രണ്ടായിരമാണ്ടിലെ ദുഃഖവെള്ളിയാഴ്ച കൂട്ടുകാർക്കൊപ്പം കുടിച്ചും, വലിച്ചും,സൺ ബാത്തിലായിരുന്ന ക്ലാരക്ക് പെട്ടെന്ന് ഒരു ഉൾവിളിയുണ്ടായി. പള്ളിയിൽ പോകണം എന്ന് ആരോ പറഞ്ഞ നിർബന്ധത്തിൽ പള്ളിയുടെ ഏറ്റവും അവസാനത്തെ ബെഞ്ചിൽ ഇരുന്നു.
തിരുക്കർമ്മങ്ങൾക്ക് ഒടുവിൽ അന്ന് വിശുദ്ധ കുരിശിൽ മുത്തുമ്പോൾ ഈശോ ക്ലാരയോട് ചോദിച്ചു : ഇനിയും എന്നെ നീ വേദനിപ്പിക്കുവോ? ഇനിയും നീ ആണികൾ തറക്കുവോ?”
ഈശോയുടെ ഈ വാക്കുകൾ അവളുടെ കാതിലും ഹൃദയത്തിലും വളരെ ആഴമായി പതിഞ്ഞു. അതുവരെ അവൾ അറിഞ്ഞില്ല സ്വന്തം ചെയ്തികൾ ഇത്രമാത്രം ഈശോയെ വേദനിപ്പിക്കുന്നുവെന്ന്. അന്ന് അവ തിരിച്ചു നടക്കാൻ തീരുമാനിച്ചു. ഏറ്റവും അറിയപ്പെടുന്ന ഒരു സിനിമാനടി ആകണം എന്ന അവളുടെ ആഗ്രഹം ആ ദുഃഖവെള്ളിയാഴ്ച ഈശോയ്ക്ക് വേണ്ടി മാറ്റിവെക്കുകയാണ്. പിന്നീട് ഈശോയ്ക്ക് വേണ്ടി ഒരു സന്യാസിനിയായി ജീവിക്കുവാൻ അവൾ തീരുമാനിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ അയർലൻഡിൽ വളരെയധികം തിളങ്ങിനിൽക്കാൻ കൊതിച്ച ഒരു നടിയായിരുന്നു ക്ലാര
ദൈവവിളി അറിയിക്കാൻ മഠത്തിൽ ചെന്നപ്പോഴും ഒരു കയ്യിൽ കത്തുന്ന സിഗരറ്റ് ഉണ്ടായിരുന്നു. എങ്കിലും, ഏറ്റവുമധികം സന്തോഷത്തോടെയും, ബോധ്യത്തോടെയും 17-ാം വയസ്സിൽ കോൺവെൻറ് ലേക്ക് വരികയും അവിടെ ആയിരിക്കുകയും പരിശീലനത്തിനുശേഷം Sr. Clare Maria of the Trinity and the Heart of Mary എന്ന പേര് സ്വീകരിച്ചു. 2010 സെപ്റ്റംബർ 8ന് വ്രതവാഗ്ദാനങ്ങൾ സ്വീകരിക്കുകയും സ്പെയിൻ, അമേരിക്ക, അയർലൻഡ്,ഇക്വഡോർ, തുടങ്ങിയ സ്ഥലങ്ങളിൽ വളരെ സന്തോഷത്തോടെയും, സ്നേഹത്തോടെയും കൂടെ ഈശോയ്ക്ക് വേണ്ടി അവൾ സേവനമനുഷ്ഠിച്ചു. അവളുടെ സാമീപ്യം തന്നെ അനേകർക്ക് സന്തോഷത്തിവും ഈശോയുടെ സാന്നിധ്യത്തിൻ്റെ അടയാളമായിരുന്നു. 2016 ഏപ്രിൽ 16ആം തീയതി ഇക്വദോറിൽ ഉണ്ടായ ഭൂമികുലുക്കത്തിൽ സിസ്റ്റർ ക്ലാര ഏറെ ഇഷ്ടപ്പെട്ട ഗിത്താരിൽ നവാഗതരെ ഭക്തിഗാനം പഠിപ്പിച്ചു കൊണ്ടിരുന്നപ്പോൾ മരണത്തെ പുൽകി. തന്നെ വിളിച്ചു സ്വന്തമാക്കിയ ക്രിസ്തു നാഥനിൽ ലയിച്ചു. അവളുടെ അനുധാവനവും, ആനന്ദവും ദൈവത്തിൽ പരിസമാപനം കൊണ്ടു.
എന്നെ ഒത്തിരി ചിന്തിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയതു ആ ധന്യ ജീവിതം നന്ദി Sr Clare Crockett .
സിസ്റ്റർ ക്ലാര ക്രോക്കറ്റിൻ്റെ (Clare Crockett 1982-2016) സന്യാസ ദൈവവിളി ഏറെ പ്രത്യേകകൾ നിറഞ്ഞതായിരുന്നു. അറിയപ്പെടുന്ന ഒരു സിനിമാതാരമാകാൻ കൊതിച്ച ക്ലാര അറിയപ്പെടാത്ത സന്യാസജീവിതം തിരഞ്ഞെടുത്ത് ഏറ്റവും ഉല്ലാസത്തോടെ സന്യാസം ആസ്വദിച്ച് ജീവിച്ച് ആ സന്തോഷത്തിൻ്റെ പ്രഭ അനേകരിലേക്ക് ജീവിച്ചപ്പോഴും മരിച്ചു കഴിഞ്ഞും ചൊരിഞ്ഞു കൊണ്ടിരിക്കുകയാണ്. സിസ്റ്റർ ക്ലാരയും എട്ടാം ചരമവാർഷികം ( 16 ഏപ്രിൽ ) ഏറെ സ്നേഹത്തോടെ ഓർക്കുന്നു…
Soniya K Chacko DC