തൃശ്ശൂർ . തൃശ്ശൂർ അതിരൂപത ജോൺപോൾ പ്രോലൈഫ് സമിതിയുടെ 25ാം ജൂബിലി വർഷത്തോടനുബന്ധിച്ച് അമ്മാടം സെൻറ് ആൻറണീസ് ഇടവകയിൽ ജോൺ പോൾ പ്രോലൈഫ് സമിതിയുടെ അമ്മാടം യൂണിറ്റ് രൂപീകരിച്ചു.
വികാരി റവ:ഫാ. ജെയിംസ് ഇഞ്ചോടിക്കാരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ തൃശൂർ അതിരൂപത ജോൺപോൾ പ്രോലൈഫ് സമിതി ഡയറക്ടർ റവ:ഫാ. ഡെന്നി താന്നിക്കൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു.
പ്രസിഡൻറ് ജെയിംസ് ആഴ്ചങ്ങാടൻ ആമുഖ പ്രഭാഷണം നടത്തി. ആനിമേറ്റർ ഇ.സി. ജോർജ് മാസ്റ്റർ,
അസിസ്റ്റൻ്റ് വികാരി ഫാ.ജിയോ ആലപ്പാട്ട്,സിസ്റ്റർ സുനിത സി എം സി , കൈക്കാരൻ പാലു വർഗീസ്,ഏകോപനസമിതി കൺവീനർ പ്രിൻസ് പെല്ലിശ്ശേരി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജോജു ജോസ്,പ്രിൻസ് കരേക്കാട്ട്, രാജൻ ആന്റണി,ബാബു മോസസ് ,ആൽവിൻതുടങ്ങിയവർ നേതൃത്വം നൽകി.
യോഗത്തിൽ വെച്ച് ഭാരവാഹികളായിപ്രസിഡൻറ് ജോജു ജോസ്,
സെക്രട്ടറി നിജൊ ,
ട്രഷറർ പ്രിൻസ് കരേക്കാട്ട് എന്നിവരെ തിരഞ്ഞെടുത്തു.
യോഗത്തിന് മുന്നോടിയായി ഡയറക്ടർ റവ ഫാ. ഡെന്നി താണിക്കൽ ദിവ്യബലി അർപ്പിച്ചു. കൂടാതെ യോഗാനന്തരം പങ്കെടുത്തവർക്ക് സ്നേഹവിരുന്നും ഒരുക്കിയിരുന്നു.