അഡ്വ .ജോസ് വിതയത്തിൽ ഈ ലോകത്തോട് വിടപറഞ്ഞു .തമ്പുരാൻെറ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു . കോവിഡ് രോഗത്താൽ കൊച്ചി ആംസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു അദ്ദേഹം
സീറോ മലബാർ സഭയുടെ ഫാമിലി ,ലൈറ്റി ,ലൈഫ് കമ്മീഷനിലെ ,അല്‌മായ ഫോറം സെക്രട്ടറിയായിരുന്നു അദ്ദേഹം .കെസിബിസി അല്‌മായ കമ്മീഷൻെറ സെക്രട്ടറി ,എറണാകുളം- അങ്കമാലി അതിരൂപതാ പാസ്റ്ററൽ കൌൺസിൽ സെക്രട്ടറി ,എ കെ സി സി സംസ്ഥാന ജനറൽ സെക്രട്ടറി ..തുടങ്ങിയ പദവികളിൽ ഇദ്ദേഹം നേതൃത്വം വഹിച്ചിരുന്നു .
ജോസ് വിതയത്തിൽ (വി. വി. ജോസ്)
മുൻപ് വഹിച്ചിരുന്ന സ്ഥാനങ്ങളും പദവികളും.
വിതയത്തിൽ ചാരിറ്റീസ് പ്രസിഡൻ്റ്,
- കേരള കൺസ്യൂമർ തർക്ക പരിഹാര കമ്മീഷൻ മെമ്പർ, തിരുവനന്തപുരം
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സീനിയർ അസിസ്റ്റന്റ്
- അഡ്വക്കേറ്റ്, നോർത്ത് പറവൂർ കോടതി
- പ്രസിഡന്റ്, ആലങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി
- സ്റ്റേറ്റ് പ്രസിഡന്റ്, ഇന്ത്യൻ നാഷണൽ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (INTUC)
- എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം
- സെക്രട്ടറി പ്ലാനിങ് ഫോറം, മഹാരാജാസ് കോളേജ് എറണാകുളം
- സെക്രട്ടറി, ഗവണ്മെന്റ് ലോ കോളേജ് യൂണിയൻ എറണാകുളം
- നാഷണൽ സെക്രട്ടറി, ഓൾ ഇന്ത്യ കത്തോലിക്ക യൂണിയൻ, ഡൽഹി
- ജനറൽ സെക്രട്ടറി, അഖില കേരള കത്തോലിക്ക കോൺഗ്രസ്(എ.കെ.സി.സി), കോട്ടയം
- അൽമായ കമ്മീഷൻ സെക്രട്ടറി, സിറോ മലബാർ സഭ
- അൽമായ കമ്മീഷൻ സെക്രട്ടറി, കെ.സി.ബി.സി
- പാസ്ട്രൽ കൗൺസിൽ സെക്രട്ടറി, എറണാകുളം അങ്കമാലി അതിരൂപതാ
സഭയിലും സമൂഹത്തിലും മഹനീയ സേവനനങ്ങൾ കാഴ്ച്ചവെച്ച അദ്ദേഹത്തിൻെറ ആത്മാവിന് നിത്യശാന്തി നേരുന്നു .
പ്രാർഥനാഞ്ജലികൾ അർപ്പിക്കുന്നു .
പ്രണാമം