“A gracious woman gets honor, and violent men get riches.”

‭‭(Proverbs‬ ‭11‬:‭16‬) 🛐

ഒരു സ്ത്രീയുടെ മൂല്യം സൗന്ദര്യത്തിൽ അല്ല, ഒരു സ്ത്രീ ജീവിതത്തിൽ പ്രശംസയർഹിക്കേണ്ടത് ദൈവഭക്തിയിലും, സ്വഭാവ ഗുണത്തിലും ആയിരിക്കണം. ക്ഷമയുടെയും, സഹനത്തിന്റെയും, താഴ്മയുടെയും ഉദാഹരണമാണ് സ്ത്രീ. ഭാര്യയായും, അമ്മയായും, സഹോദരിയായും പുരുഷൻമാരുടെ ജീവിതത്തിൽ സ്ത്രീ പ്രധാന പങ്ക് വഹിക്കുന്നു. ലോകത്തിൽ സ്ത്രീ പ്രശംസ അർഹിക്കുന്നത് സ്ത്രീയുടെ സൗന്ദര്യത്തിൽ അടിസ്ഥാനപ്പെടുത്തിയാണ്. ഉദാഹരണമായി പറഞ്ഞാൽ വിവിധ കോർപററ്റ് കമ്പനികളുടെ പരസ്യങ്ങൾക്ക് പോലും ജനപ്രീതിക്ക് വേണ്ടി സ്ത്രീ സൗന്ദര്യമാണ് ഉപയോഗിക്കുന്നത്.

ആൽമീയ ജീവിതത്തിൽ സ്ത്രീയുടെ ദൈവഭക്തിക്കാണ് പ്രധാനം. സ്ത്രീക്ക് ജീവിതത്തിൽ ഭാര്യ, അമ്മ എന്നിങ്ങനെ വിവിധ ജീവിത മാറ്റങ്ങളിലൂടെ കടന്ന് പോകേണ്ടത് ഉണ്ട്. വിവേകമുള്ളതും, വിധേയപ്പെടുന്നതും, അനുസരണം ഉള്ളവളുമായ ഭാര്യ അനുഗ്രഹിക്കപ്പെട്ടവളാണ്. സ്നേഹിക്കുന്ന ഭര്‍ത്താവിന്റെ അധികാരത്തിനു കീഴടങ്ങുവാന്‍ ഭാര്യക്ക്‌ പ്രയാസമില്ല (എഫെ.5:24; കൊലൊ.3:18). ഭാര്യയുടെ പ്രധാന ദൌത്യം പരിജ്ഞാനത്തോടും വിശുദ്ധിയോടും കൂടെ നടന്ന്‌ ഭര്‍ത്താവിനെ സ്നേഹിക്കയും ബഹുമാനിക്കയും ചെയ്ത്‌ കുടുംബത്തെ നയിക്കുക എന്നതാണ്‌ (തീത്തൊ.2:4-5). നിത്യജിവിതത്തിൽ കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിന്‌ ദൈവത്തിന്റെ പ്രത്യേക കൃപ സ്ത്രീകള്‍ക്കാണുള്ളത്.

എല്ലാ സ്ത്രീകളും അമ്മമാരാകണം എന്ന്‌ തിരുവചനം പറയുന്നില്ല. എന്നാല്‍ അമ്മയാകുവാനുള്ള ഭാഗ്യം ദൈവം ആര്‍ക്കൊക്കെ കൊടുക്കുമോ, അവരെല്ലാവരും അവരുടെ കര്‍ത്തവ്യത്തില്‍ ചുമതലാബോധം ഉള്ളവര്‍ ആയിരിക്കണം എന്ന്‌ തിരുവചനം അനുശാസിക്കുന്നു. ഒരു മാതാവായിരിക്കുന്നത്‌ ഏറ്റവും സന്തോഷകരമായ അനുഭവമാണ്‌. ഒരു കുഞ്ഞിനെ വയറ്റില്‍ ചുമക്കുന്നതു മുതല്‍ അതിനെ വളര്‍ത്തി ആളാക്കി ഒരു മാതാവോ പിതാവോ ആകുന്നതു വരെ അമ്മമാര്‍ക്ക്‌ അവരുടെമേല്‍ സ്വാധീനം ചെലുത്തുവാന്‍ കഴിയും. സ്ത്രീകളെന്ന നിലയിൽ നിങ്ങളുടെ അഭിമാനം ദൈവഭക്തിയിൽ ആയിരിക്കട്ടെ. 🕊️

‭‭

‭‭

‭‭