Being strengthened with all power, according to his glorious might, for all endurance and patience with joy; (Colossians 1:11)

സഹനം എന്നത് ക്രിസ്തീയ ജീവിതത്തിൽ അടർത്തി മാറ്റാൻ കഴിയാത്ത യാഥാർത്ഥ്യം ആണ്. നമ്മുടെ കർത്താവായ യേശു സഹനത്തിന്റെ ആൾരൂപമാണ്. നിന്ദയും, പരിഹാസവും, പീഡനവും, മുറിവുകളും, ഒടുവിൽ മരണവുമാണ് ക്രൂശു നൽകുന്ന സന്ദേശം. ഇത്തരത്തിലുള്ള വേദനാജനകമായ അനുഭവങ്ങളെ യേശു സഹിഷ്ണുതയോടെ സഹിക്കുകയും, തന്നെ ഉപദ്രവിച്ച സകലരോടും ക്ഷമിക്കുകയും ചെയ്തു എന്നതാണ് സഹനത്തിന്റെ മഹത്വം. ഇവയെല്ലാം യേശു സഹിക്കുമ്പോൾ ഒരു സത്യം തന്റെ ഉള്ളിൽ ജ്വലിച്ചു തന്നിരുന്നു. മുൻപിൽ പിതാവ് ഒരുക്കിവെച്ച സ്വർഗ്ഗീയ നിത്യജീവനാകുന്ന സന്തോഷം.

സഹനത്തിന്റെ പാത അതി കഠിനമാണെങ്കിലും, നിത്യതയിൽ തന്റെ പിതാവ് തയ്യാറാക്കിയിരിക്കുന്ന സ്വർഗ്ഗീയ മനോഹാരിത യേശുവിന്റെ ഉള്ളിൽ ഉണ്ടായിരുന്നത് കൊണ്ട് ക്രൂശിനെ സഹിക്കുവാൻ സമർപ്പിച്ചു. സഹനത്തിന്റെ സമാപ്തി താൽക്കാലികമായ ഏതെങ്കിലും സ്ഥാനമോ പദവിയോ അല്ല എന്ന തിരിച്ചറിവ് നമുക്ക് അത്യാവശ്യമാണ്. സഹനത്തിന്റെ സമാപ്തി നിത്യതയിലെ അതിമഹത്തായ നിത്യജീവൻ എന്ന പ്രതിഫലമാണ്. ചുരുക്കത്തിൽ നിത്യജീവനിലേയ്ക്കുള്ള പാത സഹനത്തിന്റെതാണ്. ക്രിസ്തുവിന്റെ പീഡകളിൽ പങ്കു ചേരുന്നതാണ് സഹനം. അതോടൊപ്പം സഹനം നമ്മെ പരിപൂർണ്ണരാക്കി തീർക്കുകയും ചെയ്യുന്നു.

സഹനത്തിലൂടെ നാം ക്രിസ്തുവുമായി ഐക്യപ്പെടുന്നു. 2 തിമോത്തേയോസ്‌ 3 : 12 ൽ പറയുന്നു, യേശു ക്രിസ്‌തുവിനോട്‌ ഐക്യപ്പെട്ട്‌ വിശുദ്ധജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം പീഢിപ്പിക്കപ്പെടും. ജീവിതത്തിൽ സഹനത്തിന്റെ വഴിയിലൂടെ പോകുമ്പോൾ സാഹചര്യങ്ങളെ നോക്കാതെ ക്രിസ്തുവിലേയ്ക്ക് നോക്കുവാൻ ദൈവത്തിന്റെ ക്യപ ശക്തി പകരട്ടെ. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🧡ആമ്മേൻ

നിങ്ങൾ വിട്ടുപോയത്