കൊച്ചി: കേരള നിയമസഭ തിരഞ്ഞെടുപ്പ് ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട വിശുദ്ധ ദിനങ്ങളായ പെസഹാ വ്യാഴം, ദുഃഖ വെള്ളി, ദുഃഖ ശനി, ഈസ്റ്റര്‍ ഞായര്‍ എന്നിവ വരുന്ന ഏപ്രില്‍ 1 മുതല്‍ 4 വരെയുള്ള തീയതികളില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കത്തോലിക്ക മെത്രാന്‍ സമിതി. ഈ ദിവസങ്ങളെ സംസ്ഥാന തിരഞ്ഞെടുപ്പില്‍ നിന്ന് ഒഴിവാക്കണമെന്നും ക്രൈസ്തവരായ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഇലക്ഷന്റെ ക്രമീകരണവുമായി ബന്ധപ്പെട്ട് ഈ ദിവസങ്ങളില്‍ ജോലി ചെയ്യേണ്ടിവരുമെന്നതിനാലും ഈസ്റ്റര്‍ ഞായറാഴ്ച കഴിഞ്ഞ് വരുന്ന ഏപ്രില്‍ 5,6 തീയതികളും ഇലക്ഷന്‍ ഷെഡ്യൂളില്‍ നിന്ന് ഒഴിവാക്കണമെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കേന്ദ്ര തിരഞ്ഞെടുപ്പ് ചീഫ് കമ്മീഷണര്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
Related Post
KCBC
KCBC PROLIFE
Life
കെസിബിസി
ഗര്‍ഭഛിദ്രം
ഗര്‍ഭഛിദ്രം കൊലപാതകം
ഗര്‍ഭഛിദ്രം പാടില്ല
ചിന്താഗതി
പത്രക്കുറിപ്പ്
പ്രവണത
ലീവിങ് ടുഗതര്‍
വിലയിരുത്തേണ്ടത്
വൈദിക സന്യസ്ത പരിശീലനം
സ്വവര്‍ഗ്ഗ വിവാഹം