ലോകം മുഴുവൻ അങ്ങയെ കാത്തിരിക്കുന്നു.

വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ അങ്ങു വീണ്ടും ബലിയർപ്പിക്കണം. ആ ചത്വരത്തിൽ അങ്ങയുടെ ശബ്ദം വീണ്ടുമുയരണം. ഉയർത്തിയ കരങ്ങളാൽ വരയ്ക്കുന്ന കുരിശിനാൽ വീണ്ടും വീണ്ടും ഞങ്ങൾ അനുഗ്രഹിക്കപ്പെടട്ടെ. ക്രിസ്തുവിന്റെ മുഖം കാണാനാഗ്രഹിച്ചു കാത്തുനിൽക്കുന്ന ആയിരക്കണക്കിനു മനുഷ്യരിലേക്ക് നീട്ടിയ കരങ്ങളുമായി അങ്ങ് വീണ്ടും വരണം. അങ്ങയുടെ പുഞ്ചിരിയിൽ ഞങ്ങളെയും കൂട്ടിച്ചേർക്കണം.

ഔപചാരികതകളുടെ വിലക്കുകൾ ലംഘിച്ച്, വേർതിരിവിന്റെ അതിർത്തികൾ ഭേദിച്ച് മനുഷ്യഹൃദയങ്ങളിലേക്ക് അങ്ങു വീണ്ടും എടുത്തുചാടണം. അരികുവൽക്കരിക്കപ്പെട്ടവനെ അടുക്കൽ നിർത്തണം. പ്രായോഗികതയേക്കാൾ കരുണയെക്കുറിച്ചു മാത്രം തുടർന്നും ചിന്തിക്കണം.

അങ്ങ് അങ്ങായിത്തന്നെ തുടരുകയും ‘ഈ മനുഷ്യനെക്കൊണ്ടു തോറ്റു’ എന്ന് പോഴൻമാരായ ഞങ്ങളെക്കൊണ്ടു വീണ്ടും പറയിപ്പിക്കുകയും വേണം!

പ്രാർത്ഥനാപൂർവം ഞങ്ങൾ കാത്തിരിക്കുന്നു.

അങ്ങു മടങ്ങിവരണം!

❤️ഫ്രാൻസിസ് പാപ്പ

Mar Andrews Thazhath, President of the Catholic Bishops’ Conference of India, calls upon all the faithful in India to unite in prayer for the Holy Father
New Delhi February 19 2025, CBCI: The Vatican has announced that Pope Francis’ condition has worsened, now diagnosed with a polymicrobial respiratory tract infection. Recent tests reveal a complex clinical picture, requiring an extended hospital stay for the 88-year-old Pontiff in Rome.

Mar Andrews Thazhath, President of the Catholic Bishops’ Conference of India, calls upon all the faithful in India to unite in prayer for the Holy Father’s health and recovery, entrusting him to the mercy and care of Our Lord.

Let us join together in prayer for his strength and healing.

ഫ്രാൻസിസ് പാപ്പയുടെ നില അതീവ ഗുരുതരമായി തന്നെ തുടരുന്നു. ശ്വാസകോശ അണുബാധയെ തുടർന്ന് റോമിലെ പാപ്പമാരുടെ ആശുപത്രി എന്നറിയപെടുന്ന ജമ്മല്ലി ആശുപത്രിയിൽ എത്തിച്ച ഫ്രാൻസിസ് പാപ്പക്ക് ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചു. കഴിഞ്ഞ ദിവസം CT സ്കാനും, X റെയും മറ്റ് പരിശോധനകളും നടത്തിയ ശേഷമാണ് 88 വയസുള്ള പാപ്പയുടെ നില അതീവ ഗുരുതരമായി തുടരുന്നു എന്ന് വത്തിക്കാൻ പുറത്ത് വിട്ടത്. 21-ാം വയസിൽ പാപ്പക്ക് ശ്വാസകോശ അണുബാധാ ഉണ്ടായപ്പോൾ പാപ്പയുടെ ഒരു ശ്വാസകോശത്തിൻ്റെ ഒരു ഭാഗം നീക്കം ചെയ്തിട്ടുള്ളതാണ്. ഇത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ തുടരെ തുടരെ ഉണ്ടാക്കാൻ കാരണമാകുന്നുണ്ട്. കഴിഞ്ഞ വർഷവും ഇറ്റലിയിലെ ശൈത്യകാലം അവസാനിക്കുന്ന സമയത്ത് ബ്രോങ്കെയ്റ്റിസ് മൂലം മൂന്ന് ദിവസത്തോളം ജമ്മല്ലി ആശുപത്രിയിൽ ചികിത്സ തേടിയതാണ്.

ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിലും വത്തിക്കാനിൽ ജൂബിലി വർഷത്തോട് അനുബന്ധിച്ച് നടക്കുന്ന പരിപാടികൾ ഓൺലൈനായി പാപ്പ അനുധാവനം ചെയ്യുന്നുണ്ടെന്ന് വത്തിക്കാൻ അറിയിച്ചു. ആശുപതിയിൽ ചികിത്സയിലാണെങ്കിലും വിശ്രമിക്കുന്നതിന് കൂടെ വായിക്കാനും, പ്രാർത്ഥിക്കാനും പാപ്പ സമയം ചിലവഴിക്കുന്നുണ്ടെന്ന് വത്തിക്കാൻ അറിയിച്ചു.

ജമ്മലി ആശുപത്രിയിലെ കുട്ടികളുടെ അർബുദ ചികിത്സ വിഭാഗത്തിലെ രോഗ ചികിത്സ തേടുന്ന കുട്ടികൾ ഫ്രാൻസിസ് പാപ്പക്ക് രോഗസൗഖ്യത്തിനായി ആശംസ കാർഡുകൾ അയച്ചിരുന്നു.

ലോകം മുഴുവനുമുള്ള വിശ്വാസികൾ പാപ്പയുടെ ആരോഗ്യത്തിനും വത്തിക്കാനിലേക്ക് തിരികെ വരുന്നതിനും വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്. വത്തിക്കാൻ ചത്വരത്തിൽ വിശ്വാസികൾ ഒരുമിച്ച് കൂടി എല്ലാ ദിവസവും സായാഹ്നത്തിൽ പാപ്പയുടെ ആരോഗ്യത്തിന് വേണ്ടി ജപമാല പ്രാർത്ഥനകൾ ചൊല്ലുന്നുണ്ട്. പല ദേവാലയങ്ങളിലും സന്യാസ ഭവനങ്ങളിലും പ്രാർത്ഥന ശുശ്രൂഷകൾ പാപ്പക്ക് വേണ്ടി നടത്തുന്നുണ്ട്.

റോമിൽ നിന്ന്

ഫാ. ജിയോ തരകൻ

നിങ്ങൾ വിട്ടുപോയത്