന് വിടുതലും , അനേകം വർഷങ്ങൾക്ക് ശേഷം കുഞ്ഞു ജനിക്കുന്നതും, മാനസാന്തരങ്ങളും തുടങ്ങി മനുഷ്യബുദ്ധിക്കതീതമായ നിരവധി അനുഗ്രഹങ്ങളാണ് വചന വായനയിലൂടെ എല്ലാവരും നേടിയെടുത്തത്. അതിനേക്കാളുപരി വചനവായനയിലൂടെ അനേകർക്ക് ദൈവവുമായി അടുത്ത ബന്ധം സ്ഥാപിക്കാനായി എന്നുള്ളതാണ് ഏറ്റവും വലിയ അനുഗ്രഹം. വരുന്ന ഒക്ടോബർ മാസം 1 മുതൽ പുതിയ വാട്സ്അപ്, ഫേസ്ബുക്ക്, ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ അനേകായിരങ്ങളിലേക്ക് അടുത്ത ഒരു വർഷം നീണ്ടു നിൽക്കുന്ന സമ്പൂർണ്ണ ബൈബിൾ വായന എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് എഫ്ഫാത്ത ടീം അംഗങ്ങൾ.

നിങ്ങൾ വിട്ടുപോയത്