വഴിയും സത്യവും ജീവനുമായ ഈശോമിശിഹായിൽ വിശ്വസിക്കാതെ, നിത്യജീവനിൽ പ്രത്യാശ വെയ്ക്കാതെ, ദൈവത്തിന്റെ ഛായയിലും സാദ്യശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യമക്കൾക്ക് സ്നേഹ ശുശ്രൂഷ ചെയ്യാതെ , ക്രൈസ്തവന് വിശ്വാസം ജീവിക്കുക അസാധ്യമാണ്.കോവിഡ് കാലം ക്രൈസ്തവന്റെ വിശ്വാസജീവിതത്തിലും വലിയ ആഘാതമാണ് ഏൽപിച്ചത്.

അവന്റെ ജീവിതത്തിന്റെ കേന്ദ്ര ബിന്ദുവായ ഇടവകപ്പള്ളികൾ അടഞ്ഞുകിടന്നു . ശക്തിസ്രോതസ്സായ വിശുദ്ധ കുർബാനയും വിശുദ്ധ കൂദാശകളും കിട്ടാക്കനികളായി. കുടുംബങ്ങളുടെ മാത്രമല്ല ഇടവകകളുടേയും രൂപതകളുടെയും പോലും സാമ്പത്തിക ഭദ്രത അപകടത്തിലായി.

ഇത്രയും ബുദ്ധിമുട്ടേറിയ കാലത്തിലൂടെ കടന്നു പോകുമ്പോഴും നമ്മുടെ ക്രൈസ്തവ കുടുംബങ്ങളും, സ്ഥാപനങ്ങളും , വ്യക്തികളും , ഇടവകകളും, രൂപതകളും വിശ്വാസത്തിലും, പ്രത്യാശയിലും സ്നേഹത്തിലുമുള്ള ക്രൈസ്തവ ജീവിതം ജീവിക്കുന്നതിൽ അമ്പേ പരാജയപ്പെട്ടില്ല എന്നാണ് ചങ്ങനാശേരി അതിരൂപത അതിരൂപതാ ദിനത്തിൽ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത് .

24 കോടി എഴുപതുലക്ഷത്തി മുപ്പത്താറായിരത്തി എണ്ണൂറ്റിപ്പത്ത് (24,70,36,810) രൂപ ചങ്ങനാശേരി അതിരൂപത ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ വർഷം ചെലവഴിച്ചു. ( തൊട്ടു മുൻ വർഷങ്ങളിൽ ഇത് യഥാക്രമം ,(42 കോടി യും 43 കോടിയും ആയിരുന്നു )രൂപതയിലെ 160 ഇടവകകൾ 9 കോടി 51 ലക്ഷത്തിൽ പരം രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചിലവഴിച്ചു.

സഭാ സ്ഥാപനങ്ങളും സംഘടനകളും 15 കോടിയിൽപരം രൂപ ചിലവഴിച്ചു

.

ചികിത്സാ സഹായത്തിന് മാത്രമായി ചെത്തിപ്പുഴ ഹോസ്പിറ്റൽ ചിലവഴിച്ചത് 5 കോടി 65 ലക്ഷം രൂപയാണ് .

കോവിഡ് കാലത്ത് അല്ലെങ്കിൽ പോലും മാസം അമ്പതിനായിരത്തിൽ താഴെ മാത്രം വരുമാനമുള്ള എന്റെ സ്വന്തം ഇടവകപ്പള്ളി പോലും 3 ലക്ഷം രൂപയുടെ സ്നേഹശുശ്രൂഷ നിർവഹിച്ചു കൊണ്ട് തന്റെ വിശ്വാസം ജീവിക്കുന്നതിൽ നിന്നും കോവിഡ് കാലത്ത് വിരമിച്ചില്ല.

മറ്റു രൂപതകളും ഇതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല. എത്ര വലിയ നൻമയാണ് എന്റെ സഭ.

എന്റെ സഭയെ സ്നേഹിക്കാതിരിക്കാൻ എനിക്ക് കാരണങ്ങളില്ല ! ❤️

Bobby Thomas

നിങ്ങൾ വിട്ടുപോയത്