ക്രിസ്ത്യാനി ശ്രദ്ധിക്കാത്ത ഒരു കാര്യമായതുകൊണ്ടു പറയുകയാണ്. സിനിമ ബുക് മൈ ഷോയിലൂടെ ബുക്ക് ചെയ്ത ശേഷം റേറ്റിംഗ് നൽകാൻ പരിശ്രമിക്കുക.. ലോകത്തിന്റെ മനുഷ്യർ ഇതിനൊന്നും റേറ്റിംഗ് നൽകാൻ മിനക്കെടില്ല. അവരുടെ അഭിരുചികൾക്കനുസരിച്ചുള്ള സിനിമകൾക്ക് അവരതു ചെയ്യും. വിശ്വാസികൾക്കാണെങ്കിൽ സിനിമ കാണുമെന്നല്ലാതെ അതിനെക്കുറിച്ചൊന്നും അറിയുകയും ഇല്ല.
മുപ്പതിലധികം അന്താരാഷ്ട്ര ബഹുമതികൾ നേടിയാണ് പ്രദർശനത്തിന് വരുന്നതെങ്കിലും ബുക്ക് മൈ ഷോയിലെ റേറ്റിംഗ് പ്രധാനമാണ്. അറിഞ്ഞുകൂടാത്തവർ ചെറുപ്പക്കാരോട് ചോദിക്കൂ. സത്യസന്ധമായ റേറ്റിംഗ് ഇട്ടാൽ മതി.
നമ്മുടെ നാട്ടിൽ നിന്നും ഒരു ക്രിസ്ത്യൻ സിനിമ ഉണ്ടായാൽ മാർപ്പാപ്പ വരെ ഇരുന്നു കാണും. തിയറ്ററിൽ പോയി കണ്ടു നാമത് വിജയിപ്പിച്ചാലേ ഇത്തരം കൂടുതൽ സിനിമകൾ ഉണ്ടാകൂ. ചെയ്യാൻ പറ്റിയില്ലെങ്കിൽ കൂടെ നില്ക്കാൻ പറ്റണം. പ്രോത്സാഹിപ്പിക്കണം.
വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച ‘The Face of the Faceless’ എന്ന സിനിമ കുടുംബസമ്മേതം ഇന്ന് രാവിലെ തന്നെ പോയി കാണുകയുണ്ടായി..
ധാരാളം സിസ്റ്റേഴ്‌സും അച്ചന്മാരും ഈ സിനിമ കാണാൻ ഉണ്ടായിരുന്നു..
ആദിവാസികൾക്ക് വേണ്ടിയുള്ള സിസ്റ്ററിന്റെ കഷ്ടപ്പാടുകൾ കാണുമ്പോൾ ‘നമ്മുടെ കാര്യം മാത്രം നോക്കി ജീവിച്ചാൽ പോരെ’ എന്ന് പറയുന്ന സിസ്റ്ററിനോട് “നമ്മുടെ കാര്യം മാത്രം നോക്കി ജീവിക്കാനാണെങ്കിൽ പിന്നെ നമ്മുടെ സമർപ്പിത ജീവിതം കൊണ്ട് എന്ത് അർത്ഥം ആണുള്ളത്” എന്ന് സിസ്റ്റർ റാണി മരിയയുടെ കഥാപാത്രം ചോദിക്കുന്നുണ്ട്..
സിനിമയിലൂടെയും നാടകങ്ങളിലൂടെയും സന്യസ്ഥരെ മോശമായി അവതരിപ്പിക്കുന്ന ഈ കാലഘട്ടത്തിൽ ഒരു സിനിമ കണ്ടതിനു ശേഷം തലയുയർത്തി പിടിച്ച് അഭിമാനത്തോടെ, സന്തോഷത്തോടെ തിയേറ്ററിൽ നിന്നും ഇറങ്ങി പോകുന്ന ഒരു പറ്റം കന്യാസ്ത്രീകളെ കാണാൻ ഇന്നെനിക്ക് സാധിച്ചു..
കത്തോലിക്കാ സന്യാസ ജീവിതത്തിന്റെ മഹത്വം വെളിപ്പെടുത്തിയ ഈ സിനിമയുടെ അണിയറ പ്രവർത്തകർക്ക് നന്ദി.. ഇത്തരം സിനിമകൾ ധാരാളം ഉണ്ടാവട്ടെ.. സാധിക്കുന്ന എല്ലാവരും ഉടനെ തന്നെ ഈ സിനിമ തീയേറ്ററുകളിൽ പോയി കണ്ട് വിജയിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു..
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രേത്യേകിച്ചു പ്രതികൂല സാഹചര്യങ്ങളിൽ മിഷൻ വേല ചെയ്യുന്ന അനേകം സമർപ്പിതരെ ഈ അവസരത്തിൽ നന്ദിയോടെ ഓർക്കുന്നു..
ജോജി കോലഞ്ചേരി
കടപ്പാട്