
വികസനവാദത്തെ വർഗീയവാദമാക്കി ചിത്രീകരിക്കരുത്:പ്രൊലൈഫ്
കൊച്ചി:കേരളത്തിന്റെ സാമൂഹ്യവികസനത്തിലും ആരോഗ്യവിദ്യാഭ്യാസ മേഖലയിലും മഹനീയ സേവനങ്ങൾ കാഴ്ചവെയ്ക്കുന്ന ക്രൈസ്തവ വൈദികരെ വർഗീയവാദികളായി ചിത്രികരിക്കുന്നതു പ്രതിഷേധാർഹമെന്നു പ്രൊലൈഫ് അപ്പോസ്തലേറ്റ്.
നീതിനിഷേധിക്കപ്പെടുന്ന മുനമ്പം നിവാസികൾക്കുവേണ്ടി മെത്രാൻമാരും വൈദികരും അൽമായ നേതാക്കളും സംസാരിക്കുമ്പോൾ അതിനെ വികൃതമായി വ്യാഖ്യാനിക്കുവാൻ സംസ്ഥാന ന്യൂനപക്ഷവകുപ്പ് മന്ത്രി തയ്യാറായത് ഖേദകരമാണ്.

സമൂഹത്തെയും സമുദായത്തെയും ദോഷകരമായി ബാധിക്കുന്ന നയങ്ങൾ നിയമങ്ങൾ,സാമൂഹ്യതിന്മകൾ, ജീവനും സ്വത്തിനും സുരക്ഷ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പറയുമ്പോൾ തെറ്റിദ്ധാരണ സൃഷ്ടിക്കരുതെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.
