ഇന്നലെ ബഹറിനിൽ വെച്ച് ഫ്രാൻസീസ് പാപ്പയെ കണ്ടപ്പോൾ മുതൽ മനസ്സിൽ ഒരു വലിയ ആഗ്രഹം പാപ്പയോട് ഒന്ന് സംസാരിക്കണം.
പാപ്പയെ ഒന്ന് തൊടണം, പാപ്പയെ ഒന്ന് കെട്ടിപ്പിടിക്കണം , പാപ്പയെ ഒന്ന് ഉമ്മ വയ്ക്കണം —–
നടന്നത് തന്നെ ! പാപ്പയെ കാണാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ തന്നെ വന്നു മകൻറെ ഡിമാൻഡ് “അപ്പാ പാപ്പയുടെ കുറച്ചു ഫോട്ടോസും സെൽഫിയും ഒക്കെ എടുത്ത് അയക്കണേ?”
എന്തായാലുംആൾക്കൂട്ടത്തിനിടയിൽ വച്ച് പാപ്പയെ ഒരു നോക്കു കാണുവാൻ സാധിച്ചു.
ആ ഒരൊറ്റ നോട്ടം ജീവിതത്തിൽ ഇന്നുവരെ ലഭിച്ചിട്ടില്ലാത്ത ഒരു സന്തോഷം ഒരു സമാധാനം പത്രോസിന്റെ പിൻഗാമിയെ കണ്ണുകൾ കൊണ്ട് കണ്ടപ്പോൾ അത് നിറച്ചത് ഹൃദയത്തിൽ ഏറെ ആനന്ദം ആയിരുന്നു വിവാ പാപ്പ വി ലവ് യു എന്ന് ജനക്കൂട്ടത്തിനിടയിൽ നിന്ന് ആവേശത്തോടെ വിളിച്ചുപറഞ്ഞു. വിളിച്ചുപറഞ്ഞത് പാപ്പ കേട്ട് കാണില്ല എന്നാലും ഒരു ആത്മനിർവൃതി എനിക്കുണ്ടായി.
എല്ലാം കഴിഞ്ഞ് വൈകുന്നേരം ആയപ്പോൾ അവർ ലേഡി ഓഫ് അറേബ്യയുടെ നാമധേയത്തിലുള്ള പുതിയ ദേവാലയം കാണുവാൻ ഞങ്ങൾ യാത്ര പുറപ്പെട്ടു ദൈവാലയത്തിൽ കയറി പ്രാർത്ഥിക്കുമ്പോൾബിഷപ്പ് കാമിലോ ബാലിനായിരുന്നു ഹൃദയം മുഴുവനുംഒരു ജനതയുടെ മുഴുവനും സ്വപ്നസാത്കാക്ഷരമാണ് ഈ ദൈവാലയം.അവിടെ ഇരുന്നു പ്രാർത്ഥിക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷവും സമാധാനവും ഹൃദയത്തിൽ നിറഞ്ഞു . നിർവചിക്കാൻ ആവാത്ത പരിശുദ്ധാത്മാവിന്റെ പകർച്ച അവിടെ പ്രാർത്ഥന നിരതരായിരുന്നപ്പോൾ അനുഭവിക്കാൻ സാധിച്ചു.
ഓരോ പ്രവാസിയുടെയും വിയർപ്പ് തുള്ളികളുടെ അധ്വാനത്തിന്റെ കണ്ണുനീരിന്റെ പ്രാർത്ഥനയുടെ ഒക്കെ ഫലമാണ് ഈ മനോഹരമായ ദൈവാലയം മറ്റൊരു വാക്കിൽ പ്രവാസിയുടെ കണ്ണുനീർ കുതിർന്ന പ്രാർത്ഥനകളുടെ ഉത്തരമാണ് ഈ ദൈവാലയംപ്രാർത്ഥനയ്ക്കുശേഷം പുറത്തേക്കിറങ്ങിയപ്പോൾ പാപ്പയുടെ ബഹറിൻ സന്ദർശനത്തിന്റെ വിവിധ പോസ്റ്ററുകൾ കാണാൻ സാധിച്ചു.
ഹൃദയത്തിലെ ആഗ്രഹം വീണ്ടും ഉടലെടുത്തു ചെറിയ ഒരു കുസൃതിയുമായി ഞാൻ തന്നെ എടുത്ത ചിത്രങ്ങളാണ് മുകളിൽ ഉള്ളത്. വിവിധ പോസ്റ്റുകളിൽ നിന്നും മാർപാപ്പയുടെ കൂടെ നിന്ന് കുറച്ച് സെൽഫികൾ എടുത്തു. ചില കൂട്ടുകാരുമായി ഇത് പങ്കുവെച്ചപ്പോൾ അവരെല്ലാവരും കരുതി ഇത് ഒറിജിനൽ ആണെന്ന് ഇത് ഒറിജിനൽ അല്ലെങ്കിലും ആണെങ്കിലും ഈ പാപ്പ എൻറെ ചങ്കാണ് ! എന്നെങ്കിലും ഒരു ദിവസം എൻറെ പാപ്പയോടൊപ്പം നിന്ന് ഇങ്ങനെയൊരു ഫോട്ടോ എടുക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.
എനിക്ക് അങ്ങനെ വലിയ ആളുകളും ഒക്കെ ചേർന്നുനിന്ന് ഫോട്ടോ എടുക്കാനുള്ള ഭ്രമം ഒന്നുമില്ല എൻറെ ആത്മീയ പിതാക്കന്മാരോ മെത്രാന്മാരോക്കെ ആയി കൂടി കണ്ടപ്പോൾ ഒന്നുംഅങ്ങനെ ഒരു ഫോട്ടോ എടുക്കാൻ തോന്നിയിട്ടില്ല എന്നാൽ ഇന്നലെ അഭിവന്ദ്യ കർദിനാൾ മേജർ ആർച്ച് ബിഷപ്പ് ആലഞ്ചേരി പിതാവിനെ കണ്ടപ്പോൾ ജീവിതത്തിൽ ആദ്യമായി ഞാൻ ഒരു മെത്രാനോടൊപ്പം നിന്ന് ഫോട്ടോ എടുത്തു.
എന്തിനാണെന്നോ ഞാൻ സഭയോടൊപ്പം ആണ് ഈ നല്ല ഇടയനോടൊപ്പം ആണെന്ന് ഈ ലോകത്തോട് വിളിച്ചു പറയാൻ! ഇത്രയധികം സ്വാതികനായ എളിയവനായ വിശുദ്ധനായ ഒരു മനുഷ്യനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല !പലയിടങ്ങളിൽ വച്ച് പലതവണ ഞാൻ പിതാവിനെ കണ്ടിട്ടുണ്ട് പിതാവിൻറെ വാക്കുകളെയും പെരുമാറ്റത്തെയും സാകൂതം വീക്ഷിച്ചിട്ടുണ്ട് അദ്ദേഹത്തിൻറെ നൈർമല്യത്തെയും എളിമ നിറഞ്ഞ പെരുമാറ്റത്തെയും അനുഭവിച്ചിട്ടുണ്ട് ഈ മനുഷ്യൻ യഥാർത്ഥത്തിൽ നീതിമാനാണ് എന്ന് ഈ ലോകത്തോട് ഇനിയും ഇനിയും വിളിച്ചു പറയണമെന്ന് തോന്നി !
പരിഹാസങ്ങളുടെയും കുത്തുവാക്കുകളുടെയും പൊള്ള വാക്കുകളുടെയും ഇടയിൽ ഈ കാലമത്രയും ശാന്തത കൈവെടിയാതെ പോരു വാക്കുകൾ പറയാതെ പറയാതെ . ന്യായീകരണങ്ങൾ നിരത്താതെ ആരെയും കുറ്റപ്പെടുത്താതെ നിശബ്ദമായി ശാന്തനായി ക്രിസ്തു സാക്ഷ്യം വഹിക്കുന്ന ഈ പിതാവിനെ നോക്കി ചങ്കൂറ്റത്തോടെ പ്രൗഢിയോടെ പറയാൻ എനിക്ക് സാധിക്കും :” ഇത് എന്റെ പിതാവാണ് ഞങ്ങളുടെ പിതാവാണ് സീറോ മലബാർ സഭയുടെ പിതാവാണ്” !
ഈശോയിൽ പ്രിയപ്പെട്ടവരെതിരുസഭയ്ക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം .ദൈവജനത്തെ വഴി നടത്തുവാൻ വിശുദ്ധിയും വിവേകവുമുള്ള അജപാലകരെ നമുക്ക് ലഭിക്കുന്നതിനുവേണ്ടി നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം. ദൈവം നമ്മെ എല്ലാം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ
Jenson Fernandez