നിരവധി തവണ ക്യാൻസർ പിടിമുറുക്കിയപ്പോഴും രോഗത്തിന്റെ അതി കഠിന വേദന പിടിച്ചുലച്ചപ്പോഴും ദൈവത്തിന്റെ കരം പിടിച്ചു നമ്മുടെ ഇടയിൽ ജീവിച്ചു മാതൃകയായ ജോയ്‌സി ജെയ്സൺ ഇന്ന് അബുദാബിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്ക്കാര ശുശ്രൂഷകൾ പിന്നീട്. ജീസസ് യൂത്ത് നഴ്സസ് മിനിസ്ട്രി കോർഡിനേറ്ററും പിന്നീട് മരണം വരെയും സജീവ പ്രവർത്തകയുമായിരുന്നു. അനേകം യുവജനങ്ങളെയും കുടുംബങ്ങളെയും ആത്മീയതയുടെ കൈപിടിച്ച് നടത്താൻ എന്നും പരിശ്രമിച്ചിരുന്നു.
She was a courageous and saintly woman who faced years of pain and suffering with a smile, thanks to her faith and dependence on the Lord. Now, she will rejoice in her rest with her Savior! ജീസസ് യൂത്ത് ഇന്റർനാഷണൽ ഫോർമേഷൻ ഡിറക്റ്റർ മനോജ് സണ്ണി സാമൂഹിക മാധ്യമങ്ങളിൽ ജോയ്‌സിയുടെ നിര്യാണത്തിൽ വേദന പങ്കുവച്ചു.
പത്തിലധികം പ്രാവശ്യം പല അവയവങ്ങളെ ബാധിച്ച് ബ്രെയിൻ ട്യൂമറിൽ എത്തിനിൽക്കുന്ന നാലുവർഷത്തെ ക്യാൻസർ യാത്രയെ വിസ്മയകരമായ ഒരു ക്രിസ്തു യാത്രയാക്കി ദൈവം രൂപാന്തരപ്പെടുത്തിയ ഹൃദയസ്പർശിയായ ജീവിത സാക്ഷ്യമാണ് ജോയ്സി ജെയ്‌സൺ എന്ന അഞ്ചു കുഞ്ഞുങ്ങളുടെ അമ്മയ്ക്ക് പറയാനുള്ളത്. കുരിശിൽ കിടന്ന് ജീവൻ പിടയുമ്പോഴും എനിക്ക് ദാഹിക്കുന്നു എന്ന് പറഞ്ഞ ക്രൂശിതനെ അനുഗമിച്ച് സഹനങ്ങളിലും വേദനകളിലും ആത്മാക്കൾക്കായുള്ള ദാഹം വെളിപ്പെടുത്തുന്ന കർത്താവിൻറെ ധീര മിഷനറിയായി ജീവിത ക്ലേശങ്ങളെ അഭിമുഖീകരിക്കുന്ന ജോയ്സി ജെയ്‌സൺ അനേകർക്ക് വിശ്വാസ യാത്രയിൽ പ്രചോദനമാകുകയാണ്. സാഹചര്യം അനുകൂലമാണെങ്കിലും അല്ലെങ്കിലും സുവിശേഷം പ്രഘോഷിക്കുക എന്ന കർത്താവിൻറെ കല്പന നെഞ്ചിലേറ്റി ക്യാൻസർ രോഗം ഉയർത്തുന്ന വെല്ലുവിളികൾക്ക് മുന്നിൽ പതറാതെ സകുടുംബം കർത്താവിനെ പ്രഘോഷിക്കുന്നതിൽ ജോയ്സി പ്രകടിപ്പിക്കുന്ന സ്ഥിരോത്സാഹം ആരെയും അതിശയിപ്പിക്കുന്നതാണ്
13 വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ലഭിച്ച മാതാപിതാക്കളുടെ ഏക മകളാണ് ജോയ്‌സി. പരിശുദ്ധ ബൈബിളിലൂടെ യേശുവുമായുള്ള വ്യക്തിബന്ധത്തിലേക്ക് കടന്നുവന്ന ജോയ്സയുടെ നേഴ്സായുള്ള ആതുര സേവനം അനേകർക്ക് കർത്താവിന്റെ സൗഖ്യത്തിന്റെയും കരുണയുടെയും ഹൃദ്യമായ അനുഭവങ്ങൾ സമ്മാനിച്ചു. ഗർഭാവസ്ഥയിൽ ആയിരിക്കുമ്പോൾ തന്നെ കുഞ്ഞുങ്ങൾക്ക് ബൈബിൾ മുഴുവൻ ശ്രവിക്കാൻ അവസരമൊരുക്കിയ ജോയ്സി എതിർപ്പുകളെ മറികടന്ന് സിസേറിയൻ സെക്ഷനിലൂടെ അഞ്ചു കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയും ഭർത്താവ് ജെയ്‌സണിനൊപ്പം കുഞ്ഞുങ്ങളെ അടിയുറച്ച വിശ്വാസത്തിലും കൂദാശ ജീവിതത്തിലും വളർത്തുകയും പരിശുദ്ധ കുർബാനയുടെയും ജപമാലയുടെയും പരിശുദ്ധ ബൈബിളിന്റെയും പ്രാധാന്യം കുഞ്ഞു പ്രായത്തിലെ അവരെ പരിശീലിപ്പിക്കുകയും ചെയ്തു.
ജീവിതത്തിൽ അപ്രതീക്ഷിത അതിഥിയായി എത്തിയ ക്യാൻസറിന്റെ കോശങ്ങൾ ശരീരത്തിൻറെ വിവിധ ഇടങ്ങളിൽ മാറി മാറി സാന്നിധ്യം അറിയിച്ചപ്പോഴും ഇടവിടാത്ത പ്രാർത്ഥനയും പതറാത്ത വിശ്വാസവും തളരാത്ത പ്രേക്ഷിത ചൈതന്യവും പരിശുദ്ധ കുർബാനയിൽ കേന്ദ്രീകൃതമായ സഹനശക്തിയും ജോയ്സിയെ വ്യത്യസ്തയാക്കുകയാണ്. യു.എ.ഇ യിൽ ആയിരിക്കെ കീമോതെറാപ്പികൾക്കിടയിൽ പോലും ഒരിക്കലും മുടങ്ങാത്ത ബലിയും സമൂഹമാധ്യമങ്ങളിലൂടെയുള്ള സുവിശേഷ പ്രഘോഷണവും ജീവിത സാക്ഷ്യവും അതിശയകരമായി മുന്നോട്ടു കൊണ്ടുപോകുന്ന ജോയ്സി നാലോളം പ്രാവശ്യം രോഗിലേപനം സ്വീകരിച്ചതിലൂടെ തനിക്ക് ലഭിച്ച കൃപയും പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥശക്തി ജീവിതത്തിൽ വെളിപ്പെട്ട അനുഭവങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും സഹനങ്ങളെ എപ്രകാരം രക്ഷാകരമാക്കാം എന്നതിന് അനേകർക്ക് മാതൃകയാകുകയുമാണ്.
“നിനക്ക് എൻറെ കൃപ മതി എന്തെന്നാൽ ബലഹീനതയിലാണ് എൻറെ ശക്തി പൂർണമായും പ്രകടമാകുന്നത് എന്നും സഭയാകുന്ന തൻറെ ശരീരത്തെ പ്രതി ക്രിസ്തുവിന് സഹിക്കേണ്ടി വന്ന പീഡകൾ തൻറെ ശരീരത്തിൽ നികത്തുന്നു എന്നും വെറും തൊട്ടാവാടി ആയിരുന്ന തന്നെ കുഞ്ഞു കുഞ്ഞു സഹനങ്ങളെ സ്വീകരിക്കാൻ ഈശോ പഠിപ്പിച്ചതാണ് ഈ ക്യാൻസർ യാത്രയിലെ ഏറ്റവും വലിയ അത്ഭുതം” എന്നും ജോയ്സി ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി.
തൃശ്ശൂർ സ്വദേശിയായ ജോയ്‌സി ജെയ്‌സൺ ദമ്പതികൾളുടെ അഞ്ചു മക്കളിൽ മൂത്തയാൾ ജൂലിയ, ജുവാൻ മരിയ, ജോഷ്വ, ജിയന്ന, ജെസി.
“പ്രത്യാശ പ്രിയമുള്ളവരെ ഇതാണ് പ്രത്യാശ എന്ന് പറയുന്നത് ഇത് കണ്ടുകൊണ്ടിരിക്കുന്ന ഓരോ മക്കൾക്കും ജീവിതത്തിലെ ഏതൊരു പ്രതിസന്ധിയെയും തരണം ചെയ്യാനുള്ള ഒരു ഊർജ്ജം ഒരു ദൈവാനുഭവം ഈ അനുഭവം പങ്കുവെക്കലതിലൂടെ നിങ്ങൾക്ക് ലഭിച്ചു എന്ന് ഞാൻ വിശ്വസിക്കുകയാണ് ഈശോ എല്ലാവരെയും ധാരാളമായി അനുഗ്രഹിക്കട്ടെ ഈ ഒരു കൃപയ്ക്കായി ലോകമെമ്പാടുമുള്ള എല്ലാ നേഴ്സുമാരെയും അവരുടെ കുടുംബത്തെയും പരിശുദ്ധ അമ്മയുടെ വിമല ഹൃദയം വഴി ഈശോയ്ക്ക് സമർപ്പിച്ചുകൊണ്ട് നമുക്ക് പ്രാർത്ഥിക്കാം ഓരോ നേഴ്സും ഒരു വിശുദ്ധനാകട്ടെ ഒരു വിശുദ്ധയാകട്ടെ ആമേൻ”
ജോയ്‌സിയുടെ വാക്കുകൾ ഇനി ലോകം മുഴുവൻ പ്രാർത്ഥിക്കും.
BTV
ജോയ്‌സി പോയി…
“Cancer is called The Big C. But there is a Bigger C. His name is Christ” എന്ന് പറഞ്ഞവൾ.
‘നീതിയെ വിജയത്തിലെത്തിക്കുന്നതുവരെ അവന്‍ ചതഞ്ഞ ഞാങ്ങണ ഒടിക്കുകയില്ല; പുകഞ്ഞ തിരി കെടുത്തുകയില്ല’(മത്തായി 12 : 20).. അവൾ എടുത്തു പറയാറുള്ള ഒരു വചനം. പുകഞ്ഞല്ല, തെളിഞ്ഞു കത്തിയ ആ തിരിനാളം, ലോകത്തിന്റെ പ്രകാശമായ ഈശോയെ കഴിയുന്നതുപോലെ എല്ലാവർക്കുമായി കൊടുത്ത് ഈശോയുടെ പരിമളം ചുറ്റും പരത്തി വിജയകിരീടത്തിനായി യാത്രയായി. “നമ്മൾ എത്ര fragile ആണെങ്കിലും ഒരു fragrance തരണേ എന്ന പ്രാർത്ഥനയോടെ നമുക്ക് നിക്കാം” എന്ന് ജോ പറഞ്ഞത് ഓർമ്മ വരുന്നു.
കേട്ടപ്പോൾ പെട്ടെന്ന് സങ്കടം അണപ്പൊട്ടി കുറച്ച് നേരത്തേക്ക്. “ജിൽസൂ, ഡീ, ഇന്നൊരു കാര്യണ്ടായി ഡീ”, എന്ന് പറഞ്ഞു അവളുടെ അനുഭവങ്ങൾ പങ്കുവെക്കാൻ ഇനി അവളില്ലല്ലോ. പിന്നെ ആലോചിച്ചു. അവൾ എത്ര വിശുദ്ധിയുള്ളവൾ..
ഏല്പിച്ച ഉത്തരവാദിത്വങ്ങൾ ഭംഗിയായി പൂർത്തിയാക്കി…അജ്നയെ പോലെ മറ്റൊരു ജീസസ് യൂത്ത് മുത്ത്. എത്ര നല്ല ഓട്ടം ഓടി. ഭാഗ്യവതി. പക്ഷേ ആ ‘ഭാഗ്യവതി’യുടെ സഹനങ്ങൾ.. അവൾ സന്തോഷത്തോടെ കടന്നുപോയ ആ ദുർഘടം പിടിച്ച വഴികൾ..
യൂട്യൂബ് വീഡിയോകളിലൂടെ, ജീസസ് യൂത്തിൽ അംഗമല്ലാത്ത ഒട്ടനേകം പേർക്ക് പോലും അവൾ സുപരിചിതയാണ്. അജ്നയെ ഞാനറിഞ്ഞത് അവളുടെ മരണശേഷം ആയിരുന്നു. പക്ഷേ ഒക്ടോബർ 13, 2023 ൽ ജോ, എന്റെ ചില പോസ്റ്റുകൾ വായിച്ച് മെസ്സെഞ്ചറിൽ വന്ന് മിണ്ടിയപ്പോൾ മുതൽ വോട്സാപ്പിൽ ഞങ്ങൾ മിണ്ടിക്കൊണ്ടിരുന്നു. ഒക്ടോബർ കഴിയുമ്പോഴേക്ക് ജോ ഫോൺ അധികം ഉപയോഗിക്കാതെ ആയി. കഴിഞ്ഞ ഡിസംബറിലായിരുന്നു അവസാന ശബ്ദസന്ദേശം. അത് തന്നെ ചുമച്ചിട്ട് വളരെ ബുദ്ധിമുട്ടിയാണ് സംസാരിച്ചത്. പിന്നെയും ഞങ്ങളുടെ ഒരു റോസറി ഗ്രൂപ്പിൽ ചെറുതായി ചില സാന്നിധ്യങ്ങൾ.. ലവ് ഇമോജി…ഇന്ന് കാലത്ത് ജോയ്‌സിക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കാൻ നിർദ്ദേശം കിട്ടി. എങ്കിലും, ഇത്രയുമധികം പ്രാവശ്യം കാൻസറിനെ തോൽപ്പിച്ച ജോ ഈ ട്യൂമറിനെയും തോല്പ്പിക്കും എന്ന് വെറുതെ ആശ്വസിച്ചു. വേദനയുടെ സഹനപർവ്വം താണ്ടി ജോ യാത്രയായി, അവളുടെ കിരീടത്തിനായി, നിത്യ സമ്മാനത്തിനായി…
ഫോൺ space കുറഞ്ഞതുകൊണ്ട് കുറേ വോയ്‌സും ചാറ്റുമൊക്കെ delete ചെയ്യേണ്ടി വന്നെങ്കിലും ഇപ്പോൾ ബാക്കിയുള്ള കൊറച്ചു വോയിസ് വീണ്ടും വീണ്ടും കേട്ടു. നിഷ്കളങ്കമായ ആ സംസാരം…ഇനി ഫോണിന്റെ ആവശ്യമില്ലല്ലോ. പ്രാർത്ഥനയിൽ ഞങ്ങൾക്ക് കേട്ടുമുട്ടാം..
‘തന്റെ വിശുദ്‌ധരുടെ മരണം കര്‍ത്താവിന് അമൂല്യമാണ്’
സങ്കീര്‍ത്തനങ്ങള്‍ 116 : 15
It is with heavy heart that we announce the passing of our dear Joicy Jaison , (Wife of Jaison, part of Jesus youth Abu Dhabi). She has been a strong pillar of faith and an inspiration for us many. Let us pray for her soul, and keep her family in our prayers during this difficult time!
Joicy Jaison had shared her love for our Lord in this small article she allowed us to publish in the LOAF Tidings in February 2024. Click on the link and scroll down to read the article!
Loaf Thrissur New
ജിൽസ ജോയ്
എന്റെ കർത്താവ് എനിക്ക് സമീപസ്ഥനാണ്!
അബുദാബിയിലേക്ക് താമസം മാറിയെങ്കിലും പള്ളിയുടെ വളരെ അടുത്താണ് വീടെങ്കിലും നടന്ന് പള്ളിയിൽ പോകുക എന്നത് എനിക്ക് വളരെ പ്രയാസകരം തന്നെയായിരുന്നു. കാലിലെ ഓപ്പറേഷനുകളും വീടിനും പള്ളിക്കും ഇടയിലുള്ള “Underpass” ലെ ഒരുപാട് സ്റ്റെപ്പുകളും എന്നെ സംബന്ധിച്ചിടത്തോളം ഒരു ജെറിക്കോ കോട്ട തന്നെയായിരുന്നു…
ആരാധനയ്ക്ക് പോകുമ്പോൾ ഈശോയോട് തമാശയായി ഒരു അടവു പറഞ്ഞു.. എനിക്ക് ഇങ്ങനെ ഒരുപാട് ദൂരം നടന്നു നിന്റെ അടുത്ത് വന്ന് ആരാധിക്കാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല..വേണെങ്കിൽ ഒരു സൂത്രം ചെയ്തോ.. നീ എന്റെ അടുത്തേക്ക് വന്നോട്ടാ..തമാശയായിട്ടാണ് പറഞ്ഞതെങ്കിലും പറഞ്ഞു പറഞ്ഞു വന്നപ്പോൾ എനിക്ക് കരച്ചിൽ വന്നു. ഈശോ വിചാരിച്ചാൽ എനിക്ക് എന്താ പള്ളിയുടെ അടുത്ത് ഒരു വീട് തരാൻ പറ്റില്ലേ?? എന്റെ മുഖം മാറി…സംഗതി സീരിയസ് ആണെന്ന് കണ്ടതും ഈശോയുടെ മുഖത്ത് ഒരു കള്ളച്ചിരി..
വചനം തുറന്നപ്പോൾ ഞെട്ടിപ്പോയി. “വീടിന്റെ മുകളിലത്തെനിലയില്‍ ജറുസലെമിനു നേരേ തുറന്നുകിടക്കുന്ന ജാലകങ്ങളുണ്ടായിരുന്നു. താന്‍മുന്‍പ് ചെയ്‌തിരുന്നതു പോലെ, അവന്‍ അവിടെ ദിവസേന മൂന്നു പ്രാവശ്യം മുട്ടിന്‍മേല്‍നിന്ന് തന്റെ ദൈവത്തോടു പ്രാര്‍ഥിക്കുകയും നന്‌ദി പറയുകയും ചെയ്‌തു.” ദാനിയേല്‍ 6 : 10
തിരിച്ചുവന്ന് എന്റെ കഥ കേട്ടതും ജെയ് സൻ ചേട്ടൻ വീട് അന്വേഷണവും തുടങ്ങി.. കുറെ പേരുടെ അടുത്ത് പ്രാർത്ഥന ചോദിക്കുകയും ചെയ്തു..പിന്നീട് അങ്ങോട്ട് വീടുകളുടെ കാണൽ ബഹളങ്ങൾ.. ബാത്റൂം ശരിയാണെങ്കിൽ..അടുക്കള മോശം..കപ്പ് ചുണ്ടോടടു ക്കുമ്പോഴേക്കും എല്ലാം മാറിപ്പോയി..മിന്നിച്ചേക്കണേ ഈശോയെ..നാറ്റിക്കല്ലേ…എന്നായി ഞാൻ.
പത്തോളം വീടുകൾ കണ്ടിട്ടും ഒന്നും ശരിയായില്ല.. അതിനുശേഷം ആണ് പിന്നീട് ഒരു സുഹൃത്ത് പറഞ്ഞു ഒരു വില്ല കണ്ടത്. പല ഫ്ലോറുകളിലായി ഒരുപാട് റൂമുകൾ. പള്ളിയിലേക്ക് വളരെ കുറച്ച് ദൂരം മാത്രം. ഫസ്റ്റ് ഫ്ലോറിൽ ഒരു 2BHKകണ്ടു ഇഷ്ടപ്പെട്ടു .. ബൈബിൾ തുറന്നു പ്രാർത്ഥിച്ചപ്പോൾ കിട്ടിയ ഭാഗം വീണ്ടുംഅത്ഭുതപ്പെടുത്തി ”സക്കേവൂസിന്റ ഭവനത്തിൽ ”.. ആ വീടു മതി.. ഞങ്ങൾ എല്ലാം ഉറപ്പിച്ചു.
അതിന് അടുത്ത ദിവസം തന്നെ പഴയ വീട്ടിലേക്ക് വേറെ ഒരു വ്യക്തി വന്ന് വീടു കാണുകയും ആൾക്ക് ഇഷ്ടപ്പെടുകയും ആ വീടിന്റെ കോൺട്രാക്ടിന്റെ കാര്യങ്ങളെല്ലാം പറഞ്ഞു ശരിയാക്കുകയും ചെയ്തു. പക്ഷെ കാര്യങ്ങൾ പെട്ടെന്ന് തകിടം മറിഞ്ഞു. വില്ലയിൽ ഞങ്ങൾ പുതുതായി കണ്ട റൂം അവർ ഒഴിയുന്നില്ലത്രെ. ഇനി എന്ത് ചെയ്യും? ഞങ്ങളുടെ റൂമും കണ്ടു ഇഷ്ടപ്പെട്ടു ഞങ്ങൾ തരാമെന്ന് പറഞ്ഞത് വിശ്വസിച്ചു കാര്യങ്ങൾ എല്ലാം ക്രെമീകരിച്ച അദ്ദേഹത്തോട് എന്തു പറയും? എന്റെ ഈശോയെ..പക്ഷെ അദ്ദേഹത്തോട് കാര്യങ്ങൾ എല്ലാം പറഞ്ഞപ്പോൾ ഒരു ബുദ്ധിമുട്ടും പറയാതെ വേറെ റൂം നോക്കുകയും പെട്ടെന്ന് തന്നെ ആൾക്ക് ഫ്ലാറ്റ് റെഡിയായി കിട്ടുകയും ചെയ്തു.എന്നാലും മനസ്സിനൊരു വിഷമം.വീട് മാറണ്ട എങ്കിൽ അതിശക്തമായ ഒരു പ്രചോദനം അവിടുന്ന് തന്നത് എന്തിനായിരുന്നിരിക്കാം?? ഈശോയുടെ ഇഷ്ടം മനസ്സിലാക്കി തരണേ എന്ന് ഞങ്ങൾ പ്രാർത്ഥിച്ചു. ഈശോയുടെ ഇഷ്ടമല്ലാതെ ഒന്നും നടക്കരുതേ.
എന്നാൽ അന്ന് വൈകുന്നേരം വില്ലയിലെ വാച്ച്മാന്റെ വിളിയെത്തി.. മുകളിലത്തെ നിലയിൽ വേറെ ഒരു ഫ്ലാറ്റ് ഒഴിവുണ്ട്. മുൻപ് ഞങ്ങൾ കണ്ടതിനേക്കാൾ വളരെ നല്ല ബാൽക്കണിയുള്ള ഫ്ലാറ്റ്.. ബാൽക്കണി ഉള്ളതുകൊണ്ടുതന്നെ ജെസ്സിക്കക്ക് കളിക്കാൻ പറ്റാത്ത വിഷമവും മാറി…ഞങ്ങളുടെ മുറിയിൽ നിന്നും നോക്കിയാൽ എല്ലാ പള്ളികളുടെയും ഒരുമിച്ചു നിൽക്കുന്ന കോമ്പൗണ്ട് കാണാം ..പിന്നീടെല്ലാം പെട്ടെന്നായിരുന്നു.. ഞങ്ങളുടെ പഴയ വീട്ടിലേക്ക് വീണ്ടും പുതിയൊരു ഫാമിലിയെ ഈശോ കൊണ്ടുവന്നു..അവർക്കു വീടു ഇഷ്ടപ്പെട്ടു.പേപ്പർ വർക്കുകൾ എല്ലാം തീർത്ത് ക്രിസ്തുമസിന് മുൻപ് ഈശോ ഞങ്ങളെ ഇവിടെ എത്തിച്ചു..
ഞങ്ങളുടെ ജനാലയിലൂടെ ഇന്ന് ഈശോയെ നോക്കുമ്പോൾ എന്റെ കണ്ണുകൾ അറിയാതെ നിറയും… നിന്റെ വഴികൾ എത്ര മനോഹരമാണ് ഈശോയെ… ശാരീരിക പ്രശ്നങ്ങൾ കാരണം പിന്നീടും കഷ്ടപ്പെട്ട് തന്നെയാണ് പള്ളിയിലേക്ക് പോകാൻ പറ്റുകയുള്ളു എന്നറിഞ്ഞു കൊണ്ടല്ലേ നീ എന്നെ തൊട്ടരികെ കൊണ്ടുവന്നാക്കിയത്???നന്ദി നാഥാ… നന്ദി മാത്രം…ഇവിടെ നിന്ന് ഒരായിരം വട്ടം ഈശോയെ നിന്നെ കുമ്പിട്ടാലും നിന്റെ സ്നേഹത്തിന് പകരമാകുമോ??
എന്റെ ഈശോ ..നിനക്കായ് നടന്നു നടന്നെന്റെ പാദം തളർന്നാൽ തളർന്നിടട്ടെ‼️ നിനക്കായി പാടി പാടി എൻ നാവു തളർന്നാൽ തളർന്നിടട്ടെ ‼️
ജോയ്സി ജെയ്സൺ, അബുദാബി
സിസേറിയനിലൂടെ 5 കുഞ്ഞുങ്ങള്‍ക്ക് ജന്മമേകിയ അമ്മക്ക് കണ്ണീരോടെ വിട…| Sunday Shalom News