മലബാർ കുടിയേറ്റ ചരിത്രത്തിൽ ശ്രദ്ധേയമായ കോഴിക്കോട് ജില്ലയിലെ കിഴക്കൻ ഗ്രാമമായ കൂടരഞ്ഞിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ നാമധേയത്തിലുള്ള ദൈവാലയം പുതുക്കിപ്പണിത് ,താമരശ്ശേരി രൂപത മെത്രാൻ അഭിവന്ദ്യ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ കൂദാശാകർമ്മത്തിന്ശേഷം

നാടിന് സമർപ്പിച്ചു .

കുടിയേറ്റ കാലത്തു പൊതുജനത്തിന്റെ ആകെ അഭയ കേന്ദ്രവും , ആശ്രയവും ആയിരുന്നു കൂടരഞ്ഞി ദേവാലയം . കിഴക്കൻ മലയോരഗ്രാമത്തിലേ വിദ്യഭ്യാസത്തിലും ,വികസനത്തിലും ,പുരോഗതിയിലും ,പള്ളിയും ,മാറി മാറി വന്ന വികാരി അച്ചന്മാരും വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണ് . മലബാറിലെ തന്നെ വലിയ പെരുന്നാളുകളിൽ ഒന്നായ കൂടരഞ്ഞി ദേവാലയ തിരുന്നാൾ , സർവ്വ മനുഷ്യരേയും ഒന്നിപ്പിക്കുന്ന ഒന്നായി മാറിയതും .ഏവർക്കും അത്രമേൽ പ്രിയപ്പെട്ടതാവുന്നു ഈ ദേവാലയം എന്നതിനാലാണ് .

നിങ്ങൾ വിട്ടുപോയത്