കേരളത്തിലെ കത്തോലിക്കർ സോഷ്യൽ മീഡിയയിലും വാട്ട്സ് അപ്പ് ഗ്രൂപ്പുകളിലും ചർച്ച ചെയ്തത് അഭിവന്ദ്യ ആർച്ച് ബിഷപ്പ് സൂസപാക്യം പിതാവ് തന്റെ അതിരൂപതയിലെ വൈദീകർക്കായി എഴുതിയ കത്തിനെപ്പറ്റിയാണ്….

മെത്രാൻമാരുടെ വിരമിക്കൽ പ്രായമായ 75 വയസ്സ് വരുന്ന മാർച്ച് 10 ന് പിതാവ് പൂർത്തിയാക്കുന്നതും അത് അധികാരികളെ അറിയിച്ചിട്ടുണ്ടെന്നും അതിനോടൊപ്പം തന്റെ ആരോഗ്യസ്ഥിതിയെപ്പറ്റിയും തുടർച്ചയായി ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്കു പരിഹാരമായി ഡോക്ടർമാർ നിർദേശിക്കുന്ന കൂടുതൽ വിശ്രമത്തിനുമായി വെള്ളയമ്പലത്തെ തിരുവനന്തപുരം ലത്തീൻ അതിരൂപതാ മെത്രാസന മന്ദിരത്തിൽ നിന്നും മംഗലപുരത്തെ അതിരൂപതാ മൈനർ സെമിനാരിയിലേയ്ക്ക് എഴുപത്തിയഞ്ച് വയസ്സ് പൂർത്തിയാക്കുന്ന മാർച്ച് പത്ത് മുതൽ താമസം മാറ്റുന്നതും അതിനോടൊപ്പം ഇന്നു മുതൽ പരിശുദ്ധ സിഹാസനം വിരമിച്ചതായി പ്രഖ്യാപിക്കുന്ന ദിവസം വരെയുള്ള അതിരൂപതയുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും സഹായ മെത്രാനായ ക്രിസ്തുദാസ് പിതാവിനെ താൽക്കാലികമായി ചുമതലപ്പെടുത്തുന്നതിനെയും പറ്റിയാണ് കത്തിൽ പ്രതിപാദിച്ചിരിക്കുന്നത്.

എന്നാൽ ചില ഓൺലൈൻ മീഡിയകളും മാധ്യമങ്ങളും അദ്ദേഹം സ്ഥാനത്യാഗം ചെയ്തതായി വാർത്തകൾ നൽകി കേരള കത്തോലിക്കാ വിശ്വാസ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്…അദ്ദേഹം സ്ഥാനത്യാഗം ചെയ്യ്തിട്ടില്ല എന്നതാണ് ശരിയായ വസ്തുത.…..

അദ്ദേഹത്തിന്റെ വിരമിക്കൽ അംഗീകരിച്ചു കൊണ്ട് പരിശുദ്ധ സിംഹാസനത്തിൽ നിന്നും ഉത്തരവ് വരുന്നത് വരെ ആർച്ച് ബിഷപ്പ് മോസ്റ്റ് റവ. സൂസപാക്യം തന്നെയാണ് തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപ്പോലീത്ത..

സഹായ മെത്രാനെ ചുമതല നിർവ്വഹണത്തിനായി താൽക്കാലികമായി ഭരമേൽപിച്ചെങ്കിലും സഹായ മെത്രാൻ എടുക്കുന്ന തീരുമാനങ്ങളുടെ എല്ലാം ഉത്തരവാദിത്വങ്ങളും തന്നിൽ നിക്ഷിപ്തമായിരിക്കുമെന്ന് അദ്ദേഹം കത്തിൽ വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്….

എല്ലാ തരത്തിലും തന്റെ വിരമിക്കലിനായി വന്ദ്യപിതാവ് തയ്യാറെടുക്കുന്നുണ്ടെങ്കിലും റോമിലെ പരിശുദ്ധ സിംഹാസനത്തിൽ നിന്നും വിരമിക്കലുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന അറിയിപ്പുകളും മറ്റും വരുന്നതുവരെ വിശ്വാസ സമൂഹമായ നമ്മൾ അച്ചടക്കത്തോടെ സംയമനം പാലിക്കുന്നതാണ് ഉചിതം….

നമ്മുടെ പ്രാർത്ഥനകളിൽ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ വലിയ ഇടയനെയും സമർപ്പിക്കാം

..ദൈവം സൂസപാക്യം പിതാവിനെ സമൃദ്ധമായി അനുഗ്രഹിക്കുമാറാകട്ടെ…

Clinton Damian