അവൻ ശിമയോനോട് പറഞ്ഞു ,” വള്ളം അല്പം ദൂരത്തേക്ക് മാറ്റിയിടുക “(Luke 5:3)

നോമ്പിൻറെ ചൈതന്യം ഉൾക്കൊണ്ടുകൊണ്ട് കുരിശിന്റെ പാതയിലൂടെയുള്ള യാത്ര – കാൽവരി കടന്നുള്ള ഉയിര്പ്പിന്റെ വിജയം ലക്ഷ്യമാക്കി നമ്മൾ തുടരുന്നു.

ജീവിത നൗക അല്പം മാറ്റിയിടാൻ നോമ്പുകാലം നമ്മെ ഓർമ്മിപ്പിക്കുന്നു. അനുദിന ജീവിതത്തിലെ സ്വാഭാവിക ഒഴുക്കിൽ നിന്നും ; അഭിമുഖീകരിക്കുന്ന ബന്ധങ്ങളുടെ തിരകളിൽ നിന്നും , ആഘോഷിക്കുന്ന അധികാരത്തിന്റെ നനുപപ്പിൽ നിന്നും , സ്വസ്ഥതയും സുഖവും ലഭിക്കുന്ന comfortable സോണിൽ നിന്നും അല്പം മാറ്റിയിടാൻ ഓർമിപ്പിക്കുന്നു നമ്മെ ഏറ്റെടുക്കുന്ന നോമ്പിൻ ത്യാഗാനുഷ്ടാനങ്ങൾ.

ഒപ്പം തന്നെ ആസ്വദിക്കുന്ന ജീവിത രസക്കൂട്ടുകളിൽ സഹോദരന്റെ കണ്ണീര് ഉപ്പുരസം പകരുന്നില്ലായെന്നു ഉറപ്പ് വരുത്തേണ്ടിയിരിക്കുന്നു. സ്ഥാന – നാമ – മഹത്വങ്ങളുടെ കസേരയിൽ ഇരുന്നു ജീവിതത്തെ വിലയിരുത്താൻ പരിശ്രമിക്കുമ്പോൾ ആ കസേരയുടെ കാലുകളുടെ ഭാരം താങ്ങുന്നത് സഹോദരന്റെ തോളുകളല്ലായെന്നു ഉറപ്പ് വരുത്തുന്നതാണ് നോമ്പിൻറെ നന്മ. അവന്റെ കുരിശിന്റെ മഹത്വത്തോട് സ്വന്തം ജീവിതത്തെ ചേർത്ത് നിര്ത്തുവാനുള്ള പരിശ്രമം സാധ്യമാകുന്നത് ” വള്ളം അല്പം മാറ്റിയിടുമ്പോഴാണ് “. അനുദിന ജീവിതത്തിൽ , ആനുകാലികതയിൽ ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്വത്തോട് നീതി പുലർത്തുന്നുവോ എന്ന് വിചിന്തനം ചെയ്യലാണ് മാറ്റിയിടപ്പെട്ട വള്ളം ഓർമിപ്പിക്കുന്നത്.

” ഞാനോ സഹോദരന്റെ കാവൽക്കാരൻ ” എന്ന ഏദൻ തോട്ടത്തിൽ ഉയർന്ന ചോദ്യം ഇന്ന് വീണ്ടും നമ്മിലൂടെ അവർത്തിക്കപ്പെടുന്നില്ലയെന്നു ഉറപ്പും സഹോദരനും സമൂഹത്തിനും ഒരു സുരക്ഷിതത്വബോധം പകർന്നുനല്കാനുമുള്ള വിളിയോട് വിശ്വസ്തത പുലർത്താനുമുള്ള പുനർവായനയാണ് നോമ്പിൻറെ ചൈതന്യം.ഓർമിപ്പിക്കുന്നു അവൻ ഇന്ന് വീണ്ടും നമ്മെ , ‘ വള്ളം അല്പം മാറ്റിയിടുക ‘ … തിരിഞ്ഞു നോട്ടത്തിലേക്കു , തിരിച്ചറിവിലേക്ക് , തിരുത്തലിലേക്കു… അങ്ങനെ നമ്മുടെ ജീവിതം സഹോദരന്റെയും സഹജീവികളുടെയും വീണ്ടെടുപ്പിന് കാരണമായി തീരട്ടെ.

fr.Ben Joseph

Message

നിങ്ങൾ വിട്ടുപോയത്

'ക്രിസ്തീയ ദൗത്യവും ജീവിതവും “ജീവന്‍ അമൂല്യവും, സംരക്ഷിക്കപ്പെടേണ്ടതുമാണ് Children and Abortion Consequences of abortion Facts About Abortion KCBC PROLIFE Pro Life Pro Life Apostolate Pro-Life and Family Pro-Life Apostolate of the Syro-Malabar Church Pro-life Formation Pro-Life Global Fellowship PRO-LIFE WARRIOR Sabu Jose say no to abortion. Say no to violence, say no to abortion അമ്മയുടെ ജീവന്‍ കുടുംബജീവിതം കുടുംബത്തിനും അൽമായർക്കും ജീവനുവേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷൻ ജനിക്കാനും ജീവിക്കാനും ജീവ സമൃദ്ധിയുടെ സന്ദേശം ജീവനെ ആദരിക്കുക ജീവനെ പറ്റിയുള്ള സഭയുടെ പഠനം ജീവൻ രക്ഷിക്കൂ ജീവൻ സംരക്ഷിക്കുക ജീവന്റെ മഹത്വം ജീവന്റെ മൂല്യം ജീവന്‍റെ സന്ദേശം ജീവന്റെ സംരക്ഷണം ജീവന്‍റെ സംസ്കാരം ജീവന്റെ സുവിശേഷം മുന്നറിയിപ്പും താക്കീതും മുന്നറിയിപ്പുകൾ സാബു ജോസ്

അദ്ദേഹം മുന്നറിയിപ്പ് നൽകി—ലോകം അത് ശ്രദ്ധിച്ചില്ല!|നമുക്ക് ജീവന്റെ കാവൽക്കാരാകാം.