ന്യൂഡല്‍ഹി:സിബിഎസ്ഇ പരീക്ഷാതീയതികള്‍ പ്രഖ്യാപിച്ചു. ഇക്കൊല്ലത്തെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാതീയതിയാണ് പ്രഖ്യാപിച്ചത്. മേയ് നാലുമുതലാണ് ഇരുപരീക്ഷകളും തുടങ്ങുകയെന്ന് വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാല്‍ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ അറിയിച്ചു.
കോവിഡ് പശ്ചാത്തലത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷ നടത്തുക. വിദ്യാര്‍ഥികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
മേയ് നാലിന് ആരംഭിച്ച് ജൂണ്‍ ഏഴിന് അവസാനിക്കുന്ന രീതിയിലാണ് പത്താംക്ലാസ് പരീക്ഷ. ജൂണ്‍ 11നാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ അവസാനിക്കുക. മാര്‍ച്ച് ഒന്നുമുതല്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ തുടങ്ങുമെന്നും രമേശ് പൊക്രിയാല്‍ അറിയിച്ചു.