അറിയിപ്പ്
കാക്കനാട്: നവീകരിച്ച കുർബാന ക്രമവും ഏകീകൃത അർപ്പണരീതിയും നിലവിൽ വരുന്ന നാളെ (28 നവംബർ ഞായറാഴ്ച) സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ രാവിലെ 10 മണിക്ക് വിശുദ്ധ കുർബാന അർപ്പിക്കുന്നതാണ്.
ഫാ. അലക്സ് ഓണംപള്ളി
സെക്രട്ടറി, സീറോമലബാർ മീഡിയ കമ്മീഷൻ
27 നവംബർ 2021