തൃശൂർ :2023 ഫെബ്രുവരി 5 മുതൽ 14 വരെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ അരങ്ങേറിയ 10 ദിവസം നീണ്ടുനിന്ന ഇറ്റ് ഫോക്ക് എന്ന അന്താരാഷ്ട്ര നാടകോത്സവം നമുക്ക് അഭിമാനത്തിന് അർഹത നൽകുന്നുണ്ടെങ്കിലും ചില കുബുദ്ധികളുടെ ആസൂത്രിത നീക്കം വഴി ക്രൈസ്തവ സന്യാസത്തെയും പൗരോഹിത്യത്തെയും ഇകഴ്ത്തിക്കാട്ടുന്ന പ്രവണത ഇത്തവണ വർദ്ധമാനമായതായി കാണുന്നു.

എല്ലാ വർഷങ്ങളിലും ഇത്തരം പ്രവണതകൾ നാടകങ്ങളിൽ കാണാറുണ്ടെങ്കിലും ഇത്തവണ അത് അതിർവരമ്പുകൾ ലംഘിച്ച് വഷളത്തരത്തിന്റെ ദിശയിലേക്ക് നീങ്ങിയതായി കാണുന്നു. ഫെബ്രുവരി 13ന് വൈകിട്ട് 7 മണിക്ക് ഭരത്മുരളി വേദിയിൽ അരങ്ങേറിയ “കാക്കുകളി” എന്ന മലയാള നാടകം വളരെ അപഹാസ്യമായ രീതിയിൽ ക്രൈസ്തവ സന്യാസത്തെയും പൗരോഹിത്യത്തെയും കാണികൾക്ക് മുൻപിൽ അവതരിപ്പിച്ചത് സംസ്കാര ശൂന്യരെപോലും നാണിപ്പിക്കുന്ന രീതിയിൽ ആയിരുന്നു.

മറ്റു നാടകങ്ങൾക്ക് കാണാത്ത നമ്മുടെ സാംസ്കാരിക വകുപ്പ് മന്ത്രി വാസവനവർകൾ പ്രസ്തുത നാടകത്തിനായി ആരംഭം മുതൽ അവസാനം വരെ സന്നിഹിതനായിരുന്നു എന്നത് വളരെ വേദനാജനകമായി തോന്നി. മാത്രമല്ല നാടകാന്ത്യത്തിൽ സംഘാടകരെ അഭിനന്ദിക്കുകയും നാടകത്തിലെ അവിശുദ്ധ കന്യാസ്ത്രീ വേഷം അണിഞ്ഞവരെ സമ്മാനം നൽകി അഭിനന്ദിക്കുകയും ചെയ്തു .

നാടകത്തിലെ ഒരു സീനിൽ കന്യാസ്ത്രീ മഠത്തിലെ സന്യാസിനികളുടെ അടിവസ്ത്രങ്ങൾ തോരണം കെട്ടി വേദിയിൽ പ്രദർശിപ്പിക്കുന്നു .മറ്റൊരു അവസരത്തിൽ ഒരു കന്യാസ്ത്രീ തൻറെ അടിവസ്ത്രം ഊരി കാണികളെ പ്രദർശിപ്പിക്കുന്നു. യാതൊരുവിധ ഉളുപ്പും കൂടാതെ സ്ത്രീകളടക്കമുള്ള കാണികൾ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നു .

ഒരു അന്താരാഷ്ട്ര നാടകവേദിയുടെ ദുരന്തം എന്ന് വേണം അതിനെ വിശേഷിപ്പിക്കാൻ . ഇനിയും ഇത്തരത്തിലുള്ള നാടകങ്ങൾ പ്രദർശിപ്പിക്കുവാൻ അന്താരാഷ്ട്ര നാടകവേദികൾ ഉപയോഗിക്കുന്നത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായേക്കും എന്നതിനാൽ അധികാരികളും സംഘാടകരും ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കേണ്ടതാണ്.


ജെയിംസ് ആഴ്ച്ചങ്ങാടൻ ,


ജനറൽ സെക്രട്ടറി,
കെ.സി.ബി.സി. പ്രോലൈഫ് സമിതി .

https://youtu.be/xGBlyta8dgw


നിങ്ങൾ വിട്ടുപോയത്