കാലങ്ങളായി പല സ്ഥലങ്ങളിൽ ചുറ്റികറങ്ങി നടന്നു ദിവ്യകാരുണ്യസന്നിധിയിൽ ഇരിക്കാൻ ബുദ്ധിമുട്ടിയ ഈ പ്രദേശത്തുള്ളവർക്ക് വലിയ ആശ്വാസവും ആശ്രയവുമാണ് ഈ ചാപ്പൽ. മെഡിക്കൽ കോളേജിൽ വരുന്ന രോഗികളുടെ കൂടെയുള്ളവർക്കും ദിവ്യകാരുണ്യ സന്നിധിയിൽ വന്നിരുന്നു പ്രാർത്ഥിക്കാൻ പറ്റാത്ത സാഹചര്യത്തിന് പരിഹാരമാവുകയാണ് ഈ നിത്യരാധന ചാപ്പൽ. ദേവഗിരിയിൽ ഒരു നിത്യരാധന ചാപ്പലിന് വേണ്ടി കാലങ്ങളയുള്ള പലരുടെയും പരിശ്രമവും പ്രാർത്ഥനകളും ആയിരുന്നുവെങ്കിലും കാലത്തിന്റെ തികവിൽ ദിവ്യകാരുണ്യമിഷനറിസഭ തന്നെ നേതൃത്വം വഹിച്ചു അതിന്റെ ഫലം കണ്ടത് ഇപ്പോഴാണ്.

തിരക്കുകൾക്കിടയിൽ സമയം കണ്ടെത്തി ദൂരെയുള്ള നിത്യരാധന ചാപ്പലുകളിൽ ചെല്ലുമ്പോൾ ഒന്നുകിൽ അടഞ്ഞു കിടക്കുകയോ അല്ലെങ്കിൽ ദിവ്യകാരുണ്യം വെയ്ക്കാതിരിക്കുകയോ അല്ലെങ്കിൽ സമയം കഴിഞ്ഞു വെന്ന് പറഞ്ഞു എടുത്തു വെക്കുകയോ ചെയ്യുന്ന സാഹചര്യം അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ട്. അപ്പോൾ ഇവിടെ അച്ചന്മാർ നിങ്ങൾക്ക് ഏതു സമയവും വേണോ പാതിരിരാത്രി എത്ര വരെ ഇരിക്കാമോ അത്രയും ഇരിക്കാം എന്ന് ഇങ്ങോട്ട് ആവശ്യപ്പെട്ട് ദൈവജനത്തിന് ഉണർവ്വും പ്രചോദനവും നൽകുന്നത് പ്രശംസിക്കപെടേണ്ടതു തന്നെയാണ്. കൂടാതെ ഏതു സമയവും ആവശ്യപ്പെട്ടാൽ കുമ്പസാരിപ്പിക്കാൻ അച്ചന്മാർ തയ്യാറായി ഇവിടെയുണ്ട്. ഞാൻ ശ്രദ്ധിച്ച മറ്റൊരു കാര്യം ഇവിടുത്തെ ഓരോ അച്ചന്മാരും കുമ്പസരത്തിൽ നൽകുന്ന ഉപദേശവും ഉൾകാഴ്ചകളും വളരെ ആത്മീയജ്ഞാനം നിറഞ്ഞതാണ്. അതിനാൽ പലയിടത്തു നിന്നും ഇവിടെ വന്നു ധാരാളം പേർ കുമ്പസാരിച്ചു അനുഗ്രഹിക്കപെട്ടു പോകുന്നുണ്ട്.

ദൈവജനത്തിന്റെ ആവശ്യം അറിഞ്ഞു ഇങ്ങനെ ഒരു നിത്യരാധന ചാപൽ തുറന്ന ദിവ്യകാരുണ്യ മിഷണറി സഭയുടെ ഇപ്പോഴത്തെ പ്രൊവിഷ്യൽ അച്ചനും കൂട്ടർക്കും ഇതിനു അനുകൂലമായി നിന്ന ഓരോരോ അച്ചന്മാർക്കും അവരുടെ ഉന്നതമായ ഈ ദൈവീക തീരുമാനത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.

കാലങ്ങളായി ഇവിടെയുള്ള കൊച്ചു ആശ്രമദൈവാലയത്തിൽ വന്നു കുർബാനയിൽ പങ്കുകൊള്ളുന്ന അനേകരുണ്ട്. ഇപ്പോൾ ഈ കൊച്ചു ദൈവാലയം ആർഭാടങ്ങളില്ലാതെ ലളിതമായി നവീകരിച്ചടുത്തപ്പോൾ പ്രാർത്ഥനാനുഭവം തോന്നിപ്പിക്കുന്ന ശാന്തമായ ഒതുക്കമുള്ള വെണ്മ നിറഞ്ഞ ഒരു അന്തരീക്ഷം സംജാതമായി.

Augustine Thekkumkattil Pala

നിങ്ങൾ വിട്ടുപോയത്