ഇന്നലെ വൈകിട്ട് കൊച്ചി നഗരത്തിൽ നടന്ന ക്രിസ്മസ് സന്ദേശ യാത്ര നടന്നു . .വിവിധ മത വിശ്വാസികൾ പങ്കെടുത്തു .എറണാകുളം ജുമാ മസ്ജിദ് ,കരയോഗം ,എറണാകുളം ശിവ ക്ഷേത്രം എന്നി സ്ഥലങ്ങളിൽ പോയി സ്നേഹത്തിൻെറ മധുരവും സന്ദേശവും പങ്കുവെച്ചു .

ഇത്തരം സാഹോദര്യ സന്ദേശയാത്രകൾ നാടിൻെറ എല്ലാ ഭാഗത്തും നടക്കട്ടെ .അറിയുവാനും അറിയിക്കുവാനും കേൾക്കുവാനും മനസ്സിലാക്കുവാനുമുള്ള മനോഭാവം എല്ലാവരിലും നിറയട്ടെ .
ശിവ ക്ഷേത്രത്തിൽ എത്തിയപ്പോൾക്ഷേത്രത്തിലെ വിവിധ നേതാക്കൾ തുളസി മാലയിട്ട് പുൽക്കൂട്ടിലെ തിരുരൂപങ്ങളെ ആദരിച്ചു .മനുഷ്യസ്നേഹികളുടെ കൂട്ടായ്മ എവിടെയും സജീവമാകട്ടെ .
ഫാ .തോമസ് പുതുശ്ശേരി സിഎംഐ ,ശ്രീ ജോളിപവേലി എന്നിവരെ അനുമോദിക്കുന്നു .












