കോട്ടയം : തീവ്ര കോവിഡ് ബാധയെ തുടർന്നുള്ള ന്യുമോണിയയായി എട്ടു ദിവസത്തോളം ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത രമേശ് എന്ന രോഗിയുടെ മരണത്തോട് ബന്ധപ്പെട്ട വിവാദങ്ങൾ ഉയർത്തിക്കൊണ്ട് ചെത്തിപ്പുഴ ആശുപത്രിയെ തകർക്കാൻ ചില ലോബികൾ ശ്രമിക്കുന്നതായി പരാതി ഉയരുന്നു. ആദ്യം ചികിത്സാപ്പിഴവ് ആരോപിക്കുകയും പോസ്റ്റ് മാർട്ടം റിപ്പോർട്ടിൽ അത് തെറ്റാണെന്ന് മനസിലാക്കുകയും ചെയ്തപ്പോൾ രോഗിയുടെ ഭാര്യയോട് ഡോക്ടർ അപമര്യാദയായി പെരുമാറി എന്ന പുതിയ ആരോപണവുമായാണ് രോഗിയുടെ ബന്ധുക്കൾ എത്തിയിരിക്കുന്നത്.

ഏകേദശം 500 ലേറെ കോവിഡ് രോഗികളെ ചികിൽസിച്ച ഡോക്ടർക്കെതിരെ ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു ആരോപണമുയരുന്നത് . ആരോപണ പശ്ചാത്തലത്തിൽ പോലീസ് അന്വേഷണം കഴിയുന്നത് വരെ ഡോക്ടറെ ആശുപത്രി ചുമതലയിൽ നിന്നും മാറ്റി നിർത്തിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇപ്രകാരം ഒരു പരാതി ഉണ്ടായിരുന്നു എങ്കിൽ രോഗിയുടെ ബന്ധുക്കൾക്ക് ആശുപത്രി അധികൃതരുടെ അടുക്കൽ പരാതി ബോധിപ്പിക്കുവാൻ സാധിക്കുമായിരുന്നു എന്ന് തന്നെയുമല്ല , ഈ പരാതി രംഗത്തു വരുന്നത് രോഗിയുടെ മരണശേഷം ദിവസങ്ങൾ കഴിഞ്ഞിട്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്.

ഇത്രയധികം വനിതാ ആരോഗ്യ പ്രവർത്തകർ ജോലി ചെയ്യുന്ന ചെത്തിപ്പുഴ ആശുപത്രിയിൽ ഡോക്ടർക്ക് എതിരെ ആദ്യമായാണ് ഇങ്ങനെ ഒരു ആരോപണം ഉയരുന്നത്. ചികിൽസിച്ച ഡോക്ടർ രോഗിയുടെ ഭാര്യയെ പീഡിപ്പിച്ചു എന്ന ആരോപണത്തിൽ ആശുപത്രിയിലെ തന്നെ ഒരു ജോലിക്കാരും ഇതേക്കുറിച്ച് കേട്ടിട്ടില്ല എന്ന് മാത്രമല്ല ആർക്കും ഇങ്ങനെ ഒരു ദുരനുഭവം ഉണ്ടായിട്ടില്ല എന്നുമാണ് ആശുപത്രി ജീവനക്കാർ പറയുന്നത് .

വെളുപ്പിനെ രണ്ടുമണിക്ക് രോഗിക്ക് കഠിനമായ ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് ഡോ. അനു അമ്പൂക്കൻ രോഗിയെ പരിശോധിക്കുകയും രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതിനാൽ ഓക്സിജൻ കൊടുക്കുവാൻ പല മാർഗ്ഗങ്ങൾ സ്വീകരിച്ചു എങ്കിലും പ്രയോജനം ഉണ്ടാകാഞ്ഞതിനാൽ വെന്റിലേറ്ററിലിടുവാനും നിർദ്ദേശിച്ചു. ഇത് രോഗിയുടെ ബന്ധുക്കളെ ഡോക്ടർ തന്നെ വിളിച്ചറിയിച്ചതാണ് . അങ്ങനെ വെന്റിലേറ്റർ സഹായത്തോടെ രോഗിയുടെ ഓക്സിജൻ നില മെച്ചപ്പെടുകയും രോഗിയുടെ ജീവൻ രക്ഷിക്കാനാവുകയും ചെയ്തു .

രോഗിയെ പാരലൈസ് ചെയ്ത എന്ന ആരോപണത്തെ ക്കുറിച്ചു ഡോ അനു പറയുന്നത് വെന്റിലേറ്ററിൽ കിടക്കുന്ന രോഗിക്ക് ഉണ്ടാകുന്ന അസ്വസ്ഥതകൾ കുറച്ചു കൊടുക്കുന്നതിനായി മസ്സിൽ അയവു വരുത്തുന്ന മരുന്നുകൾ സാധാരണയായി കൊടുക്കാറുണ്ട് . ഇത് രോഗിയുടെ രക്ത സമ്മർദ്ദം , ഹൃദയ മിടിപ്പ് എന്നിവ ഉയരാതെ സൂക്ഷിക്കുവാൻ സഹായകരമാണ് . ഈ മരുന്നുകൾ ഐ സി യു പ്രോട്ടോക്കോളിന്റെ ഭാഗമായി ലോകമെമ്പാടും ഉപയോഗിച്ചു വരുന്നതാണ് . മസ്സിൽ റിലാക്സേഷൻ എന്നത് പാരലൈസിസ് എന്ന് പലരും തെറ്റി ധരിച്ചിരിക്കുന്നു എന്നതാണ് ഇവിടുത്തെ അടിസ്ഥാന പ്രശ്‌നം.

സെന്റ് തോമസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയെ ബന്ധുക്കളുടെ ആവശ്യപ്രകാരം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. അതിനുവേണ്ടി ഐ സി യു ആംബുലൻസ് രോഗിയുടെ ബന്ധുക്കൾ തന്നെ അറേഞ്ച് ചെയ്തിരുന്നു. ആംബുലൻസിലേക്ക് രോഗിയെ കയറ്റുന്നത് സംബന്ധിച്ച് നഴ്സ് അനുഗമിച്ചില്ല എന്ന് പറയുന്നത് തെറ്റാണ് , കാരണം ഡ്രൈവറും പരിശീലനം സിദ്ധിച്ചതും പരിചയ സമ്പന്നനുമായ മെഡിക്കൽ ടെക്‌നിഷ്യനും കൂടിയാണ് രോഗിയെ ഐ സി യു വിൽ നിന്നും സ്വീകരിച്ച് മൊബൈൽ ഐ സി യു വിലേക്ക് പ്രവേശിപ്പിച്ചത് . ആശുപത്രിയിലെ പിപി ഇ കിറ്റ് ധരിച്ച ഡ്യൂട്ടി നഴ്സുമാർക്ക് അവരുടെ വാർഡ് വിട്ടു പുറത്തു പോകുവാൻ സാധ്യമല്ലാത്തതിനാൽ ആണ് ആംബുലൻസ് സ്റ്റാഫ് ഐ സി യു വിൽ വന്ന് രോഗിയെ സ്വീകരിക്കുന്നത് . വെന്റിലേറ്ററിൽ കിടക്കുന്ന രോഗിയെ മാറ്റുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങൾ എല്ലാം തന്നെ പാലിച്ചു കൊണ്ടായിരുന്നു രോഗിയെ വണ്ടിയിൽ കയറ്റുന്നത് എന്ന് ആംബുലൻസ് സ്റ്റാഫ് സാക്ഷ്യപ്പെടുത്തുന്നു.

ആംബുലൻസിൽ രോഗിയുടെ ഒരു ബന്ധു കൂടി ഉണ്ടായിരുന്നു. മെഡിക്കൽ സ്റ്റാഫ് രോഗിയുടെ തല ഭാഗത്തും ബന്ധു രോഗിയുടെ കയ്യിലും പിടിച്ചിരുന്നു . ആംബുലൻസിൽ വച്ച് മരണം സംഭവിച്ചിരുന്നു എങ്കിൽ രോഗിയുടെ കയ്യിൽ തണുപ്പ് അനുഭവപ്പെടുമായിരുന്നു എന്നും മെഡിക്കൽസ്റ്റാഫ് വ്യക്തമാക്കി.

കോവിഡ് ചികിത്സാ രംഗത്ത് സ്തുത്യർഹമായ രീതിയിൽ സേവനം നടത്തി വരുന്ന സെന്റ് തോമസ് ആശുപത്രിയെ തകർക്കുക എന്ന ലക്ഷ്യവുമായി ചിലർ സംഘടിതമായി നടത്തുന്ന ശ്രമങ്ങളാണ് ഇതിന്റെ പിന്നിൽ എന്ന് ആശുപത്രി പി ആർ ഓ സബീഷ് വർഗീസ് തൻറെ ഫേസ്ബുക് പേജിൽ കുറിച്ചു.

നിങ്ങൾ വിട്ടുപോയത്