ജീവന്റെ മേലുള്ള ആക്രമണം വ്യാപകമായിരിക്കുന്നു. മാത്രമല്ല, അപൂർവമാംവിധത്തിൽ അതിന്റെ സംഖ്യ വർധിച്ചുമിരിക്കുന്നു.
സമൂഹത്തിന്റെ വ്യാപകമായ സമ്മതിയിൽ നിന്ന് വ്യാപകവും, ശക്തവുമായ പിൻബലം അവയ്ക്കുണ്ട്. വ്യാപകമായ തോതിൽ അവയ്ക്കു നിയമസാധുത്വം നൽകിയിരിക്കുന്നു….
യഥാർത്ഥത്തിൽ നാമിന്നു നേരിടുന്നത് ജീവനെതിരെയുള്ള വസ്തുനിഷ്ഠമായ ഒരു ഗൂഡാലോചന ആണ്. ആ ഗൂഢാലോചനയിൽ അന്താരാഷ്ട്ര സ്ഥാപനങ്ങൾ പോലും ഉൾപ്പെട്ടിരിക്കുന്നു. ഗർഭനിരോധനം, വന്ധ്യംകരണം, ഗർഭഛിദ്രം എന്നിവ വ്യാപകമായ തോതിൽ നടത്തുന്നതിനുള്ള യഥാർത്ഥ പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിലും നടപ്പാക്കുന്നതിലും അവ ഏർപ്പെട്ടിരിക്കുന്നു.

പൊതുജന സമ്പർക്ക മാധ്യമങ്ങൾ പലപ്പോഴും ഈ ഗൂഢാലോചനയിൽ പങ്കു പറ്റുന്നുവെന്ന വസ്തുതയും നിഷേധിക്കാനാവാത്തതാണ്. ഗർഭനിരോധനം, വന്ധ്യംകരണം, ഗർഭഛിദ്രംഎന്നിവയെ, കാരുണ്യവധത്തെപ്പോലും അംഗീകരിക്കുന്ന ഒരു സംസ്കാരത്തെ അവ പ്രശംസിക്കുന്നു. ആ അംഗീകാരം പുരോഗതിയും സ്വാതന്ത്ര്യത്തിന്റെ വിജയവുമായി ചിത്രീകരിക്കുന്നു.ജീവനുവേണ്ടി കലവറയില്ലാതെ നിലകൊള്ളുന്ന തീരുമാനങ്ങളെ സ്വാതന്ത്ര്യത്തിന്റെയും പുരോഗതിയുടെയും ശത്രുക്കളായി ചിത്രീകരിക്കുകയും ചെയ്യുന്നു.






