തൃശൂർ: തൃശൂർ അതിരൂപത പബ്ലിക്ക് റിലേഷൻ സമിതിയുടെ വാർഷിക സമ്മേളനം 2021 ജൂൺ 15 ചൊവ്വ വൈകീട്ട് 6ന് മാർ ആൻഡ്രൂസ് താഴത്ത് ഉൽഘാടനം ചെയ്യുന്നതാണ്.

ഓൺലൈൻ പ്ലാറ്റ്ഫോമിൽ ചേരുന്ന യോഗത്തിൽ വികാരി ജനറാൾ മോൺ.ജോസ് വല്ലൂരാൻ അധ്യക്ഷത വഹിക്കുകയും മാർ ടോണി നീലങ്കാവിൽ മുഖ്യ പ്രഭാഷണം നടത്തുന്നതുമാണ്. അതിരൂപത ഡയറക്ടർ ഫാ.നൈസൺ ഏലന്താനത്ത്, പ്രസിഡൻ്റ് ജോർജ് ചിറമ്മൽ ടോജോ മാത്യു, ജോയ് മണ്ണൂർ, ഫ്രാങ്കോ ലൂയിസ് എന്നിവർ യോഗത്തെ അഭിസംബോധന ചെയ്യും.

അതിരൂപതയിലെ ഇടവകകളിലെ പബ്ലിക് റിലേഷൻ പ്രതിനിധികൾ, ഫൊറോന കോർഡിനേറ്റർമാർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. ഇടവകകളിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും, സമാശ്വാസ നടപടികളും യോഗം വിലയിരുത്തുന്നതാണ്.

റിപ്പോർട്ട്: ജോഷി വടക്കൻ

നിങ്ങൾ വിട്ടുപോയത്

മനുഷ്യ മഹാത്മ്യം ഉയർത്തിപ്പിടിക്കുവാൻ പ്രോലൈഫ് പ്രസ്ഥാനവും പ്രവർത്തകരും ശ്രമിക്കണം .ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി-|കലയിലൂടെ ജീവന്റെ സന്ദേശം പകർന്നു ജീവോത്സവം