പതിനൊന്നു വർഷം മുന്നേ സംഭവിച്ച അപകടത്തിൽ നിന്നും അത്ഭുതകരമായി ജീവിതത്തിലേക്ക് തിരികെ വന്നതിന് ദൈവത്തിനു കൃതജ്ഞത അർപ്പിക്കാൻ എന്നും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന ആഷ്ലി ബാബുവിനെ കുറിച്ചുള്ള ഈ വാർത്ത ഒരുപാട് പേര് ഇന്നലെ മുതൽ ഷെയർ ചെയ്യുന്നത് കണ്ടു
..ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തവരോടും ഷെയർ ചെയ്തവരോടും ഒരു കാര്യം ചോദിക്കട്ടെ.. ദൈവത്തിന്റെ കരുണയാൽ നല്ല ആരോഗ്യത്തോടെ, ഒരു കുഴപ്പവും ഇല്ലാതെ ഇരിക്കുന്ന ഈ അവസ്ഥയിൽ (പറ്റുന്ന സാഹചര്യം ആണെങ്കിൽ) എന്നും വിശുദ്ധ കുർബാനയിൽ പങ്കെടുക്കും എന്ന് എത്ര പേര് തീരുമാനം എടുത്തു ??
സഭാപ്രസംഗകന്‍ 12 : 1 “ഒന്നിലും സന്തോഷം തോന്നുന്നില്ല എന്നു നീ പറയുന്ന ദുര്‍ദിനങ്ങളും വര്‍ഷങ്ങളും ആഗമിക്കും മുന്‍പ് യൗവനകാലത്ത് സ്രഷ്ടാവിനെ സ്മരിക്കുക.
“ഏശയ്യാ 55 : 6 “കര്‍ത്താവിനെ കണ്ടെത്താന്‍ കഴിയുന്ന ഇപ്പോള്‍ത്തന്നെ അവിടുത്തെ അന്വേഷിക്കുവിന്‍; അവിടുന്ന് അരികെയുള്ളപ്പോള്‍ അവിടുത്തെ വിളിക്കുവിന്‍
ജോജി കോലഞ്ചേരി
(എന്നും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന ഒരു വിശ്വാസി)